ഇനി പേമെന്റുകൾ WhatsApp വഴി ;WhatsApp പേയ്‌മെന്റുകൾ എത്തുന്നു
6 മാസത്തിനുള്ളിൽ വാട്ട്സ് ആപ്പ് പേയ്‌മെന്റുകൾ എത്തുന്നു
Surveyകഴിഞ്ഞ വർഷം തന്നെ വാട്ട്സ് ആപ്പ് പ്രഖ്യാപിച്ച കാര്യങ്ങളിൽ ഒന്നായിരുന്നു വാട്ട്സ് ആപ്പ് ഫിംഗർ പ്രിന്റ് സെൻസറുകളും കൂടാതെ വാട്ട്സ് ആപ്പ് പേമെന്റ് ഓപ്‌ഷനുകളും .ഇതിൽ വാട്ട്സ് ആപ്പ് ഫിംഗർ പ്രിന്റ് ഓപ്‌ഷനുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിച്ചുതുടങ്ങിയിരിക്കുന്നു .എന്നാൽ വാട്ട്സ് ആപ്പിന്റെ പേയ്മെന്റ് ഓപ്‌ഷനുകൾ ഇതുവരെ എത്തിയിരുന്നില്ല .എന്നാൽ ഇപ്പോൾ ഇതാ Mark Zuckerberg തന്നെയാണ് ഈ കാര്യം വെളുപ്പെടുത്തിയിരിക്കുന്നത് .അടുത്ത 6 മാസത്തിനുള്ളിൽ ഉപഭോതാക്കൾക്ക് ഈ സൗകര്യം ലഭ്യമാക്കിത്തുടങ്ങും .
UPI രീതിയിലിൽ ഉള്ള പേമെന്റ് സംവിധാനം ആണ് വാട്ട്സ് ആപ്പിൽ ഇനി നടപ്പിലാക്കുവാൻ പോകുന്നത് .അതുപോലെ തന്നെ ഉപഭോതാക്കളുടെ സുരക്ഷയും ഇത് ഉറപ്പുവരുത്തുന്നുണ്ട്,അതുകൊണ്ടാണ് ഇത് ഈ ഓപ്‌ഷനുകൾ ഇന്ത്യയിൽ എത്തുവാൻ വൈകിയത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .
വാട്ട്സ് ആപ്പ് പേ =മെന്റുകൾ എത്തിക്കഴിഞ്ഞാൽ ഗൂഗിൾ പേ ,ഫോൺ പേ തുടങ്ങിയ UPI സംവിധാങ്ങൾക്ക് ഒരു വലിയ തിരിച്ചടിതന്നെയാകും ഇത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .
ഇപ്പോൾ വാട്ട്സ് ആപ്പിലെ TWO-STEP വെരിഫിക്കേഷൻ എങ്ങനെ നടത്താം
വാട്ട്സ് ആപ്പിലെ ടു സ്റ്റെപ്പ് വെരിഫികേഷനുകൾ ഇപ്പോൾ നടത്താവുന്നതാണ് .അതിന്നായി ആദ്യം തന്നെ നിങ്ങളുടെ വാട്ട്സ് ആപ്പ് അപ്പ്ഡേറ്റ് ചെയ്യുക .അതിനു ശേഷം വാട്ട്സ് ആപ്പിലെ മുകളിൽ വലതു ഭാഗത്തായി നൽകിയിരിക്കുന്ന മൂന്നു ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക .അതിനു ശേഷം സെറ്റിംഗ്സ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തതിനു ശേഷം അക്കൗണ്ട് എന്ന ഓപ്‌ഷനുകൾ ഓപ്പൺ ചെയ്യുക .
ശേഷം മൂന്നാമത്തെ ഓപ്‌ഷൻ ആണ് Two-Step വെരിഫികേഷനിൽ ക്ലിക്ക് ചെയ്ത നിങ്ങളുടെ പാസ്സ്‌വേർഡ് ,മെയിൽ ഐഡി എന്നിവ നൽകി സബ്‌മിറ്റ് ചെയ്യുക .നിങ്ങളുടെ Two-Step വെരിഫിക്കേഷൻ ഇത്തരത്തിൽ നടത്താവുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile