കൊടുംചൂടിൽ ആശ്വാസത്തിന്, ആമസോൺ ഇന്ത്യയിൽ Personal Air Cooler പകുതി വിലയ്ക്ക്

കേരളത്തിൽ ചൂടിന് ശമനമില്ല. എങ്കിലും ആശ്വാസത്തിന് Personal Air Cooler പകുതി വിലയ്ക്ക് വാങ്ങാം. ആമസോൺ ഇന്ത്യയിലാണ് എയർ കൂളറിന് ഓഫർ അനുവദിച്ചിരിക്കുന്നത്. Black+Decker 45 ലിറ്റർ കപ്പാസിറ്റിയുള്ള പേഴ്സണൽ എയർ കൂളറിന്റെ വിലയും ഓഫറും സവിശേഷതകളും ഇവിടെ കൊടുക്കുന്നു.

Personal Air Cooler Deal

കേരളത്തിൽ ചൂട് കനക്കുകയാണ്. കുംഭമാസത്തിൽ സാധാരണ ഒരു മഴ പ്രതീക്ഷിക്കാറുണ്ട്. ഈ മഴ വന്നാൽ അറുതിയുണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ വേനൽ മഴയിൽ ചൂടിന് ശമനമുണ്ടാകില്ല. എങ്കിലും ഒരു പോർട്ടബിൾ എസി വാങ്ങുകയാണെങ്കിൽ ചൂടിൽ നിന്ന് അറുതിയാകും. പ്രത്യേകിച്ച് എസി വാങ്ങാൻ പ്ലാനില്ലാത്തവർക്ക്, ബജറ്റ് വിലയിൽ പോർട്ടബിൾ കൂളർ വാങ്ങാം.

More From Digit: Jio Free Offer: ജിയോ സിമ്മുള്ളവർ ശ്രദ്ധിക്കൂ, 18 മാസത്തേക്ക് ഈ സൗജന്യ ഓഫർ കിട്ടും

വാടക വീട്ടിൽ താമസിക്കുന്നവർക്കും ഇത് അനുയോജ്യമായ ഓപ്ഷനാണ്. കാരണം ഇത് എവിടേക്ക് എടുത്തുകൊണ്ടുപോകാനും സാധിക്കും. ഭിത്തി തുരക്കാതെ, വീട്ടിൽ സ്ഥാപിക്കാനാകും എന്ന സവിശേഷതയും പോർട്ടബിൾ എയർ കൂളറിന് സാധിക്കും.

11,990 രൂപയ്ക്കാണ് ഇന്ത്യയിൽ Black+Decker Remo 45L Air Cooler for Room Cooling പുറത്തിറക്കിയത്. ഇതിന് ആമസോൺ ഇന്ത്യയിൽ റീട്ടെയിൽ വിലയിൽ നിന്നും പകുതി വില മാത്രമാണുള്ളത്. സൈറ്റിൽ എയർ കൂളർ ലിസ്റ്റ് ചെയ്തിരിക്കുന്നത് വെറും 5,990 രൂപയ്ക്കാണ്. പരിമിതകാലത്തേക്കാണ് ആമസോൺ ഇന്ത്യയുടെ ഈ കിഴിവ്.

BOB VISA ഡെബിറ്റ് കാർഡ്, ആക്സിസ് ബാങ്ക് കാർഡിലൂടെ 1250 രൂപയുടെ വരെ ഇളവുണ്ട്.ഇതുകൂടി ചേർത്താൽ ബ്ലാക്ക് ഡെക്കർ കൂളർ 5000 രൂപയ്ക്കും താഴെ വിലയാകും. ഇനി ഇഎംഐയിൽ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക്, 211 രൂപയ്ക്ക് ഇഎംഐയിലും പർച്ചേസ് ചെയ്യാവുന്നതാണ്.

Black+Decker Remo 45L Cooler

ബ്ലാക്ക് ഡെക്കർ കൂളറിന്റെ സവിശേഷതകളും എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഇത് 200 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള മുറികൾക്ക് അനുയോജ്യമാണ്. എന്നുവച്ചാൽ ഇടത്തരം വലിപ്പമുള്ള മുറികളെന്ന് പറയാം. 45 ലിറ്റർ വലിയ വാട്ടർ ടാങ്ക് അടങ്ങിയ കൂളർ സിസ്റ്റമാണിത്. ബ്ലാക്ക് ഡെക്കർ ഇതിൽ ആൻറി ബാക്ടീരിയൽ ഹണികോമ്പ് പാഡുകൾ നൽകിയിട്ടുണ്ട്.നല്ല തണുപ്പ് നൽകുന്നതിന് ഇതിൽ 26 അടി എയർ ത്രോ ഫീച്ചറുമുണ്ട്. ഇതിനായി മൂന്ന് സ്പീഡ് സെറ്റിങ്സുകൾ കൂടി എയർ കൂളറിൽ വരുന്നു.

230V പവറിൽ 105 വാട്ട്സ് ഉപയോഗിച്ചാണ് പ്രവർത്തനം. ഇനി വൈദ്യുതിയില്ലാത്ത, പവർ തടസ്സ സമയത്ത് പ്രവർത്തിക്കാൻ പൂർണ്ണമായും ഇൻവെർട്ടർ ഉൾപ്പെടുത്തിയിട്ടുണ്ട്.

എവിടേക്കും നീക്കി കൊണ്ടുപോകാവുന്ന സംവിധാനത്തിനായി കൂളറിൽ ചക്രമുണ്ട്. ഒരിക്കൽ സ്ഥാപിച്ചാൽ സ്ഥിരതയ്ക്കായി ലോക്ക് ചെയ്യാവുന്ന പിൻ ചക്രം ഉൾപ്പെടെ, സുഗമമായ കാസ്റ്റർ വീലുകളും ഇതിലുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :