10,000 രൂപയിൽ താഴെ Amazonൽ ബ്രാൻഡഡ് വാഷിങ് മെഷീനുകൾ

HIGHLIGHTS

Amazonൽ മികച്ച ഓഫറുകളിൽ വാഷിങ് മെഷീനുകൾ ലഭ്യമാണ്

സാംസങ്, വേൾപൂൾ, ഒണീഡ പോലുള്ള ബ്രാൻഡുകളുടെ Washing Machine 7000 രൂപ മുതൽ വാങ്ങാം

10,000 രൂപയിൽ താഴെ Amazonൽ ബ്രാൻഡഡ് വാഷിങ് മെഷീനുകൾ

ഇന്ന് ജോലി എളുപ്പമാക്കാനുള്ള വീട്ടുപകരണങ്ങളുടെ കൂട്ടത്തിൽ വാഷിങ് മെഷീനും ഇടംപിടിച്ചിരിക്കുന്നു. എന്നാൽ ഏറെ നാളായി വാഷിങ് മെഷീൻ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതിന്റെ കടുപ്പമേറിയ വിലയാണ് പലപ്പോഴും പ്രശ്നമാകാറുള്ളത്.  എന്നാൽ Amazon പോലുള്ള ചില ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം വഴി വലിയ വിലക്കുറവിൽ Washing Machine വാങ്ങാവുന്നതാണ്. അതും സെമി ഓട്ടോമാറ്റിക് ഫങ്ഷനോടെ വരുന്ന വാഷിങ് മെഷീനുകളാണ് നിങ്ങൾക്ക് ഈ ഓഫറിൽ വാങ്ങാനാകുന്നത്.

Digit.in Survey
✅ Thank you for completing the survey!

നിരവധി വാഷ് മോഡുകളോടെയും പുതിയ ടെക്നോളജികളോടെയും വരുന്ന Washing Machineകളും അവയുടെ ഓഫർ വിലയും നോക്കാം…

ONIDA 7 kg Semi Automatic Top Load Grey

ഒണീഡയുടെ വാഷിങ് മെഷിനുകൾ ജനപ്രിയമാണ്. 7Kg ടോപ്പ് ലോഡ് കപ്പാസിറ്റിയുമായാണ് ഈ സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീൻ വരുന്നത്. വസ്ത്രങ്ങൾ വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുമെന്നത് കമ്പനി ഉറപ്പുനൽകുന്നു. 1400RPM മോട്ടോറും, റസ്റ്റ് ഫ്രീ ഫൈബർ ബോഡിയുമാണ് ഇതിന്റെ ഫീച്ചറുകൾ. 34 ശതമാനം വിലക്കുറവിൽ വെറും 8,190 രൂപയ്ക്ക് ആമസോണിൽ നിന്നും ഇത് പർച്ചേസ് ചെയ്യാം. Buy Now

Samsung 6 Kg 5 Star Semi Automatic Top Load Washing Machine

സാംസങ്ങിന്റെ സെമി ഓട്ടോമാറ്റിക് 5 സ്റ്റാർ വാഷിങ് മെഷീൻ മികച്ച നിലവാരമുള്ളതാണെന്ന് പറയാം. 6 കിലോ കപ്പാസിറ്റിയും കൺട്രോൾ നോബുകളും ഉൾപ്പെടുത്തിയാണ് ഈ വാഷിങ് മെഷീൻ വരുന്നത്. 4 സ്റ്റാർ റേറ്റിങ്ങാണ് സാംസങ്ങിന്റെ സെമി ഓട്ടോമാറ്റിക് ടോപ് ലോഡ് വാഷിങ് മെഷീനിൽ വരുന്നത്. ഇത് റസ്റ്റ് പ്രൂഫ് ബോഡിയോടെയാണ് വരുന്നത്. 9,900 രൂപ വില വരുന്ന സാംസങ്ങിന്റെ ഈ സെമി ഓട്ടോമാറ്റിക് Washing Machine വെറും 8,990 രൂപയ്ക്ക് വാങ്ങാം. Buy Now

Whirlpool 6 Kg 5 Star Semi-Automatic Top Loading Washing Machine

5 സ്റ്റാർ എനർജി റേറ്റിംഗുള്ള ഈ വാഷിംഗ് മെഷീനിൽ വാട്ടർപ്രൂഫ് പാനലും വരുന്നുണ്ട്. ഡ്രോയിംഗ് മോട്ടോറും സ്മാർട്ട് സ്‌ക്രബ് സ്റ്റേഷനും ഉൾപ്പെടെയുള്ള ഫീച്ചറുകളുള്ളതിനാൽ Whirlpoolന്റെ ഈ വാഷിങ് മെഷീൻ ഒരു ചെറിയ കുടുംബത്തിന് ഇണങ്ങുന്നതാണ്. Amazonൽ നിന്നും നിങ്ങൾക്ക് തുച്ഛമായ വിലയ്ക്ക് ഈ Washing Machine വാങ്ങാവുന്നതാണ്. 10,000 രൂപയാണ് യഥാർഥ വില. എന്നാൽ ആമസോണിൽ നിന്നും 9,240 രൂപയ്ക്ക് വാങ്ങാം. Buy Now

Sansui 6.5 kg Semi Automatic Top Load Washing Machine

സെമി ഓട്ടോമാറ്റിക് ഫങ്ഷനോടെ വരുന്ന Sansuiയുടെ വാഷിങ് മെഷീനിൽ ഡീൽ ക്ലീനിങ് ടെക്നോളജിയും, എർഗണോമിക് നോബുകളും ഉൾപ്പെടുന്നു. 5 സ്റ്റാർ എനർജി സേവിങ് റേറ്റിങ്ങോടെയാണ് ഇത് വരുന്നത്. നിരവധി വാഷ് മോഡുകളും ഇതിൽ നൽകിയിട്ടുണ്ട്. അതിനാൽ വസ്ത്രങ്ങൾ കഴുകുന്നതിന് ഇത് കൂടുതൽ സൌകര്യപ്രദമാണ്. 6.5 കിലോഗ്രാം കപ്പാസിറ്റിയാണ് Washing Machineൽ വരുന്നത്.
33 ശതമാനം വിലക്കിഴിവാണ് Sansuiന്റെ ഈ വാഷിങ് മെഷീന് വരുന്നത്. 7,690 രൂപയ്ക്ക് ഇത് വാങ്ങാം. Buy Now

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo