ഇരട്ട ക്യാമറയുമായി ജൂൺ 1 ന് നൂബിയ Z17 എത്തും ?

HIGHLIGHTS

മൊബൈൽ ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നൽകുന്ന നൂബിയ Z17 സ്മാർട്ട്ഫോൺ ഉടനെത്തും

ഇരട്ട ക്യാമറയുമായി ജൂൺ 1 ന് നൂബിയ Z17 എത്തും ?

ഒരു പുതിയ നൂബിയ സ്മാർട്ട്ഫോണിന്റെ പ്രഖ്യാപനം സംബന്ധിച്ച വിവരങ്ങൾ കൂടി പുറത്ത് വന്നിരിക്കുകയാണ്. ജൂൺ ഒന്നിന് ചൈനയിൽ നൂബിയ Z17 എന്ന സ്മാർട്ട്ഫോൺ അവതരിപ്പിക്കപ്പെടുമെന്നാണ് സൂചനകൾ. അവതരിപ്പിക്കുന്ന സ്മാർട്ട്ഫോണിനെക്കുറിച്ച് കമ്പനി  യാതൊരു സൂചനയും ഇത് വരെ നൽകിയിട്ടില്ലെങ്കിലും ഞങ്ങൾ അതു നൂബിയ Z17 ആണെന്നു  കണക്കാക്കുന്നു. 

Digit.in Survey
✅ Thank you for completing the survey!

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷത ഉൾപ്പെടുത്തിയാകും പുതിയ സ്മാർട്ട്ഫോണുമായി നൂബിയ എത്തുന്നത്.നൂബിയ Z17 എത്തുന്നത്  5.5 ഇഞ്ച് ഫുൾ HD ഡിസ്പ്ലെയോടെയായിരിക്കും. മികച്ച സേവനങ്ങൾ നൽകുമെന്ന് കരുതുന്ന ഈ സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 835 ചിപ്സെറ്റിന്റെ കരുത്തിലാകും ഉപഭോക്താക്കളിലേക്ക് എത്തുക 

6 ജിബി റാമോടെ എത്തുമെന്ന് കരുതുന്ന ഈ ഫോണിൽ  23 എംപി, 12 എംപി  എന്നീ ക്യാമറാ സെൻസർ മൊഡ്യൂളുകൾ ഉൾപ്പെട്ട  ഡ്യുവൽ ക്യാമറയാണ് എടുത്ത് പറയേണ്ടുന്ന ഒരു  പ്രത്യേകത. പ്രഖ്യാപന സമയത്ത് തന്നെ നൂബിയ Z17 ഫോണിന്റെ വിലയും വിവിധ രാജ്യങ്ങളിലെ  ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങൾ അവതരിപ്പിക്കപ്പെടുമെന്നു കരുതുന്നു. 
 

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo