40000 രൂപ വെട്ടിക്കുറച്ച് 12GB Samsung Galaxy S24 Plus വിൽക്കുന്നു! കൂടുതൽ ആദായം ഫ്ലിപ്കാർട്ടിലോ ആമസോണിലോ?
സാംസങ് ഗാലക്‌സി എസ്24 പ്ലസ് 99,999 രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്
ഒറിജിനൽ വിലയിൽ നിന്ന് 40,000 രൂപ വെട്ടിക്കുറച്ച് ഇപ്പോഴിതാ പ്രീമിയം ഫോൺ വിൽക്കുന്നു
ഫ്ലിപ്കാർട്ടിലും ആമസോണിലും ഈ Samsung 5G പ്രീമിയത്തിന് വില കുറച്ചു
ട്രിപ്പിൾ റിയർ ക്യാമറയും പവർഫുൾ ബാറ്ററിയുമുള്ള ഫോണാണ് Samsung Galaxy S24 Plus. ഒറിജിനൽ വിലയിൽ നിന്ന് 40,000 രൂപ വെട്ടിക്കുറച്ച് ഇപ്പോഴിതാ പ്രീമിയം ഫോൺ വിൽക്കുന്നു. ഫ്ലിപ്കാർട്ടിലും ആമസോണിലും ഈ Samsung 5G പ്രീമിയത്തിന് വില കുറച്ചു. എന്നാലും കൂടുതൽ ലാഭം വേണ്ടവർ എവിടെ നിന്ന് വാങ്ങണമെന്ന് അറിയണ്ടേ? Galaxy S24 Plus ഡീൽ എങ്ങനെയാണെന്ന് പരിശോധിക്കാം.
SurveySamsung Galaxy S24 Plus: ഓഫർ
സാംസങ് ഗാലക്‌സി എസ്24 പ്ലസ് 99,999 രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. നിലവിൽ, ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിൽ 59,999 രൂപയ്ക്ക് ലഭ്യമാണ്. ആമസോണിലും ഫോണിന് ഇതേ വിലയാണ് കൊടുത്തിട്ടുള്ളത്. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിനാണ് രണ്ട് കൂട്ടരും ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ആമസോണും ഫ്ലിപ്കാർട്ടും ഇങ്ങനെ ഒരേ രീതിയിൽ വില കുറച്ചാൽ മറ്റ് ചില ഓഫറുകൾ കൂടി നോക്കണം. കൂടുതൽ ലാഭിക്കാൻ നിങ്ങൾക്ക് ബാങ്ക് കാർഡ് വഴിയുള്ള ഡിസ്കൌണ്ടും പ്രയോജനപ്പെടുത്താം. Federal Bank ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഫോൺ വാങ്ങുന്നതെങ്കിൽ 2000 രൂപ ലാഭിക്കാം. ഈ ഓഫർ ആമസോണിൽ മാത്രമാണുള്ളത്. അങ്ങനെ ഗാലക്സി S24 പ്ലസ് 57,999 രൂപയ്ക്ക് ആമസോണിൽ ലഭിക്കും. Buy from here.
ഇതിന് പുറമെ ആമസോൺ 2,701.70 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫർ ചെയ്യുന്നു. പോരാഞ്ഞിട്ട് നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറായി 46,100 രൂപയും നേടാം.
Samsung S24 Plus 5G: സ്പെസിഫിക്കേഷൻ
6.7 ഇഞ്ച് 2K LTPO AMOLED ഡിസ്‌പ്ലേയിലാണ് ഗാലക്സി S24 Plus പുറത്തിറക്കിയത്. ഫോണിന്റെ ഡിസ്‌പ്ലേയെ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 കൊണ്ട് പ്രൊട്ടക്റ്റ് ചെയ്തിട്ടുണ്ട്. ഇത് 120Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്ന ഫോണാണ്. കൂടാതെ ഈ സ്മാർട്ഫോണിൽ 2600 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്.
ഫോട്ടോഗ്രാഫിയ്ക്ക് ഫോണിൽ അത്യുത്തമമായ ക്യാമറ സിസ്റ്റമാണുള്ളത്. ഇതിൽ സാംസങ് ട്രിപ്പിൾ റിയർ ക്യാമറ കൊടുത്തിരിക്കുന്നു. സാംസങ് ഗാലക്സി S24 സ്റ്റാൻഡേർഡ് മോഡലിനേക്കാൾ മികച്ച ക്യാമറ യൂണിറ്റാണുള്ളത്.
OIS പിന്തുണയുള്ള 50MP പ്രൈമറി ക്യാമറയിലൂടെ ക്ലാരിറ്റി ഫോട്ടോകൾ ലഭിക്കും. 3x ഒപ്റ്റിക്കൽ സൂം ഉള്ള 10MP ടെലിഫോട്ടോ സെൻസറും ഇതിലുണ്ട്. കൂടാതെ 12MP അൾട്രാവൈഡ് ലെൻസ് കൂടി ഈ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ ചേർത്തിരിക്കുന്നു. ഗാലക്സി S24 Plus-ൽ സെൽഫികൾക്കായി 12 മെഗാപിക്സൽ ക്യാമറയാണുള്ളത്.
Also Read: 50MP + 10MP + 12MP ക്യാമറ Samsung പ്രീമിയം ഫോണിനിപ്പോൾ 40000 രൂപയ്ക്ക് താഴെ വില!
എക്‌സിനോസ് 2400 SoC ആണ് ഫോണിനെ പവർഫുള്ളാക്കുന്ന പ്രോസസർ. ഇതിൽ 12 ജിബി റാമും 512 ജിബി സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു. ഫോണിൽ 45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 4900mAh ബാറ്ററിയുണ്ട്. ഇത് 4.5W റിവേഴ്സ് വയർലെസ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. നിങ്ങൾക്ക് വയർലെസ് ചാർജിങ് വേണമെങ്കിൽ ഈ സാംസങ് ഫോണിൽ 15W സ്പീഡിൽ അതിനും സൌകര്യമുണ്ട്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile