1TB കപ്പാസിറ്റിയുള്ള 5000mAh പവർ Vivo T3 5G വാങ്ങാം 15000 രൂപയ്ക്ക്, Special വിലക്കിഴിവിൽ!

HIGHLIGHTS

20,000 രൂപയ്ക്ക് മുകളിൽ വില വരുന്ന സ്മാർട്ഫോണാണ് Vivo T3 5G

ഇതിനിപ്പോൾ 15000 രൂപ റേഞ്ചിലാണ് വില

നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാണ് പറ്റിയ സമയം

1TB കപ്പാസിറ്റിയുള്ള 5000mAh പവർ Vivo T3 5G വാങ്ങാം 15000 രൂപയ്ക്ക്, Special വിലക്കിഴിവിൽ!

Vivo T3 5G: നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാണ് പറ്റിയ സമയം. എന്തുകൊണ്ടെന്നാൽ Vivo 5G മിഡ് റേഞ്ച് ഫോൺ വമ്പിച്ച കിഴിവിൽ വാങ്ങാം. 20,000 രൂപയ്ക്ക് മുകളിൽ വില വരുന്ന സ്മാർട്ഫോണാണ് Vivo T3 5G. ഇതിനിപ്പോൾ 15000 രൂപ റേഞ്ചിലാണ് വിലയാകുന്നത്.

Digit.in Survey
✅ Thank you for completing the survey!

Vivo T3 5G: ഓഫർ

വളരെ മികച്ച ക്യാമറ പെർഫോമൻസുള്ള സ്മാർട്ഫോണാണ് വിവോ ടി3 5ജി. ആമസോണിലാണ് ഈ മിഡ് റേഞ്ച് സ്മാർട്ഫോണിന് ഇപ്പോൾ കിഴിവ്.

8GB റാമും 128GB സ്റ്റോറേജുമുള്ള സ്മാർട്ഫോണിനാണ് സ്പെഷ്യൽ ഓഫർ. ഇതിന്റെ ഇന്റേണൽ സ്റ്റോറേജ് നിങ്ങൾക്ക് 1ടിബി വരെ വികസിപ്പിക്കാം. ഫോൺ ആമസോണിൽ 17,270 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുകയാണ്.

Also Read: Price and Offers: Samsung ഗാലക്സി S25, പ്ലസ്, S25 Ultra: ഇന്ത്യയിലെ വിലയും വിൽപ്പനയും ഇതാ…

1tb storage and 5000mah powered vivo t3 5g
Vivo T3 5G

ഈ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ സ്മാർട്ഫോണിന് 2000 രൂപ ബാങ്ക് ഓഫറും അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ കൂടുതൽ ലാഭത്തിൽ ഫോൺ സ്വന്തമാക്കാം. 15,270 രൂപയ്ക്ക് വരെ വിവോ ടി3 വാങ്ങാനുള്ള അനുയോജ്യമായ സമയമാണിത്.

വേറെ ഫോൺ കൊടുത്ത് എക്സ്ചേഞ്ചിലൂടെ വളരെ വിലക്കുറവിൽ വാങ്ങാം. 16,350 രൂപ വരെ ഇങ്ങനെ എക്സ്ചേഞ്ച് ഓഫറായി കിട്ടും. 518.10 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ഫോണിന് ലഭിക്കുന്നു. 777.6 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും വിവോ ടി3 5ജി ഫോണിന് അനുവദിച്ചിട്ടുണ്ട്.

15000 രൂപ റേഞ്ചിൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരും, 777 രൂപയ്ക്ക് ഇഎംഐയിൽ വാങ്ങേണ്ടവരും അവസരം മിസ്സാക്കരുത്. പർച്ചേസ് ചെയ്യാനുള്ള ആമസോൺ ലിങ്ക്.

വിവോ ടി3 5G: സ്പെസിഫിക്കേഷൻ

ഫോണുകളുടെ ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, 50MP ഡ്യുവൽ ക്യാമറയുള്ള ഫോണാണിത്. OIS സപ്പോർട്ടോടെ Sony IMX882 സെൻസറാണ് പ്രൈമറി ക്യാമറയായി സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ സെക്കൻഡറി ക്യാമറ 2MP ആണ്. ഇതിൽ 16 MP-യുടെ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. ഫോൺ റിയർ ഫ്ലാഷ് സപ്പോർട്ട് ചെയ്യുന്നു.

6.67 ഇഞ്ച് വലിപ്പമുള്ള AMOLED സ്ക്രീനാണ് ഈ വിവോ 5ജിയിലുള്ളത്. 120Hz റിഫ്രഷ് റേറ്റ് വിവോ ടി3യിലുണ്ട്. 1080×2400 പിക്സൽ ബ്രൈറ്റ്നെസ്സാണ് ഇതിനുള്ളത്.

2 നാനോ സിമ്മുകളെ സപ്പോർട്ട് ചെയ്യുന്ന കാർഡ് സ്ലോട്ടുകളും ഇതിലുണ്ട്. മീഡിയാടെക് ഡൈമൻസിറ്റി 7200 ആണ് വിവോയുടെ പ്രോസസർ. ഇത് ഫൺടച്ച് ഒഎസ് 14 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 സോഫ്റ്റ് വെയറിലാണ് പ്രവർത്തിക്കുന്നത്. ഫോണിലെ 5000mAh ബാറ്ററി, 67W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo