180 ദിവസത്തെ വാലിഡിറ്റി നൽകുന്ന വിഐ പ്ലാനാണിത്
1 GB ഉപയോഗിച്ച് കഴിഞ്ഞാൽ ഡാറ്റ വൗച്ചറുകൾ സബ്‌സ്‌ക്രൈബ് ചെയ്യാം
വരിക്കാരെ ആകർഷിക്കാനായി ഒരു പുതുപുത്തൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോൺ ഐഡിയ (Vi). എന്നാൽ വലിയ പ്രഖ്യാപനമൊന്നും ഇല്ലാതെ Vodafone Idea തങ്ങളുടെ പ്രീപെയ്ഡ് പ്ലാനിന്റെ കോമ്പോ ലിസ്റ്റിലേക്ക് ചേർത്തിരിക്കുകയാണ് ആകർഷകമായ ഈ പ്ലാനും. 549 രൂപ വില വരുന്ന ഈ പ്രീപെയ്ഡ് പ്ലാൻ രാജ്യത്തുടനീളമുള്ള വിഐ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാണ്. ഏറ്റവും കൂടുതൽ വാലിഡിറ്റി എന്നത് തന്നെയാണ് പുതിയ പ്രീ-പെയ്ഡ് പ്ലാനിന്റെ സവിശേഷത.
Surveyവിഐയുടെ 549 രൂപയുടെ പ്ലാൻ ആനുകൂല്യങ്ങൾ
549 രൂപയുടെ ഈ പ്ലാൻ 180 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ഈ പ്ലാനിലൂടെ നിങ്ങൾക്ക് ആകെ 1GB ഡാറ്റ ലഭിക്കും. 1GB ഉപയോഗിച്ച് കഴിഞ്ഞാൽ അധിക ഡാറ്റയ്ക്ക്, വേണമെങ്കിൽ ഡാറ്റ വൗച്ചറുകൾ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ്. എന്നാൽ ശ്രദ്ധിക്കേണ്ടത് Viയുടെ ഈ പുതുപുത്തൻ പ്ലാൻ ദേശീയ, പ്രാദേശിക കോളുകൾക്ക് സെക്കൻഡിന് 2.5 പൈസ നിരക്കിൽ ഈടാക്കുന്നു.
സിം ആക്ടീവായി നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് റീചാർജ് ചെയ്ത് അര വർഷത്തേക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ട. വെറും 3 മാസത്തെ പ്ലാനുകൾക്ക് വരെ 500 രൂപയിലധികം ഈടാക്കുന്ന മറ്റ് ടെലികോം കമ്പനികളുടെ Recharge planമായി താരതമ്യം ചെയ്യുമ്പോൾ ഇത് എന്തുകൊണ്ടും മികച്ച ഓപ്ഷനാണ്. എങ്കിലും, ഈ പ്ലാനിന് കീഴിൽ SMS ഓഫറുകൾ ലഭ്യമാകുമോ എന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല.
വിഐയുടെ 5G
അതേ സമയം, Vi തങ്ങളുടെ 5G സേവനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുന്നതിനായി ഫണ്ട് തേടുകയാണ്. രാജ്യത്ത് 5G കൊണ്ടുവരാനുള്ള സാമ്പത്തിക പ്രാരബ്ദവും, ജിയോയുടെയും എയർടെലിന്റെയും ആധിപത്യവും ശരിക്കും വിഐയെ അവതാളത്തിലാക്കുകയാണ്. അതിനാലാണ് നിലവിലുള്ള വരിക്കാരെ കൈവിടാതിരിക്കാൻ കമ്പനി കിടഞ്ഞ് പരിശ്രമിക്കുന്നത്. ഇതിനായി 2023ൽ മാത്രം നിരവധി പുതിയ ഓഫറുകൾ Vi കൊണ്ടുവരികയും, ഉണ്ടായിരുന്നവ വിപുലീകരിക്കുകയും ചെയ്തിരുന്നു. വിഐ അവതരിപ്പിച്ച 181 രൂപയുടെ പ്ലാൻ ഇതിന് ഉദാഹരണമാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile