256 gb oneplus 13s 5g with 5850 mah battery and 50mp sony camera phone
5850mAh ബാറ്ററിയുള്ള സ്മാർട്ഫോൺ OnePlus 13s 5G നിങ്ങൾക്ക് വിലക്കിഴിവിൽ വാങ്ങാം. വൺപ്ലസ് അടുത്തിടെ പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് വൺപ്ലസ് 13S. ആമസോണിലും ഫ്ലിപ്കാർട്ടിലും രണ്ട് തരത്തിലുള്ള ഡിസ്കൌണ്ടാണ് ഫോണിന് ലഭിക്കുന്നത്.
12 GB റാമും, 256 ജിബി സ്റ്റോറേജുമുള്ള ഫോണാണ് വൺപ്ലസ് 13s. 57,999 രൂപയാണ് ഫോണിന്റെ ഒറിജിനൽ വില. ഫ്ലിപ്കാർട്ടിൽ ഫോണിന് 4742 രൂപ വില കുറച്ചു. 53,248 രൂപയ്ക്കാണ് വൺപ്ലസ് 13എസ് വിൽക്കുന്നത്. എന്നാൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെ 750 രൂപയുടെ ഇളവ് ലഭിക്കും. ബാങ്ക് ഓഫറിലൂടെ 750 രൂപ കുറച്ചതിനാൽ, 52498 രൂപയ്ക്ക് ഫോൺ വാങ്ങിക്കാം.
ഈ പുതിയ 5ജി സെറ്റിന് ആമസോണിലും വിലക്കിഴിവുണ്ട്. എന്നാൽ ബാങ്ക് ഓഫർ ഉപയോഗിച്ച് വാങ്ങിക്കാൻ താൽപ്പര്യമുള്ളവർക്ക് ആമസോൺ ഡിസ്കൌണ്ടാണ് കൂടുതൽ ലാഭം. 54998 രൂപയ്ക്കാണ് വൺപ്ലസ് 13s ആമസോണിൽ വിൽക്കുന്നത്. SBI ക്രെഡിറ്റ് കാർഡ് വഴി നിങ്ങൾക്ക് 5000 രൂപ ലാഭിക്കാം. ഇങ്ങനെ ആമസോണിൽ നിന്ന് സ്മാർട്ഫോൺ 49,998 രൂപയ്ക്ക് ലഭിക്കുന്നു.
വൺപ്ലസ് 13s അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഒരു കോംപാക്ട് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണാണ്. ആക്കുറേറ്റ് ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലേയാണ് ഫോണിൽ സെറ്റ് ചെയ്തിരിക്കുന്നത്. Snapdragon 8 Elite പ്രോസസറാണ് ഫോണിലുള്ളത്. ഇതിൽ 5850mAh ബാറ്ററിയും 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നു. ഈ പവർഫുൾ ബാറ്ററി 7+ മണിക്കൂറിൽ BGMI ഗെയിമിങ്ങിന് അനുയോജ്യമാണ്.
ഒതുക്കമുള്ളതും കൈയിൽ ഒതുങ്ങുന്നതുമായ ഡിസൈനിലാണ് ഫോൺ നിർമിച്ചത്. 185 ഗ്രാം ഭാരവും സിൽക്ക് ഗ്ലാസ് ഫിനിഷും ഫോണിന് പ്രീമിയം ലുക്ക് കൊടുക്കുന്നു. പ്ലസ് കീ ഓപ്ഷനും വൺപ്ലസ് 13s ഫോണിലുണ്ട്.
ക്യാമറയിലേക്ക് വന്നാൽ ഈ ഫോണിൽ 50MP ഡ്യുവൽ സെൻസറാണുള്ളത്. 32MP മുൻ ക്യാമറയും വൺപ്ലസ് സെറ്റിലുണ്ട്. ഓക്സിജൻ OS 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 25 ആണ് ഫോണിലെ സോഫ്റ്റ് വെയർ.
പ്രോസസറിലും ഡിസ്പ്ലേയിലുമെല്ലാം ഇത് മികച്ച പെർഫോമൻസ് ഉറപ്പാക്കുന്നു. എന്നാൽ ഹാൻഡ്സെറ്റിൽ അൾട്രാ-വൈഡ് ക്യാമറയില്ല എന്നത് ഒരു പോരായ്മയാണ്.
വൺപ്ലസ് 13ആർ ഫോണിൽ 50MP+50MP+8MP ട്രിപ്പിൾ റിയർ ക്യാമറയാണ് കൊടുത്തിട്ടുള്ളത്. വൺപ്ലസ് 13s-ലെ 5850mAh ബാറ്ററിയ്ക്ക് പകരമായി വൺപ്ലസ് 13R-ലെ 6000mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. 45000 രൂപയ്ക്കും താഴെയാണ് വൺപ്ലസ് 13 ആറിന്റെ വില. അതിനാൽ 13എസ് വേണ്ടാത്തവർക്ക് 13ആർ നല്ല ഓപ്ഷനാണ്.
Also Read: iQOO Z10 5G Offer: 7300mAh അൾട്രാ പവറും 50MP Sony ക്യാമറയുമുള്ള 12GB സ്റ്റൈലിഷ് ഫോൺ വിലക്കുറവിൽ…