S25 വേണ്ടെങ്കിൽ Samsung Galaxy S24 Plus വാങ്ങൂ, 40000 രൂപ വെട്ടിക്കുറച്ച് Bumper Offer

HIGHLIGHTS

സാംസങ് ഗാലക്‌സി S24 പ്ലസ് ഫ്ലിപ്കാർട്ടിൽ വലിയ കിഴിവിൽ വിൽക്കുന്നു

ബാങ്ക് കിഴിവൊന്നും ഉൾപ്പെടുത്താതെയുള്ള ഓഫറാണിത്

60,000 രൂപയ്ക്ക് താഴെ ഗാലക്സി S24 Plus വരുന്നത് വളരെ അപൂർവ്വമാണ്

S25 വേണ്ടെങ്കിൽ Samsung Galaxy S24 Plus വാങ്ങൂ, 40000 രൂപ വെട്ടിക്കുറച്ച് Bumper Offer

40000 രൂപ വിലക്കിഴിവിൽ ഇപ്പോൾ Samsung Galaxy S24 Plus വാങ്ങാം. ടെക് പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ഗാലക്സി S25 ലോഞ്ചിന് ശേഷമാണ് ഫോണിനിത്രയും വില കുറഞ്ഞത്. ഏറ്റവും മികച്ച പ്രീമിയം ഫോണുകളിലൊന്നാണ് സാംസങ്ങിന്റെ Galaxy S24+.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S24 Plus: ഓഫർ

സാംസങ് ഗാലക്‌സി S24 പ്ലസ് ഫ്ലിപ്കാർട്ടിൽ വലിയ കിഴിവിൽ വിൽക്കുന്നു. 99,999 രൂപയ്ക്കാണ് സാംസങ് ഗാലക്‌സി എസ്24 പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. നിലവിൽ, ഫ്ലിപ്പ്കാർട്ട് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 40000 രൂപ കിഴിവിലാണ്. ശരിക്കും അവിശ്വസനീയായ ഡിസ്കൌണ്ടാണിത്. കാരണം, ബാങ്ക് കിഴിവൊന്നും ഉൾപ്പെടുത്താതെയുള്ള ഓഫറാണിത്.

12ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സാംസങ് പ്രീമിയം ഫോണിന്റെ ഓഫറാണിത്. ഇപ്പോൾ 59,999 രൂപയ്ക്ക് നിങ്ങൾക്ക് ഗാലക്സി S24 Plus ലഭിക്കും. 60,000 രൂപയ്ക്ക് താഴെ ഗാലക്സി S24 Plus വരുന്നത് വളരെ അപൂർവ്വമാണ്.

Samsung Galaxy S24 Plus
Samsung Galaxy S24 Plus

Also Read: Price and Offers: Samsung ഗാലക്സി S25, പ്ലസ്, S25 Ultra: ഇന്ത്യയിലെ വിലയും വിൽപ്പനയും ഇതാ…

6,667 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഇതിനൊപ്പം ലഭിക്കുന്നു. ഇനി പഴയ ഫോൺ മാറ്റി വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് വൻ ഓഫർ ഫ്ലിപ്കാർട്ടിലുണ്ട്. 38000 രൂപയുടെ എക്സ്ചേഞ്ച് കിഴിവാണ് ഗാലക്സി S24 പ്ലസ്സിന് ലഭിക്കുന്നത്. Buy From Here

Samsung ഗാലക്സി S24+ 5G: സ്പെസിഫിക്കേഷൻ

സാംസങ് ഗാലക്സി S24 Plus 6.7 ഇഞ്ച് 2K LTPO അമോലെഡ് ഡിസ്‌പ്ലേയിലാണ് അവതരിപ്പിച്ചത്. ഈ ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. ഗൊറില്ല ഗ്ലാസ് വിക്ടസ് 2 കൊണ്ട് ഇത് സംരക്ഷിച്ചിരിക്കുന്നു. ഫോണിന്റെ സ്ക്രീനിന് 2600 നിറ്റ് പീക്ക് ബ്രൈറ്റ്നെസും കൊടുത്തിട്ടുണ്ട്.

എക്‌സിനോസ് 2400 SoC ആണ് ഫോണിലെ പ്രോസസർ. 45W ഫാസ്റ്റ് ചാർജിങ്ങിനെ ഗാലക്സി S24 Plus പിന്തുണയ്ക്കുന്നു. 15W വയർലെസ് ചാർജിങ്ങും ഈ സ്മാർട്ഫോണിലുണ്ട്. 4.5W റിവേഴ്സ് വയർലെസ് ചാർജിങ്ങും ഈ സാംസങ് ഫോണിൽ സാധ്യമാണ്. ഇതിൽ 4900mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിട്ടുള്ളത്.

ഫോട്ടോഗ്രാഫിയിലും മികച്ച സ്മാർട്ഫോണാണ് Galaxy S24 Plus. ട്രിപ്പിൾ ക്യാമറ യൂണിറ്റിലാണ് സാംസങ് ഗാലക്സി S24 പ്ലസ് പ്രവർത്തിക്കുന്നത്. ഇതിന് OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയുണ്ട്. 3x ഒപ്റ്റിക്കൽ സൂം ഉള്ള 10MP ടെലിഫോട്ടോ സെൻസറും നൽകിയിരിക്കുന്നു. ഇതിൽ 12MP അൾട്രാവൈഡ് ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ കോളിനും, സെൽഫികൾക്കുമായി 12 എംപി ക്യാമറയുണ്ട്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo