UMANG Data Leak: കേന്ദ്ര സർക്കാരിന്റെ ആപ്പിൽ നിന്നും EPFO, LPG വിവരങ്ങളും Aadhaar ഡാറ്റയും ചോർന്നതായി റിപ്പോർട്ട്

UMANG Data Leak: കേന്ദ്ര സർക്കാരിന്റെ ആപ്പിൽ നിന്നും EPFO, LPG വിവരങ്ങളും Aadhaar ഡാറ്റയും ചോർന്നതായി റിപ്പോർട്ട്

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമായ UMANG ആപ്പിൽ നിന്നും Data Leak ആയതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ ചില പ്രധാന വിവരങ്ങൾ ചോർന്നതായി ഗവേഷകരുടെ റിപ്പോർട്ടുകൾ പുറത്തുവന്നു. EPFO അക്കൗണ്ട് വിവരങ്ങൾ, LPG ബുക്കിംഗ് വിവരങ്ങൾ, Aadhaar ഉൾപ്പെടെയുള്ള വ്യക്തിഗത ഡാറ്റകൾ ചോർന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണിത്. സർക്കാർ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഉമാങ് ആപ്പ്. പ്രൊവിഡന്റ് ഫണ്ട് അടക്കം കൈകാര്യം ചെയ്യുന്ന പോർട്ടലിൽ പിഴവുകൾ കണ്ടെത്തിയതായാണ് ദി ഹിന്ദു ദിനപ്പത്രം റിപ്പോർട്ട് ചെയ്തത്. എല്ലാ ഉപയോക്താക്കളുടെയും വിവരങ്ങൾ ചോർന്നതായി ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ല. എന്താണ് ഉമംഗ് ആപ്ലിക്കേഷനെ സംബന്ധിച്ച് ഉയരുന്ന ആശങ്കയെന്ന് വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

UMANG Data Leak

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ സേവനങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്ന ആപ്ലിക്കേഷനാണ് ഉമാങ്. MeitY അഥവാ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയെന്നും, സുരക്ഷാ നടപടികളും പരിഹാര സംവിധാനങ്ങളും നടപ്പിലാക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

Also Read: 50MP ZEISS ക്യാമറയും 512GB സ്റ്റോറേജും; Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കുറവിൽ ആമസോണിൽ!

EPFO യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുകൾ (UAN), LPG സിലിണ്ടർ ബുക്കിംഗ് വിവരങ്ങൾ, കൂടാതെ ചില ബന്ധിപ്പിച്ച സേവനങ്ങൾ പ്ലെയിൻ ടെക്സ്റ്റ് രൂപത്തിൽ സൂക്ഷിച്ചിരുന്ന Aadhaar നമ്പറുകൾ എന്നിവ ലീക്കാകാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

API-കളിലെ പ്ലെയിൻടെക്സ്റ്റ് വിവരങ്ങൾ ഉചിതമായി എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തെ API ഇടപാട് ലോഗുകൾ അവലോകനം ചെയ്തതായും പ്ലാറ്റ്‌ഫോം നിരീക്ഷിക്കുന്നത് തുടരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile