എന്തുകൊണ്ട് Samsung Galaxy S25 Ultra 5G! Amazon ഡീൽ അവസാനിക്കാറായി…
5000mAh പവറും, കരുത്തുറ്റ പ്രോസസറും, സ്റ്റൈലിഷ് ഡിസൈനുമുള്ള ഫ്ലാഗ്ഷിപ്പ് ഡിവൈസാണ് എസ്25 അൾട്രാ 5ജി
55,400 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൽ ലഭിക്കും
12 GB റാമും, 256ജിബി സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിന് ആമസോണിൽ മാത്രം വിലക്കുറവ് പ്രഖ്യാപിച്ചു
ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൽ Samsung Galaxy S25 Ultra 5G വാങ്ങാം. 12 GB റാമും, 256ജിബി സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിന് ആമസോണിൽ മാത്രം വിലക്കുറവ് പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ റേഞ്ചിൽ ഫ്ലാറ്റ് ഡിസ്കൊണ്ടിൽ ഫോൺ വാങ്ങാനുള്ള ഓഫറാണിത്. 55,400 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൽ ലഭിക്കും. 5000mAh പവറും, കരുത്തുറ്റ പ്രോസസറും, സ്റ്റൈലിഷ് ഡിസൈനുമുള്ള ഫ്ലാഗ്ഷിപ്പ് ഡിവൈസാണ് എസ്25 അൾട്രാ 5ജി.
SurveySamsung Galaxy S25 Ultra 5G: ഓഫർ
1,29,999 രൂപയുടെ സാംസങ് ഗാലക്സി ഫ്ലാഗ്ഷിപ്പ് ഫോണാണിത്. 17 ശതമാനം ഡിസ്കൌണ്ട് ആമസോണിൽ നിന്ന് ലഭിക്കും. 1,07,979 രൂപയാണ് ആമസോൺ ഫ്രീഡം സെയിൽ. സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള ഓഫർ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആരംഭിച്ചത്. ഇനി ഓഫർ വിനിയോഗിക്കേണ്ടവർക്ക് ഒരു ദിവസം കൂടി മാത്രമാണ് ശേഷിക്കുന്നത്. കാരണം ഓഗസ്റ്റ് 7 വ്യാഴാഴ്ച ഫ്രീഡം സെയിൽ അവസാനിക്കുകയാണ്.

12GB RAM + 256GB ഫോണിന് എസ്ബിഐ കാർഡ് വഴി 1000 രൂപയുടെ ഇളവും സ്വന്തമാക്കാം. 55,400 രൂപ വരെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. നിങ്ങൾക്ക് 5,210 രൂപയുടെ ഇഎംഐ ഡീലും, 4,862 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും സ്വന്തമാക്കാം. Amazon Offer.
സാംസങ്ങിന്റെ ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഡിവൈസാണ് Samsung S25 Ultra 5G. എന്തുകൊണ്ടാണ് ആമസോണിലെ ഓഫർ ഉത്സവം നിങ്ങൾ പ്രയോജനപ്പെടുത്തേണ്ടത് എന്ന് നോക്കാം.
Samsung S25 Ultra 5G: വാങ്ങാനുള്ള 5 കാരണങ്ങൾ
ക്യാമറ: ഒന്നാമത്തേത് ക്യാമറ പെർഫോമൻസാണ്. 200MP പ്രൈമറി ക്യാമറയുള്ളതിനാൽ ഉയർന്ന റെസല്യൂഷനിലുള്ള ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ലഭിക്കും. ഇതിൽ മികച്ച അൾട്രാ-വൈഡ് ക്യാമറ കൊടുത്തിരിക്കുന്നു. 50MP അൾട്രാ-വൈഡ് ലെൻസാണുള്ളത്.
അത്യാധുനിക നൈറ്റ് ഫോട്ടോഗ്രാഫിയും ഇതിലുണ്ട്. കുറഞ്ഞ വെളിച്ചത്തിലും വ്യക്തവും മനോഹരവുമായ ഫോട്ടോകൾക്ക് ഗാലക്സി എസ്25 അൾട്രായിൽ AI ProVisual Engine കൊടുത്തിരിക്കുന്നു.
പ്രോസസർ: അടുത്തത് ഫോണിലെ പ്രോസസറാണ്. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 Elite ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, AI ഫീച്ചറുകൾ ഫാസ്റ്റായി നടത്തുന്ന പ്രോസസറാണ് ഇതിലുള്ളത്. വലിയ വേപ്പർ കൂളിംഗ് ചേമ്പർ ഇതിലുണ്ട്. കൂടുതൽ നേരം ഉപയോഗിച്ചാലും ഫോൺ ചൂടാകാതെ പ്രതിരോധിക്കുന്നതിനാണ് ഇത്.
എഐ ഫീച്ചറുകൾ: അടുത്തത് ഗാലക്സി എസ്25 അൾട്രായിലെ എഐ ഫീച്ചറാണ്. സ്ക്രീനിൽ കാണുന്ന വസ്തുക്കളെ സർക്കിൾ വരച്ച് സെർച്ച് ചെയ്യാനുള്ള Circle to Search സപ്പോർട്ടുണ്ട്. ചിത്രങ്ങൾ എഡിറ്റ് ചെയ്യാനും, ഒബ്ജക്റ്റുകൾ നീക്കം ചെയ്യാനും, പുതിയ ബാക്ക്ഗ്രൗണ്ടുകൾ ചേർക്കാനും ഇതിൽ AI ProVisual എഞ്ചിനുണ്ട്. ഫോൺ കോളുകളിൽ ട്രാൻസ്ലേഷൻ ഫീച്ചർ കൊടുക്കുന്ന ലൈവ് ട്രാൻസ്ലേറ്റ് ഫീച്ചറും ഇതിലുണ്ട്.
ഡിസൈൻ, ഡ്യൂറബിലിറ്റി: മികച്ച ഈട് നൽകുന്ന ഡ്യൂറബിലിറ്റി ഇതിനുണ്ട്. കൂടുതൽ ബലം നൽകാൻ ടൈറ്റാനിയം ഫ്രെയിമുണ്ട്. സ്ക്രീൻ ഗ്ലാസിനെ ശക്തമാക്കുന്ന, പോറലിൽ നിന്ന് സംരക്ഷിക്കുന്ന കോർണിങ് ഗോറില്ല ആർമർ 2 ഗ്ലാസ് പ്രൊട്ടക്ഷനുള്ള സ്മാർട്ഫോണാണിത്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും പ്രതിരോധിക്കാൻ, IP68 റേറ്റിങ്ങുണ്ട്.
ആമസോണിലെ വില: 1,29,999 രൂപയ്ക്കാണ് 256ജിബി സ്റ്റോറേജ് പുറത്തിറക്കിയത്. മിക്ക ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഇതേ വിലയിലാണ് സ്മാർട്ഫോൺ വിൽക്കുന്നത്. എന്നാൽ ആമസോണിൽ ഇതിന് വില 1,06,979 രൂപയാണ് (ബാങ്ക് ഓഫർ ഉൾപ്പെടെ). ഇത് ശരിക്കും ഫോണിന് കൊടുക്കാവുന്ന ആകർഷകമായ വിലയാണ്.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾപ്പെടുത്തിയിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile