108MP ഡ്യുവൽ ക്യാമറ, 5030 mAh ബാറ്ററി POCO 5G വെറും 10000 രൂപയ്ക്ക്, അവിശ്വസനീയമായ ഡീൽ!

Updated on 29-Dec-2025

10000 രൂപ റേഞ്ചിൽ POCO M6 Plus 5G സ്മാർട്ട് ഫോൺ വാങ്ങിക്കാം. Amazon പോകോ ഫോണിനായി അതിഗംഭീരമായ കിഴിവാണ് അനുവദിച്ചത്. പരിമിതകാലത്തേക്ക് മാത്രം ലഭ്യമാകുന്ന ഓഫറാണിത്. 108MP പ്രൈമറി ക്യാമറയാണ് ഈ പോകോ ഹാൻഡ്സെറ്റിനുള്ളത്. സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും ഇപ്പോഴുള്ള ലിമിറ്റഡ് ടൈം ഓഫറും ഞങ്ങൾ പറഞ്ഞുതരാം.

POCO M6 Plus 5G Amazon Price

8GB റാമും, 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് ഇളവ്. ആമസോണിൽ ഇതിന് 25 ഇൻസ്റ്റന്റ് കിഴിവ് പ്രഖ്യാപിച്ചു. ഇത് ആമസോണിന്റെ പരിമിതകാലത്തേക്കുള്ള ഡീലാണ്. ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള സൈറ്റുകളിൽ നൽകിയിരിക്കുന്ന വിലയേക്കാൾ ഇത് കുറവാണ്.

പോകോ എം6 പ്ലസ് 5ജിയ്ക്ക് വിപണിയിൽ ലോഞ്ച് ചെയ്തപ്പോൾ 14,499 രൂപ വിലയുണ്ടായിരുന്നു. ആമസോണിലെ പരിമിതകാല ഓഫറിലൂടെ വെറും 10,899 രൂപയ്ക്ക് ഹാൻഡ്സെറ്റ് വാങ്ങാം. 500 രൂപ കിഴിവ് എക്സ്ചേഞ്ചിലൂടെയും, 817 രൂപ വരെ ബാങ്ക് ഓഫറും ലഭിക്കും. 523 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

പോകോ എം6 പ്ലസ് 5ജി സവിശേഷതകൾ അറിയണ്ടേ?

ഈ പോക്കോ ഫോണിൽ 6.79 ഇഞ്ച് FHD+ ഡിസ്‌പ്ലേയുണ്ട്. ഫോൺ സ്ക്രീൻ 120Hz ഉയർന്ന റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 AE പ്രോസസറാണ് സ്മാർട്ട് ഫോണിൽ നൽകിയിട്ടുള്ളത്.

8GB വരെ റാമും 128GB വരെ സ്റ്റോറേജും സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. മൈക്രോ എസ്ഡി കാർഡ് വഴി ഫോണിന്റെ സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാമെന്നതും മറ്റൊരു ഹൈലൈറ്റാണ്.

Also Read: 2026 End Sale ഓഫറിൽ OnePlus 5G അത്യുഗ്രൻ ഡിസ്കൗണ്ടിൽ, 6000 mAh ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയും

ഫോണിന് പിന്നിൽ ഡ്യുവൽ ക്യാമറ യൂണിറ്റ് കൊടുത്തിരിക്കുന്നു. 108MP പ്രൈമറി ക്യാമറയും ഫോണിലുണ്ട്. നൈറ്റ് മോഡ്, HDR, പോലുള്ള ക്യാമറ ഫീച്ചറുകളും ഫോണിലുണ്ട്. 2MP സെക്കൻഡറി ക്യാമറയും പോകോ ഹാൻഡ്സെറ്റിൽ കൊടുത്തിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഈ ഫോണിൽ 13MP ക്യാമറയുമുണ്ട്.

പോകോ ബജറ്റ് റേഞ്ചിൽ വിൽക്കുന്ന ഹാൻഡ്സെറ്റാണിത്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഈ ഹാൻഡ്സെറ്റിനുണ്ട്. ഫോണിന് പവർ നൽകുന്നത് 5030mAh ബാറ്ററിയാണ്. പോകോ എം6 പ്ലസിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് കൊടുത്തിരിക്കുന്നു.

ഈ പോകോ ഫോണിൽ 3.5mm ജാക്ക് നൽകിയിട്ടുണ്ട്. പൊടിയും, വെള്ളവും പ്രതിരോധിക്കുന്നതിനാൽ IP53 റേറ്റിങ്ങുമുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :