VIVO X200 Pro 5G
സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിൽ കേമനെന്ന് പേരുകേട്ട Vivo X200 Pro 5G പുതിയ വില എങ്ങനെയെന്ന് അറിഞ്ഞോ? 200MP ZEISS APO Telephoto ക്യാമറയുള്ള വിവോയുടെ കരുത്തൻ മോഡൽ ഫോണിന് ആമസോണിൽ വമ്പൻ വിലക്കുറവ്. ഫോൺ വാങ്ങാൻ കാത്തിരുന്നവർക്ക് ഫ്ലിപ്കാർട്ടിനേക്കാൾ 10000 രൂപയുടെ കിഴിവ് ആമസോൺ തരുന്നു. മാർച്ച് 12 വരെ നടക്കുന്ന ആമസോൺ ഇലക്ട്രോണിക്സ് സെയിലിലാണ് ഓഫർ. സ്റ്റോക്ക് അനുസരിച്ച് വിവോ എക്സ്200 പ്രോയുടെ വിലക്കിഴിവിലും മാറ്റമുണ്ടായേക്കും. അതിനാൽ പ്രീമിയം ഫോട്ടോഗ്രാഫി വേണ്ടവർ പർച്ചേസിന് ഇനിയും വൈകണ്ട.
വിവോ പ്രീമിയം സ്മാർട്ട് ഫോണിന് അനുവദിച്ചിരിക്കുന്ന ആമസോണിലെ പ്രത്യേക ഓഫറുകളും ഫോണിന്റെ സവിശേഷതകളും വിശദമായി അറിയാം.
1,01,999 രൂപയുള്ള 16ജിബി റാം, 512ജിബി സ്റ്റോറേജ് സ്മാർട്ട് ഫോണിനാണ് വിലക്കിഴിവ്. ഫ്ലിപ്കാർട്ടിൽ ഈ സ്മാർട്ട്ഫോൺ 92500 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ ആമസോൺ ഇതിനേക്കാൾ 10000 രൂപ ഫ്ലാറ്റ് കിഴിവും, ആകർഷകമായ ഇഎംഐ, ബാങ്ക് ഓഫറുകളും നൽകിയിട്ടുണ്ട്.
ആമസോണിൽ 16ജിബി റാം വിവോ എക്സ്200 പ്രോയുടെ വില വെറും 82,900 രൂപയ്ക്കാണ്. ഇതിന് HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി 1000 രൂപയോളം ഇളവുമുണ്ട്. ഇങ്ങനെ 81900 രൂപ റേഞ്ചിൽ വിവോ ടോപ് സ്മാർട്ട് ഫോൺ ലഭിക്കുന്നു. ആമസോൺ പേ ബാലൻസ് പേയ്മെന്റുകളിലൂടെ 2000 രൂപയിലധികം ക്യാഷ്ബാക്ക് ഓഫറും അനുവദിച്ചിരിക്കുന്നു.
60000 രൂപയ്ക്ക് താഴെ ഫോൺ വാങ്ങാനും ഒരു സുവർണാവസരമുണ്ട്. നിങ്ങൾ പഴയ ഫോൺ മാറ്റി വാങ്ങുന്നെങ്കിൽ 53800 രൂപയുടെ എക്സ്ചേഞ്ച് ഡീൽ ആമസോൺ അനുവദിച്ചിരിക്കുന്നു. ഇതിന് 2,915 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്. ആമസോണിലെ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് 2026 സെയിൽ മാർച്ച് 12 ന് കൊടിയിറങ്ങുന്നു.
Also Read: ബജറ്റ് റേഞ്ചിൽ 5G ‘ബാറ്ററി മോൺസ്റ്റർ’, Samsung Galaxy M17e 5G ലോഞ്ച് പ്രഖ്യാപിച്ചു
Disclaimer: ഇതിൽ ആമസോൺ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ലിങ്ക് വഴി നിങ്ങൾ വാങ്ങുമ്പോൾ ഞങ്ങൾക്കും ഒരു ചെറിയ തുക ലഭിക്കും.