ആമസോണിൽ സ്റ്റോക്ക് ഔട്ട്, iPhone 16 വൻ വിലക്കുറവിൽ വിൽക്കാൻ Flipkart!

ആപ്പിളിന്റെ ജനപ്രിയ മോഡലുകളിലൊന്നായ iPhone 16 സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ സുവർണ്ണാവസരം. ആമസോണിൽ ഫോണിന് സ്റ്റോക്ക് തീർന്നെങ്കിലും, പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ Flipkart ഗംഭീര വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള ഫ്ലാറ്റ് ഡിസ്‌കൗണ്ടുകൾക്ക് പുറമെ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളുടെ ഓഫറുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും സ്മാർട്ട് ഫോണിന് അനുവദിച്ചിട്ടുണ്ട്.

വിപണിയിൽ വൻ ഡിമാൻഡുള്ള ഫോണിന്റെ അടിസ്ഥാന മോഡലായ 128 ജിബി വേരിയന്റിനാണ് വിലക്കിഴിവ്. ഫോട്ടോഗ്രാഫി അനുഭവത്തിനായി 48MP ഫ്യൂഷൻ ക്യാമറയുള്ള സ്മാർട്ട് ഫോണാണിത്. സാധാരണയായി ആപ്പിൾ ഫോണുകൾക്ക് ഇത്രയും വലിയ വിലക്കുറവ് വരുന്നത് അപൂർവമാണ്. 61000 രൂപ റേഞ്ചിൽ ഐഫോൺ 16, 128 ജിബി സ്റ്റോറേജ് മോഡൽ വാങ്ങാമെന്നതാണ് ഓഫർ. മികച്ചൊരു പ്രീമിയം ഫോൺ ചുരുങ്ങിയ വിലയിൽ വാങ്ങാൻ പ്ലാനുള്ളവർ ഇവിടെ വിശദീകരിക്കുന്ന ഫ്ലിപ്കാർട്ട് ഡീലും, സ്മാർട്ട് ഫോണിന്റെ സവിശേഷതകളും പരിശോധിക്കുക.

iPhone 16 128 GB Deal Price Flipkart

69,900 രൂപയ്ക്കാണ് 128 ജിബി സ്റ്റോറേജ് ഐഫോൺ 16 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 3000 രൂപയുടെ കിഴിവ് ഐഫോണിന് ലഭിക്കുന്നു. 66900 രൂപയ്ക്ക് സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

അതേ സമയം ആമസോൺ ഇന്ത്യയിൽ ഫോണിന് നിലവിൽ സ്റ്റോക്ക് ലഭ്യമല്ല. ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡിലൂടെ 5245 രൂപയുടെ കിഴിവ് ലഭിക്കുന്നു. ഇങ്ങനെ 61000 രൂപ റേഞ്ചിൽ ഫോൺ ഫ്ലിപ്കാർട്ടിലൂടെ പർച്ചേസ് ചെയ്യാം.

55600 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഐഫോണിന് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ 36 മാസത്തേക്കുള്ള ഇഎംഐ ഡീൽ പ്രയോജനപ്പെടുത്താം. ഇങ്ങനെ 2353 രൂപയുടെ ഇഎംഐയിൽ ഐഫോൺ 16 ഗഡുക്കളായി അടച്ചുള്ള പേയ്മെന്റിലൂടെ വാങ്ങിക്കാം.

ഐഫോൺ 16 ഫീച്ചറുകൾ എന്തൊക്കെ?

6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് 1.5K റെസൊല്യൂഷൻ സപ്പോർട്ടും ഡോൾബി വിഷനുമുണ്ട്. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കായി 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും ഡിസ്‌പ്ലേയ്ക്ക് ലഭ്യമാണ്.

ആപ്പിളിന്റെ A18 ചിപ്സെറ്റാണ് ഐഫോൺ 16 സ്റ്റാൻഡേർഡ് മോഡലിലുള്ളത്. 2x ഒപ്റ്റിക്കൽ സൂമുള്ള 48 MP മെയിൻ ക്യാമറ ക്ലാരിറ്റി ഫോട്ടോഗ്രാഫിയ്ക്കായി നൽകിയിരിക്കുന്നു. ഗ്രൂപ്പ് ഫോട്ടോകളും മനോഹരമായ ലാൻഡ്‌സ്‌കേപ്പുകളും പകർത്താൻ 12 MP അൾട്രാ-വൈഡ് ക്യാമറയുണ്ട്. കുറഞ്ഞ വെളിച്ചത്തിലും മുഖം വ്യക്തമായി കാണിക്കാൻ സഹായിക്കുന്ന റെറ്റിന ഫ്ലാഷ് സപ്പോർട്ടുള്ള ക്യാമറയാണ് മുൻവശത്തുള്ളത്. ഇതിന് 12 മെഗാപിക്സലാണുള്ളത്. ഫോട്ടോകളും വീഡിയോകളും എളുപ്പത്തിൽ നിയന്ത്രിക്കാൻ ഫോണിന്റെ സൈഡിൽ ക്യാമറ കൺട്രോൾ ബട്ടണുണ്ട്.

3,561mAh ശേഷിയുള്ള ബാറ്ററിയാണ് ഐഫോൺ 16 മോഡലിലുള്ളത്. 25W വയർഡ് ഫാസ്റ്റ് ചാർജിംഗ് സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. മഗ്‌സേഫ് ചാർജിങ്ങിലൂടെ 15 വാട്ട് വയർലെസ് ചാർജിങ് സപ്പോർട്ടും ലഭിക്കും.

Also Read: 50+ Happy New Year Wishes: പ്രതീക്ഷകളുടെയും സമൃദ്ധിയുടെയും ചിങ്ങം 1; ഏവർക്കും പുതുവത്സരാശംസകൾ!

ഫീച്ചറുകൾ ചുരുക്കത്തിൽ:

  • 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേ
  • A18 ബയോണിക് ചിപ്പ്
  • 48MP ഫ്യൂഷൻ ക്യാമറ
  • ആപ്പിൾ ഇന്റലിജൻസ് സപ്പോർട്ട്
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :