Nokia C32 Offer: മുതിർന്നവർക്ക് ഒരു ചെറിയ Smartphone! 5000mAh ബാറ്ററി Nokia വിലക്കുറവിൽ!

HIGHLIGHTS

കഴിഞ്ഞ വർഷം എച്ച്എംഡി ഗ്ലോബൽ പുറത്തിറക്കിയ ഫോണാണ് Nokia C32

ഒക്ടാ കോർ യൂണിസോക്ക് ചിപ്‌സെറ്റും HD+ ഡിസ്‌പ്ലേയുമുള്ള ഫോണാണ്

ഇപ്പോഴിതാ 7000 രൂപയ്ക്ക് Nokia C32 വാങ്ങാം

Nokia C32 Offer: മുതിർന്നവർക്ക് ഒരു ചെറിയ Smartphone! 5000mAh ബാറ്ററി Nokia വിലക്കുറവിൽ!

Nokia C32 ഇപ്പോഴിതാ വില കുറച്ച് വിൽക്കുന്നു. കീപാഡ് ഫോണുകളിൽ ജനപ്രിയ ബ്രാൻഡാണ് നോക്കിയ. സ്മാർട്ഫോണുകളിലും HMD Global വഴി നോക്കിയ ആൻഡ്രോയിഡ് മോഡലുകൾ പുറത്തിറക്കുന്നു. കഴിഞ്ഞ വർഷം എച്ച്എംഡി ഗ്ലോബൽ പുറത്തിറക്കിയ ഫോണാണ് നോക്കിയ സി32. താങ്ങാവുന്ന വിലയിലുള്ള സ്മാർട്ഫോണാണ് നോക്കിയ സി32.

Digit.in Survey
✅ Thank you for completing the survey!

Nokia C32

ഒക്ടാ കോർ യൂണിസോക്ക് ചിപ്‌സെറ്റും HD+ ഡിസ്‌പ്ലേയുമുള്ള ഫോണാണ് നോക്കിയ സി32. സ്പ്ലാഷ്-റെസിസ്റ്റന്റ് ഡിസൈനാണ് ബജറ്റ് ലിസ്റ്റിലുള്ള ഫോണിലുള്ളത്. ഇതിന് ഒറ്റ ചാർജിൽ 3 ദിവസത്തെ ബാറ്ററി ബാക്കപ്പ് ലഭിക്കും.

nokia c32
nokia c32 price cut

ലോഞ്ച് സമയത്ത് നോക്കിയ സി32വിന് വെറും 8,999 രൂപയായിരുന്നു വില. ഇപ്പോഴിതാ ഫോണിന് 1000 രൂപയോളം വിലക്കിഴിവ് ലഭിക്കും. ചാർക്കോൾ, ബ്രീസി മിന്റ്, ബീച്ച് പിങ്ക് കളർ നിറങ്ങളിൽ നിങ്ങൾക്ക് നോക്കിയ സി32 വാങ്ങാം.

Nokia C32 ഫീച്ചറുകൾ

720×1600 പിക്സൽ റെസല്യൂഷനുള്ള Nokia C32 ആണിത്. ഫോണിന് 6.5 ഇഞ്ച് HD+ ഡിസ്‌പ്ലേയുണ്ട്. നേരത്തെ പറഞ്ഞ പോലെ ഒക്ടാ കോർ പ്രോസസറാണ് ഫോണിലുള്ളത്. 10W ചാർജിങ് കപ്പാസിറ്റിയുള്ള ഫോണാണ് നോക്കിയ സി32. ഇതിന് ഏകദേശം 5,000mAh ബാറ്ററിയാണുള്ളത്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിങ് സിസ്റ്റമാണ് നോക്കിയയിലുള്ളത്.

ഇതിന് രണ്ട് വർഷത്തെ ത്രൈമാസ സെക്യൂരിറ്റി അപ്ഡേറ്റുകൾ പ്രതീക്ഷിക്കാം. 64GB, 128GBയുള്ള വേരിയന്റുകളാണ് നോക്കിയ C32. ഇവ രണ്ടിനും 4ജിബി റാമാണുള്ളത്. പൊടിയും പ്രതിരോധിക്കാൻ IP52 റേറ്റിങ് ഫോണിന് ലഭിക്കും.

Nokia C32 ക്യാമറ

50 എംപി മെയിൻ ലെൻസുള്ള ഡ്യുവൽ റിയർ ക്യാമറയാണ് നോക്കിയ സി32വിലുള്ളത്. ഇതിന് 2 എംപി മാക്രോ സെൻസർ പിൻക്യാമറയിലുണ്ട്. മുൻവശത്ത് 8 എംപി സെൽഫി ക്യാമറയാണുള്ളത്. ഫോൺ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഫീച്ചറിലാണ് വരുന്നത്.

വിലയും ഓഫറും

നോക്കിയ സി32ന് ഇപ്പോൾ 1,000 രൂപയുടെ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ഇപ്പോൾ നോക്കിയ ഫോൺ വെറും 7,099 രൂപയ്ക്ക് വാങ്ങാം. വൺകാർഡ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പേയ്മെന്റിന് ബാങ്ക് ഓഫറും ലഭിക്കുന്നതാണ്.

6GB റാമും 12GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. ഇതിന്റെ കുറഞ്ഞ വേരിയന്റ് 6,999 രൂപയ്ക്ക് വാങ്ങാം. അതായത് 4GB റാമും 12GB സ്റ്റോറേജും ചേർന്ന് ഫോണാണ് 7000 രൂപയ്ക്കും താഴെ ലഭിക്കുന്നത്.

Read More: Price Cut: Qualcomm Snapdragon, 50MP സെൽഫി ക്യാമറ! Vivo V29e വില വെട്ടിക്കുറച്ചു| TECH NEWS

മുതിർന്നവർക്കോ മറ്റോ ഗിഫ്റ്റായി നൽകാൻ ഈ സ്മാർട്ഫോൺ മികച്ച ഓപ്ഷൻ തന്നെയാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo