ഐശ്വര്യ രാജേഷിന്റെ The Great Indian Kitchen എവിടെ, എപ്പോൾ കാണാം?

HIGHLIGHTS

ഐശ്വര്യ രാജേഷും നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനുമാണ് പ്രധാന താരങ്ങൾ

The Great Indian Kitchen തമിഴ് പതിപ്പ് ഏത് ഒടിടിയിൽ കാണാമെന്ന് അറിയാം...

ഐശ്വര്യ രാജേഷിന്റെ The Great Indian Kitchen എവിടെ, എപ്പോൾ കാണാം?

മലയാളത്തിൽ പ്രേക്ഷകരും നിരൂപകരും ഒരുപോലെ വാഴ്ത്തിയ ചിത്രമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (The Great Indian Kitchen). ഇപ്പോഴിതാ സിനിമയുടെ തമിഴ് റീമേക്ക് The Great Indian Kitchenഉം ഒടിടിയിലേക്ക് എത്തുകയാണ്. ഐശ്വര്യ രാജേഷിനെയും രാഹുൽ രവീന്ദ്രനെയും പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച തമിഴ് പതിപ്പ് ഇക്കഴിഞ്ഞ ഫെബ്രുവരി 3നാണ് റിലീസിനെത്തിയത്. ബോക്‌സ് ഓഫീസിൽ വലിയ ഹിറ്റാവാൻ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ Tamil Remakeന് സാധിച്ചില്ലെങ്കിലും നിരൂപകരിൽ നിന്ന് മികച്ച അഭിപ്രായം സ്വന്തമാക്കി. 

Digit.in Survey
✅ Thank you for completing the survey!

The Great Indian Kitchen ഒടിടി Update

മലയാളത്തിൽ നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന കഥാപാത്രങ്ങൾ ആയതെങ്കിൽ, തമിഴിൽ പ്രശസ്ത താരം ഐശ്വര്യ രാജേഷും നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനുമാണ് മുഖ്യവേഷത്തിൽ എത്തിയത്. മലയാളത്തിന്റെ സത്ത മുഴുവനും തമിഴിലും നിലനിർത്തിയതായാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ലിയോ ജോൺ പോളാണ് The Great Indian Kitchen ചിത്രത്തിന്റെ ഛായാഗ്രഹകൻ. ബാലസുബ്രഹ്മണ്യം എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. ജീവിത പങ്കാളിയുടെയും ഭർത്യപിതാവിന്റെയും പുരുഷാധിപത്യവും അത് ഒരു വീട്ടമ്മയുടെ ജീവിതം എത്രമാത്രം ദുരിതമാക്കുന്നുവെന്നും സിനിമ പ്രതിപാദിക്കുന്നു. 

ഐശ്വര്യ രാജേഷിന്റെ The Great Indian Kitchen എവിടെ, എപ്പോൾ കാണാം?

ചിത്രം Zee5ലാണ് ഒടിടി റിലീസിന് എത്തിയിരിക്കുന്നത്. മാർച്ച് 3 മുതലാണ് The Great Indian Kitchen റീമേക്ക് ചിത്രത്തിന്റെ സ്ട്രീമിങ്. തമിഴിൽ മാത്രമല്ല, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കന്നഡ, തെലുങ്ക് ഭാഷകളിലും OTTയിൽ കാണാവുന്നതാണ്. 

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo