വാട്ട്സ് ആപ്പ് സേവനങ്ങൾ ഈ ഫോണുകളിൽ അവസാനിപ്പിക്കുന്നു എന്ന് ഫേസ് ബുക്ക്

HIGHLIGHTS

വാട്ട്സ് ആപ്പ് സേവനങ്ങൾ പഴയ ആൻഡ്രോയിഡ് ഫോണുകളിൽ നിർത്തലാക്കുന്നു

അടുത്ത വർഷത്തോടെയാണ് ഇത്തരത്തിൽ നിർത്തലാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ

വാട്ട്സ് ആപ്പ് സേവനങ്ങൾ ഈ ഫോണുകളിൽ അവസാനിപ്പിക്കുന്നു എന്ന് ഫേസ് ബുക്ക്

ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .നിലവിൽ ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ് ആപ്പിന് ലോകത്തിൽ തന്നെ ഉപഭോതാക്കൾ ഏറെയാണ് .എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ വെച്ച് അടുത്ത വർഷം മുതൽ ചില ഫോണുകളിൽ വാട്ട്സ് ആപ്പ് സേവനങ്ങൾ ലഭ്യമാകില്ല എന്ന വാർത്തകളാണ് പുറത്തുവരുന്നത് .

Digit.in Survey
✅ Thank you for completing the survey!

പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ആണ് ഇത്തരത്തിൽ വാട്ട്സ് ആപ്പ് ഈ വർഷം അവസാനത്തോടുകൂടിയോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം മുതലോ നിർത്തലാക്കുന്നത് .ആൻഡ്രോയിഡിന്റെ 4.0.3 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ ആണ് ജനുവരി ആദ്യം മുതൽ വാട്ട്സ് ആപ്പ് സംവിധാനങ്ങൾ നിർത്തലാക്കുന്നത് .

അത്തരത്തിൽ സാംസങ്ങിന്റെ ഗാലക്സി എസ് 2 ,മോട്ടോറോളയുടെ ആൻഡ്രോയിഡ് റേസർ ,എൽജിയുടെ ഒപ്ടിമസ് ബ്ലാക്ക് ,HTC യുടെ ഡിസയർ അടക്കമുള്ള ഫോണുകളിൽ വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തലാക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile