തിട്ടം ഇരണ്ട് എന്ന ക്രൈം ത്രില്ലറിലൂടെ സസ്പെൻസും മികച്ച പ്രകടവും സമ്മാനിച്ച ഐശ്വര്യ രാജേഷിന്റെ മറ്റൊരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറാണ് 'റണ്‍ ബേബി റണ്‍'. ഐശ്വര്യ രാജേഷിനൊപ്പം നടനും അവതാരകനും സംവിധായകനുമായ ആർ.ജെ ബാലാജിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമ ഇക്കഴിഞ്ഞ ഫെബ്രുവരി 3നാണ് തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ Run Baby Run സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.
Survey
✅ Thank you for completing the survey!
Run Baby Run ഒടിടിയിലേക്ക്…
ഡിസ്നി ഹോട്സ്റ്റാറാണ് (Disney plus Hotstar) ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച് 10 മുതൽ റണ്‍ ബേബി റണ്ണിന്റെ സ്ട്രീമിങ് ആരംഭിക്കും. സോഫി എന്ന മെഡിക്കൽ കോളേജ് വിദ്യാർഥിയുടെ മരണവും തുടർന്നുള്ള ത്രില്ലിങ് സംഭവങ്ങളുമാണ് കഥാപശ്ചാത്തലം. ഇഷ തൽവാർ, രാധിക ശരത്കുമാർ, സ്മൃതി വെങ്കട്, ഭഗവതി പെരുമാൾ, ഹരീഷ് പേരടി, വിവേക് പ്രസന്ന, തമിഴ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
പൃഥിരാജിന്റെ ടിയാൻ എന്ന ചിത്രം സംവിധാനം ചെയ്ത ജിയെൻ കൃഷ്‍ണകുമാറാണ് Run Baby Runന്റെ സംവിധായകൻ. കൂടാതെ, സിനിമയുടെ തിരക്കഥ ഒരുക്കിയതും ജിയെൻ കൃഷ്ണകുമാർ തന്നെയാണ്. എസ് യുവ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറിൽ ലക്ഷ്‍മണ്‍ കുമാറാണ് റൺ ബേബി റൺ നിർമിച്ചിരിക്കുന്നത്.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile