Redimi Note 15
മികച്ച ക്യാമറയും മികച്ച ബാറ്ററിയുമുള്ള Redmi Note 15 സ്മാർട്ട് ഫോൺ വരുന്നു. പുതുവർഷത്തിൽ റെഡ്മിയുടെ മിഡ് റേഞ്ച് ഫോൺ ലോഞ്ച് ചെയ്യുന്നു. സ്റ്റൈലിഷ് ഡിസൈനും, ഉഗ്രൻ ഫീച്ചറുകളുമുള്ള സ്മാർട്ട് ഫോൺ ആണിത്. വരാനിരിക്കുന്ന റെഡ്മി നോട്ട് 15 ഫോണിന്റെ വില വിവരങ്ങളും ഫീച്ചറുകളും നോക്കിയാലോ?
റെഡ്മി നോട്ട് 15 സ്മാർട്ട്ഫോണിലുള്ളത് എൽഇഡി ഫ്ലാഷോട് കൂടിയ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന ക്യാമറയാകും നൽകുന്നത്. 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്ന 108-മെഗാപിക്സൽ പ്രൈമറി സെൻസർ ഹൈലൈറ്റാകും.
മൾട്ടിഫോക്കൽ പോർട്രെയ്റ്റ്, ഡൈനാമിക് ഷോട്ടുകൾ സപ്പോർട്ട് ചെയ്യുന്ന ഫോണാകുമിത്. ഇതിൽ എങ്ങനെയുള്ള സെക്കൻഡറി ക്യാമറയാണെന്നതിൽ വിവരം ലഭ്യമല്ല. എങ്കിലും 8-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻവശത്ത്, ഇതിന് 20-മെഗാപിക്സൽ ക്യാമറ ഉണ്ടായിരിക്കാം.
4nm പ്രോസസ്സിൽ നിർമ്മിച്ച ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ഒക്ടാ-കോർ പ്രോസസറാണ് കൊടുക്കാൻ സാധ്യത. 48 മാസത്തേക്ക് ലാഗ്-ഫ്രീ പെർഫോമൻസ് റെഡ്മി മിഡ് റേഞ്ച് ഫോണിൽ ഉറപ്പ് നൽകുന്നു. ഇതിൽ ഷവോമി ഹൈപ്പർ ഒഎസ് 2 കൊടുക്കുമെന്നാണ് സൂചന.
അടുത്തത് റെഡ്മി നോട്ട് 15 ന്റെ പവറാണ്. 5520mAh ബാറ്ററിയായിരിക്കും ഇതിലുണ്ടാവുക. സ്മാർട്ട് ഫോണിൽ 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടാണ് പ്രതീക്ഷിക്കുന്നത്.
ഫുൾ ചാർജ് ചെയ്ത് കഴിഞ്ഞാൽ 1.6 ദിവസം വരെ ബാറ്ററി ലൈഫ് നീണ്ടുനിൽക്കുമെന്നും അഞ്ച് വർഷത്തെ ബാറ്ററി ലൈഫ് സുഗമമായിരിക്കുമെന്നും പറയുന്നുണ്ട്.
AMOLED ഡിസ്പ്ലേയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട. 2392 x 1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.77 ഇഞ്ച് സ്ക്രീനാകും നൽകുന്നത്. ഈ എച്ച്ഡി സ്ക്രീനിൽ നിങ്ങൾക്ക് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് പ്രതീക്ഷിക്കാം. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് ഫോണിൽ 3200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും ലഭിച്ചേക്കും.
ഹൈഡ്രോ ടച്ച് 2.0 ഫോണിൽ ഉൾപ്പെടുത്തിയേക്കും. സ്ക്രീനിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ടായിരിക്കും. ദീർഘനേരം ഉപയോഗിക്കുമ്പോൾ കണ്ണിന്റെ ആയാസം കുറയ്ക്കാനായി ഇതിൽ TUV ട്രിപ്പിൾ ഐ കെയർ സർട്ടിഫൈഡ് സ്ക്രീനാകും നൽകുന്നത്.
Also Read: Year End Deal: LG QNED TV 45000 രൂപയ്ക്ക് താഴെ, എന്താ ഒരു ഓഫർ!
ലുക്കിലും സ്റ്റൈലിലും ഈ മിഡ് റേഞ്ച് കിടുവാകും. ഇതിന് 7.35mm കനം മാത്രമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡ്യുറബിലിറ്റിയിൽ സ്മാർട്ട് ഫോണിന് IP66 റേറ്റിങ്ങുണ്ടാകുമെന്നാണ് കരുതുന്നത്.
സ്മാർട്ട് ഫോണിന്റെ ഫീച്ചറുകളിൽ ഇനിയും കമ്പനിയുടെ സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും റെഡ്മി നോട്ട് 15 ഫോണിന്റെ ലോഞ്ച് തീയതി പുറത്തുവിട്ടു. 2026 ജനുവരി ആറിനാണ് സ്മാർട്ട് ഫോൺ പുറത്തിറക്കുന്നത്. ഇത് ഇന്ത്യക്കാർക്കുള്ള റെഡ്മിയുടെ ന്യൂ ഇയർ ഗിഫ്റ്റാകും.
പ്രോ വേരിയന്റുകളേക്കാളും എന്തായാലും വിലക്കുറവിലാകും ഈ വാനില വേരിയന്റ് അവതരിപ്പിക്കുന്നത്. റെഡ്മി നോട്ട് 15 ഇന്ത്യയിൽ 8 ജിബി റാമിലാകും പുറത്തിറക്കുക. എന്നാൽ സ്മാർട്ട് ഫോണുകൾ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാകും വരുന്നത്.
128 ജിബി വേരിയന്റിന് ഏകദേശം 22,999 രൂപ വിലയായേക്കും. 256 ജിബി വേരിയന്റിന് 24,999 രൂപയും വന്നേക്കാം. എന്നാലിത് റിപ്പോർട്ടുകളും ലീക്കുകളും സൂചിപ്പിക്കുന്ന വില മാത്രമാണ്.