Sale Today: 50MP ടെലിഫോട്ടോ ലെൻസും ഗ്ലിഫ് ഡിസൈനുമുള്ള Nothing-ന്റെ 3a Pro വിൽപ്പനയ്ക്കെത്തി, വാങ്ങാൻ 5 കാരണങ്ങൾ
നത്തിംഗ് ഫോൺ 3എ പ്രോയിൽ ഒരു സൈഡ് ബട്ടൺ കൂടി കൊടുത്തിരിക്കുന്നു
ബ്ലാക്ക്, ഗ്രേ ഷേഡുകളിലാണ് നതിങ് ഫോൺ 3എ പ്രോയുള്ളത്
29,999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്
50MP ടെലിഫോട്ടോ ലെൻസും ഗ്ലിഫ് ഡിസൈനുമുള്ള Nothing Phone 3a Pro വിൽപ്പന തുടങ്ങി. നതിങ് ഫോൺ 3എയുടെ ബേസിക് മോഡലിനൊപ്പം പ്രോ വേർഷനും വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഉച്ചയ്ക്ക് 12 മണി മുതൽ ആകർഷകമായ കിഴിവോടെയാണ് 3എ പ്രോ സെയിൽ നടത്തുന്നത്.
SurveyNothing Phone 3a Pro വിലയും ഇന്നത്തെ ഓഫറുകളും
29,999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. ബ്ലാക്ക്, ഗ്രേ ഷേഡുകളിലാണ് നതിങ് ഫോൺ 3എ പ്രോയുള്ളത്.
മൂന്ന് വ്യത്യസ്ത കോൺഫിഗറേഷനുകളിലാണ് പ്രോ മോഡൽ പുറത്തിറക്കിയത്.
8GB + 128GB വേരിയന്റ്- 29,999 രൂപ. 8GB + 256GB ഫോൺ 31,999 രൂപ. 12GB + 256GB വേരിയന്റ്- 33,999 രൂപ.

നത്തിംഗ് ഫോൺ 3a പ്രോയുടെ വിൽപ്പന ഫ്ലിപ്കാർട്ട് വഴിയാണ് നടക്കുന്നത്. ഇവിടെ നിന്ന് വാങ്ങിയാൽ ₹1,000 വരെ ബാങ്ക് ഓഫർ ലഭിക്കുന്നതാണ്. ഫ്ലിപ്കാർട്ട് മിനിറ്റ്സ് വഴി അതിവേഗം ഫോൺ ഡെലിവറി ചെയ്യുന്നു. മാർച്ച് 15 മുതൽ ഫോണിന്റെ ഓഫ്ലൈൻ വിൽപ്പന ക്രോമ, വിജയ് സെയിൽസ് വഴി നടക്കും.
Nothing Phone 3a Pro ക്യാമറ
നത്തിംഗ് ഫോൺ 3എ പ്രോ ഏറ്റവും നൂതനമായ ക്യാമറ സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ 50-മെഗാപിക്സൽ മെയിൻ സെൻസറും 50-മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുമുണ്ട്. ഈ സ്മാർട്ഫോണിലെ ടെലിഫോട്ടോ ക്യാമറയ്ക്ക് 3x ഒപ്റ്റിക്കൽ സൂം വരുന്നു.
8 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസും ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത് 50-മെഗാപിക്സൽ ക്യാമറയാണ് സെൽഫി, വീഡിയോ കോളുകൾക്കായി ഉപയോഗിച്ചിരിക്കുന്നത്.
നത്തിംഗ് ഫോൺ 3എയിൽ ഇങ്ങനെയൊരു പെരിസ്കോപ്പിക് ടെലിഫോട്ടോ ലെൻസില്ല. ഫോട്ടോഗ്രാഫിയുടെ ക്വാളിറ്റിയിൽ നത്തിംഗ് ഫോൺ 3എ പ്രോയെ വേറിട്ടതാക്കുന്നത് ഈ സൂം ഫീച്ചറാണ്.
Qualcomm Snapdragon 7s Gen 3 പ്രോസസർ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s Gen 3 പ്രോസസറാണ് ഫോണിലുള്ളത്. 12GB വരെ റാമുമായി ഇത് സംയോജിപ്പിച്ചിരിക്കുന്നു. മൾട്ടിടാസ്കിംഗ്, ഗെയിമിംഗ്, AI- പവർഡ് ടാസ്‌ക്കുകൾക്ക് മികച്ച പെർഫോമൻസ് ഇങ്ങനെ ലഭിക്കുന്നതാണ്. എസ്സൻഷ്യൽ സ്പെസ് എന്ന എഐ സ്പേസ് ഫീച്ചറും പ്രോയിലുണ്ട്.
50W ഫാസ്റ്റ് ചാർജിങ്ങോടെ കരുത്തൻ ബാറ്ററി
നത്തിംഗ് ഫോൺ 3a പ്രോയുടെ ബാറ്ററി ലൈഫും പ്രധാന സവിശേഷതയാണ്. ഒറ്റ ചാർജിൽ ദിവസം മുഴുവൻ ഉപയോഗിക്കാവുന്ന തരത്തിലുള്ള ബാറ്ററി കപ്പാസിറ്റി ഇതിലുണ്ട്. 5,000mAh ബാറ്ററിയാണ് നതിങ് ഫോൺ 3 എ പ്രോയിൽ നൽകിയിരിക്കുന്നത്. ഇത് 50W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
AMOLED ഡിസ്പ്ലേയുള്ള Nothing Phone 3a
ഫോണിന്റെ മുൻവശത്ത് 6.77 ഇഞ്ച് AMOLED ഡിസ്‌പ്ലേ അവതരിപ്പിച്ചിരിക്കുന്നു. ഈ ഡിസ്‌പ്ലേയ്ക്ക് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റാണുള്ളത്. ഇത് 3,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ്സിൽ പ്രവർത്തിക്കുന്ന ഫോണാണ്.
ഗ്ലിഫ് ഇന്റർഫേസും AI സ്പെസ് ബട്ടണും
ഫോണിന്റെ ഡിസൈനും നൂതന ഫീച്ചറുകളും വിപണി ചർച്ച ചെയ്യുന്നുണ്ട്. ഇതിൽ കമ്പനിയുടെ സിഗ്നേച്ചർ ഡിസൈൻ അടങ്ങിയിരിക്കുന്നു. ഐക്കണിക് ഗ്ലിഫ് ഇന്റർഫേസുള്ള നവീകരിച്ച ഗ്ലാസ് ബാക്ക് പാനൽ ഇതിലുണ്ട്.
നത്തിംഗ് ഫോൺ 3എ പ്രോയിൽ ഒരു സൈഡ് ബട്ടൺ കൂടി കൊടുത്തിരിക്കുന്നു. ഇത് Essential Space ആക്സസ് ചെയ്യാനുള്ള സംവിധാനമാണ്. നതിങ് ഒഎസ് ലഭിക്കാനുള്ള എഐ ഫീച്ചറാണിത്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile