ഫോർവേഡ് മെസേജുകൾക്ക് ഇനി പ്രിവ്യൂ ;പുതിയ വാട്ട്സ് ആപ്പ് അപ്പ്ഡേറ്റ്
പുതിയ അപ്പ്ഡേഷനുകളുമായി വാട്ട്സ് ആപ്പ് എത്തുന്നു
Surveyഈ വർഷം വാട്ട്സ് ആപ്പിൽ ഒരുപാടു പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുകയുണ്ടായി .ഡിലീറ്റ് ഫോർ എവെരി വൺ സമയ പരിധി ഉയർത്തിയതാണ് ഇപ്പോൾ അവസാനമായി ലഭിച്ച അപ്പ്‌ഡേഷനുകളിൽ ഒന്ന് .എന്നാൽ ഇപ്പോൾ മറ്റൊരു പുതിയ അപ്പ്‌ഡേഷനുകളും ഉടൻ വാട്ട്സ് ആപ്പിന് ലഭിക്കുന്നു .നമ്മളുടെ വാട്ട്സ് ആപ്പിൽ എത്തുന്ന മെസേജുകൾ അത് എത്ര മാത്രം ശരിയാണ് എന്ന് നോക്കാതെ തന്നെ നമ്മൾ മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യാറുണ്ട് .എന്നാൽ ഇനി മുതൽ അത്തരത്തിൽ എത്തുന്ന മെസേജുകൾ പ്രിവ്യു ചെയ്യുവാനുള്ള ഓപ്‌ഷനുകൾ ഇനി മുതൽ ലഭിക്കുന്നതാണ് .ഫേക്ക് മെസേജുകൾ തിരിച്ചറിയാൻ ഒരു പരിധിവരെ ഇത് സഹായകമാകുന്നു .
ഡിലീറ്റ് ഫോർ എവെരി വൺ സമയപരിധി ഉയർത്തി
മെസേജ് അയച്ച് ഏഴുമിനിറ്റിനകം ആ മെസേജ് ലഭിച്ചയാളുടെ അക്കൌണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. മെസ്സേജ് ഡിലീറ്റ് ചെയ്താലും സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കുകയും ചെയ്യും.നിങ്ങൾ അയക്കുന്ന സന്ദേശം തെറ്റായി മറ്റുള്ളവർക്ക് പോകുകയാന്നെങ്കിൽ അല്ലെകിൽ എതെകിലും വീഡിയോ നിങ്ങൾ അബദ്ധത്തിൽ ഗ്രൂപ്പുകളിളിലേക്ക് അയക്കുകയാണെങ്കിലോ ഇത് നിങ്ങൾക്ക് ഡിലീറ്റ് ചെയ്യുവാൻ സാധ്യമാകുന്നു.അയയ്ക്കുന്നയാളും, സന്ദേശം ലഭിക്കുന്നയാളും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാവുകയുള്ളൂ.
എന്നാൽ നിലവിൽ ഡിലീറ്റ് ഫോർ എവെരി വൺ 1 മണിക്കൂർ 8 മിനുട്ടുവരെയാണ് ലഭിക്കുന്നത് .ഈ സമയത്തിനുള്ളിൽ ഡിലീറ്റ് ചെയ്യേണ്ടതാണ് .പുതിയ അപ്പ്ഡേഷനുകൾ പ്രകാരം ഇപ്പോൾ 13 മണിക്കൂർ 8 മിനുട്ട് 16 സെക്കന്റ് വരെയാണ് ലഭിക്കുന്നത് .എന്നാൽ ഡിലീറ്റ് ഫോർ എവെരി വൺ ആദ്യം ലഭിച്ചിരുന്നത് വെറും 7 മിനുട്ട് നേരത്തേക്ക് മാത്രമായിരുന്നു .ഇനി മുതൽ അത് 13 വരെ ലഭ്യമാകുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
