ആഗസ്റ്റ് 15 വരെ വാട്ട്സ് ആപ്പിൽ ഇത് സൂക്ഷിക്കുക ?

HIGHLIGHTS

വാട്ട്സ് ആപ്പുകളിൽ ഇത് നിങ്ങളുടെ വിവരങ്ങൾ ചോർത്തും

ആഗസ്റ്റ് 15 വരെ വാട്ട്സ് ആപ്പിൽ ഇത്  സൂക്ഷിക്കുക ?

സ്വാതന്തര്യ ദിനത്തോട് അനുബന്ധിച്ചു ഇപ്പോൾ വാട്ട്സ് ആപ്പുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു മെസേജിനെയും ആപ്ലികേഷനുകളെയും സംബന്ധിച്ചാണ് ഇപ്പോൾ പുതിയ വിവരങ്ങൾ പുറത്തുവരുന്നത് .ഇത്തരം മെസേജുകൾ നിങ്ങൾ ഫോർവേഡ്  ചെയ്യുവാൻ പാടുള്ളതല്ല .കേരള പോലീസ് തന്നെയാണ് ഇത്തരം മെസേജുകളും കൂടാതെ ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നതിനു മുൻപ് അതിന്റെ ആധികാരിതയും വിശ്വസ്തയും ഉറപ്പുവരുത്തുക എന്ന് പറഞ്ഞിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

നിങ്ങളുടെ ഡിപിയായി ദേശിയ പതാകയും കൂടാതെ മറ്റു അക്ഷരങ്ങളും ഉപയോഗിക്കുന്നതിനു ഒരു ആപ്ലികേഷൻ ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട് .അത് ഉപയോഗിക്കുന്നതിനു മുൻപ് നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതാണ് .കാരണം അത് നിങ്ങളുടെ ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതിനു ഇടയാക്കുന്നു .

പുതിയ ഫീച്ചറുകൾ എത്തി 

ഓരോ ദിവസ്സവും കഴിയുംതോറും വാട്ട്സ് ആപ്പിൽ പുതിയ അപ്പ്ഡേഷനുകൾ എത്തിക്കൊണ്ടിരിക്കുകയാണ് .എന്നാൽ ഇപ്പോൾ വാട്ട്സ് ആപ്പിലെ മറ്റൊരു പ്രധാന അപ്പ്ഡേഷനുകൾ ഇന്ന് മുതൽ ഉപഭോതാക്കൾക്ക് ലഭിച്ചു തുടങ്ങുന്നത് .ഗ്രൂപ്പിലെ വീഡിയോ കോളിംഗ് സംവിധാനം ഇനി മുതൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഒരേ സമയം ഗ്രൂപ്പിലേ നാല് ആളുകൾക്കാണ് വീഡിയോ കോളിംഗ് ചെയ്യുവാൻ സാധിക്കുന്നത് .

കൂടാതെ ആഡ് എന്ന ഓപ്‌ഷൻ ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങൾക്ക് ഈ കോളിംഗിലേക്കു എത്തിക്കുവാനും സാധിക്കുന്നതാണ് .നിലവിൽ ഈ സംവിധാനം ലഭിക്കുന്നത് ഐഓഎസ് ഉപഭോതാക്കൾക്ക് മാത്രമാണ് .ഉടൻ തന്നെ മറ്റു ഉപഭോതാക്കളും ഈ സേവനങ്ങൾ ലഭ്യമാകുന്നതാണു് .വാട്ട്സ് ആപ്പിൽ നമ്മൾ എല്ലാവരും കാത്തിരുന്ന ഒരു ഓപ്‌ഷൻ കൂടിയാണിത് .

അതുപോലെ തന്നെ ഇപ്പോൾ ലഭിക്കുന്ന മറ്റൊരു അപ്പ്ഡേഷൻ ആണ് ഫോർവേഡ് മെസേജുകളെ എങ്ങനെ തിരിച്ചറിയുക എന്നത് .വാട്ട്സ് ആപ്പിലെ ഏറ്റവും പുതിയതായി ലഭിക്കുന്ന ഒരു അപ്പ്ഡേഷൻ ആണ് ഫോർവേഡ് മെസേജുകൾ എങ്ങനെ തിരിച്ചറിയുവാൻ സാധിക്കുന്നു എന്ന ഓപ്‌ഷൻ .ഈ അപ്പ്ഡേഷൻ ലഭിക്കുന്നതിനായി നിങ്ങൾ നിങ്ങളുടെ വാട്ട്സ് ആപ്പ് അപ്പ്ഡേറ്റ് ചെയ്താൽ മാത്രം മതി .

കൂടാതെ അപ്പ്ഡേറ്റ് ചെയ്യുമ്പോൾ മറ്റു അപ്പ്ഡേഷനുകൾകൂടി ലഭിക്കുന്നതാണ് .എന്നാൽ ഇപ്പോൾ ഈ ഫോർവേഡ് മെസേജുകൾ തിരിച്ചറിയുന്ന വാട്ട്സ് ആപ്പ്‌ അപ്പ്ഡേഷനുകൾക്ക് സോഷ്യൽ മീഡിയായിൽ വളരെ മികച്ച അഭിപ്രായവും അതുപോലെതന്നെ ട്രോളുമാണ് ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo