200MP ZEISS ക്യാമറ Vivo X200 Pro ലോഞ്ച് ഓഫറിൽ നിന്നും 7000 രൂപ വില കുറച്ചു! Bumper അടിച്ചുമോനേ…

HIGHLIGHTS

200 MP ZEISS APO ടെലിഫോട്ടോ ലെൻസുള്ള യമണ്ടൻ സ്മാർട്ഫോണാണിത്

പുതിയ ഫ്ലാഗ്ഷിപ്പുകളിലെ കേമൻ സ്മാർട്ഫോൺ ഇപ്പോൾ അപൂർവ്വ ഓഫറിൽ വിൽക്കുന്നു

87,999 രൂപയിലാണ് ഇപ്പോൾ സ്മാർട്ഫോണിന്റെ വില എത്തിനിൽക്കുന്നത്

200MP ZEISS ക്യാമറ Vivo X200 Pro ലോഞ്ച് ഓഫറിൽ നിന്നും 7000 രൂപ വില കുറച്ചു! Bumper അടിച്ചുമോനേ…

അതിഗംഭീരമായ ഫോണെന്ന് തന്നെ പറയാം Vivo X200 Pro 5G. പുതിയ ഫ്ലാഗ്ഷിപ്പുകളിലെ കേമൻ സ്മാർട്ഫോൺ ഇപ്പോൾ അപൂർവ്വ ഓഫറിൽ വിൽക്കുന്നു. 87,999 രൂപയിലാണ് ഇപ്പോൾ സ്മാർട്ഫോണിന്റെ വില എത്തിനിൽക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Vivo 5G: ഓഫർ

200 MP ZEISS APO ടെലിഫോട്ടോ ലെൻസുള്ള യമണ്ടൻ സ്മാർട്ഫോണാണിത്. 6,000 mAh ബാറ്ററിയും ഡോൾബി വിഷൻ സൌണ്ട് സപ്പോർട്ടും ഇതിന് ലഭിക്കുന്നു. ഫോണിന് ആമസോണാണ് ഗംഭീര ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിന് മുകളിലാണ് വിവോ X200 Pro-യുടെ യഥാർഥ വില. എന്നാൽ ലോഞ്ച് സമയത്ത് ഇതിന് 94,999 രൂപയായിരുന്നു.

ഇതേ വിലയിൽ തന്നെയാണ് ആമസോണിലും മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഫോണിന്റെ വില. എന്നാൽ ആമസോണിൽ ചില എക്സ്ട്രാ ഓഫറുകൾ കൂടി അനുവദിച്ചിരിക്കുന്നു. ഇതനുസരിച്ച്, 7000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ബാങ്ക് ഓഫറുകളിലൂടെ നേടാം. SBI, ICICI ബാങ്ക് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഈ കിഴിവ് ലഭിക്കും.

Vivo X200 Pro ലോഞ്ച് ഓഫറിൽ നിന്നും 7000 രൂപ വില കുറച്ചു
Vivo X200 Pro ലോഞ്ച് ഓഫറിൽ നിന്നും 7000 രൂപ വില കുറച്ചു

16GB RAM, 512GB സ്റ്റോറേജിൽ ഒറ്റ ഫോൺ മാത്രമാണുള്ളത്. ഈ സ്മാർട്ഫോണിനാണ് ആമസോണിന്റെ കിടിലൻ പാക്കേജും അനുവദിച്ചിട്ടുള്ളത്. ഇനി പലിശയില്ലാത്ത ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ 14,156.71 രൂപയ്ക്കും ലഭിക്കുന്നതാണ്. 43,100 രൂപ വരെ വിവോ X200 പ്രോയ്ക്ക് എക്സ്ചേഞ്ച് കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. Buy From Here.

Vivo X200 Pro 5G: സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 6.78 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. ഇത് 8T LTPO ടെക്നോളജി സപ്പോർട്ടുള്ള സ്ക്രീനിലാണ് നിർമിച്ചിരിക്കുന്നത്.

പ്രോസസർ, ഒഎസ്: മീഡിയടെക് ഡൈമെൻസിറ്റി 9400 പ്രോസസർ പെർഫോമൻസ് നൽകുന്നു. Funtouch OS 15 അടിസ്ഥാനമാക്കിയുള്ള Android 15 ആണ് ഫോണിന്റെ ഒഎസ്. 16GB റാമും 512GB വരെ ഇന്റേണൽ സ്റ്റോറേജും ലഭിക്കുന്നു.

Also Read: Good News, കുശാലായല്ലോ! S24-ന്റെ അതേ വിലയിൽ Samsung Galaxy S25 128GB ഇന്ത്യയിലേക്ക്…

ക്യാമറ:200 MP ZEISS APO ടെലിഫോട്ടോ ലെൻസും പ്രോ മോഡലിലുണ്ട്. ഇതിൽ 50 MP പ്രൈമറി ക്യാമറയും, 50 MP അൾട്രാവൈഡ് ലെൻസുമാണുള്ളത്. 32 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഇതിൽ നൽകിയിരിക്കുന്നു.

ബാറ്ററി, ചാർജിങ്: 6,000 mAh ബാറ്ററിയാണ് വിവോയുടെ ഈ പ്രോ സ്മാർട്ഫോണിലുള്ളത്. 90 W ചാർജർ ഫോണിനൊപ്പം കൊടുത്തിട്ടുണ്ട്. 30W വയർലെസ് ചാർജിങ്ങിനെ ഈ വിവോ ഫോൺ സപ്പോർട്ട് ചെയ്യുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile