Honor X9b 5G Launch: 108MP ട്രിപ്പിൾ ക്യാമറ, പുതുപുത്തൻ Honor X9b 5G ഇന്ത്യയിൽ എത്തി! വില പ്രതീക്ഷിക്കുന്നതിലും കുറവ്

HIGHLIGHTS

മിഡ് റേഞ്ച് ഫോൺ HONOR X9b 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

108MP മെയിൻ ക്യാമറയുള്ള കിടിലൻ ഫോണാണിത്

ഇതിന് 5,800mAh ബാറ്ററിയുണ്ട്, ആദ്യ സെയിലിൽ ഓഫർ ലഭിക്കും

Honor X9b 5G Launch: 108MP ട്രിപ്പിൾ ക്യാമറ, പുതുപുത്തൻ Honor X9b 5G ഇന്ത്യയിൽ എത്തി! വില പ്രതീക്ഷിക്കുന്നതിലും കുറവ്

ഹോണറിന്റെ പുതിയ മിഡ് റേഞ്ച് ഫോൺ HONOR X9b 5G ലോഞ്ച് ചെയ്തു. 108MP മെയിൻ ക്യാമറയുള്ള കിടിലൻ ഫോണാണിത്. നിങ്ങളുടെ കീശയിലൊതുങ്ങുന്ന വിലയാണ് ഈ ഫോണിന് വരുന്നത്. ഇതിന് 16 മെഗാപിക്സൽ ഫ്രെണ്ട് ക്യാമറയും വരുന്നു. ഫോണിന്റെ പ്രത്യേകതകൾ എന്തെല്ലാമെന്ന് അറിയാം. നിങ്ങൾ വിചാരിക്കുന്ന ബജറ്റാണോ എന്നറിയാൻ വിലയും ഓഫറുകളും നോക്കാം.

Digit.in Survey
✅ Thank you for completing the survey!

HONOR X9b 5G ഫീച്ചറുകൾ

പുതുതായി പുറത്തിറക്കിയ Honor X9b വളഞ്ഞ പാനലുള്ള ഫോണാണ്. ഇതിന് മെലിഞ്ഞ ഡിസൈനാണ് വരുന്നത്. ഫോണിന് പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പുണ്ട്. 6.78 ഇഞ്ച് 1.5K വളഞ്ഞ അമോലെഡ് സ്‌ക്രീനാണ് ഫോണിലുള്ളത്. മുമ്പ് വന്ന റിയൽമി 12 പ്രോയിലെ അതേ പ്രോസസറാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. അതായത് സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 SoC ആണ് ഇതിന്റെ പ്രോസസർ. ഇതിന് 5,800mAh ബാറ്ററിയുണ്ട്.

Honor X9b 5G Launch
Honor X9b 5G Launch

ക്യാമറയിലും അത്യധികം മികച്ച ഫീച്ചറുകളാണ് ഹോണർ എക്സ്8ബിയിലുള്ളത്. ഇതിന് 108 മെഗാപിക്സലിന്റെ മെയിൻ ക്യാമറ വരുന്നു. 5 മെഗാപിക്സലും 2 മെഗാപിക്സലുമുള്ള സെൻസറുകളും ഹോണറിന്റെ പിൻവശത്തുണ്ട്. ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കുള്ള മികച്ച ചോയിസാണ്.

HONOR X9b 5G വില എങ്ങനെ?

25,000 രൂപ ബജറ്റിലുള്ള സ്മാർട്ഫോണാണിത്. 8GB റാമുള്ള സ്മാർട്ഫോണാണിത്. ഇതിന് 256GB സ്റ്റോറേജും വരുന്നു. ഫോൺ ഇന്ന് ലോഞ്ച് ചെയ്തത് 25,999 രൂപ റേഞ്ചിലാണ്. എന്നാൽ വില കുറച്ച് ആദ്യ സെയിലിൽ നിന്ന് ഫോൺ വാങ്ങാം.

ലോഞ്ചിനൊപ്പം ഹോണർ ബാങ്ക് ഓഫറിലൂടെ കൂടുതൽ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു. 22,999 രൂപയ്ക്കാണ് ഹോണർ X9bയുടെ ആദ്യ വിൽപ്പനയിലെ വില. നാളെയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. ഫെബ്രുവരി 16ന് ഉച്ചയ്ക്ക് 12 മണിമുതൽ ഫോൺ വിൽപ്പന തുടങ്ങും.

ഒപ്പം ഹോണർ വാച്ചും ഇയർബഡ്ഡും

ഹോണർ എക്സ്9ബിയ്ക്കൊപ്പം സ്മാർട് വാച്ചും ഇയർബഡ്ഡും പുറത്തിറങ്ങി. 35 മണിക്കൂർ പ്ലേബാക്കുള്ള ഹോണർ ചോയിസ് X5 ആണ് ഇന്ന് ലോഞ്ച് ചെയ്തത്. 1.95 ഇഞ്ച് വലിപ്പത്തിൽ AMOLED ഡിസ്പ്ലേയുള്ള ഹോണർ ചോയിസ് വാച്ചും ലോഞ്ച് ചെയ്തിട്ടുണ്ട്. 120 വർക്ക്ഔട്ട് മോഡുകളാണ് ഈ വാച്ചിലുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു.

READ MORE: Reliance Jio Netflix Plan: 3GB ഡാറ്റ പ്ലാനിൽ നെറ്റ്ഫ്ലിക്സും! ടിവിയിലും കമ്പ്യൂട്ടറിലും കണക്റ്റ് ചെയ്യാം

ഇവയിൽ ഹോണർ ചോയിസ് എക്സ്5 ഫെബ്രുവരി 16ന് തന്നെ വിൽപ്പനയ്ക്ക് എത്തും. ഹോണർ ചോയിസ് വാച്ചിന്റെ വിൽപ്പന ഫെബ്രുവരി 24നാണ്. 1999 രൂപയാണ് ഇയർബഡ്ഡിന്റെ വില. 5,999 രൂപയ്ക്ക് നിങ്ങൾക്ക് സ്മാർട് വാച്ച് ലഭിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo