Red Moon Today: കേരളത്തിൽ ഇന്ന് ചുവന്ന ചന്ദ്രനെ കാണാം, Lunar Eclipse 2025 സമയം കൃത്യമായും വിശദമായും അറിയാം…

HIGHLIGHTS

ബ്ലഡ് മൂണ്‍ അഥവാ രക്തചന്ദ്രന്‍ എന്നാണ് പൂർണ ചന്ദ്രഗ്രഹണത്തെ അറിയപ്പെടുന്നത്

അനുകൂല കാലാവസ്ഥയാണെങ്കിൽ ഞായറാഴ്ച രാത്രി ചന്ദ്രഗ്രഹണം കാണാം

ആകാശത്തൊരുങ്ങുന്ന ഈ വിസ്മയത്തിനായി ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളും കാത്തിരിക്കുകയാണ്

Red Moon Today: കേരളത്തിൽ ഇന്ന് ചുവന്ന ചന്ദ്രനെ കാണാം, Lunar Eclipse 2025 സമയം കൃത്യമായും വിശദമായും അറിയാം…

Red Moon Today: ഏഷ്യയിലും യൂറോപ്പിലുമായി ദശലക്ഷക്കണക്കിന് ആളുകൾ ഇന്ന് Lunar Eclipse-നായി കാത്തിരിക്കുകയാണ്. ഇന്ന് രാത്രി 8.58 മണി മുതലാണ് ചന്ദ്രഗ്രഹണം ആരംഭിക്കുന്നത്. കേരളത്തിലും ആകാശത്ത് ചന്ദ്രനെ രക്ത ചുവപ്പ് നിറത്തിൽ കാണാം. ആകാശത്തൊരുങ്ങുന്ന ഈ വിസ്മയത്തിനായി ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളും കാത്തിരിക്കുകയാണ്. സെപ്റ്റംബർ 7, 8 തീയതികളിലാണ് ചന്ദ്രഗ്രഹണം. എന്നാൽ ഇത് പലയിടത്തും സമയ വ്യത്യാസത്തിലാണ് കാണപ്പെടുന്നത്.

Digit.in Survey
✅ Thank you for completing the survey!

Lunar Eclipse 2025 കേരളത്തിൽ ദൃശ്യമാകുമോ?

ബ്ലഡ് മൂണ്‍ അഥവാ രക്തചന്ദ്രന്‍ എന്നാണ് പൂർണ ചന്ദ്രഗ്രഹണത്തെ അറിയപ്പെടുന്നത്. കേരളത്തിലും ഇത് ദൃശ്യമാണ്. ചന്ദ്രോത്സവം 2025 എന്ന പേരില്‍ ചാന്ദ്രനിരീക്ഷണ പരിപാടിയും നടത്തുന്നുണ്ട്. കോട്ടയത്ത് സംസ്ഥാനതല പരിപാടി സംഘടിപ്പിക്കുന്നത്.

ചന്ദ്രഗ്രഹണം ഇപ്പോൾ മുതൽ ആരംഭിച്ചെങ്കിലും ചുവന്ന ചന്ദ്രനെ കാണാൻ സാധിക്കുന്നത് രാത്രി പത്ത് മണിക്ക് ശേഷമാണ്. അനുകൂല കാലാവസ്ഥയാണെങ്കിൽ ഞായറാഴ്ച രാത്രി ചന്ദ്രഗ്രഹണം കാണാം.

Lunar Eclipse 2025
Lunar Eclipse 2025

എന്താണ് Chandra grahan?

സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. ചന്ദ്രൻ കൂടുതൽ ആഴത്തിലേക്ക് നീങ്ങുമ്പോൾ, ചന്ദ്രോപരിതലത്തിൽ ഒരു ഇരുണ്ട നിഴൽ വീഴുന്നു. ഇത് പൂർണ്ണമായും ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിലായിരിക്കും. ഗ്രഹണസമയത്ത് ഭൂമിയിലെ അന്തരീക്ഷ സാഹചര്യങ്ങളെ ആശ്രയിച്ച് ചന്ദ്രന്റെ നിറത്തിലും വ്യത്യാസം വരുന്നു. വയലറ്റ്, നീല, പച്ച നിറങ്ങള്‍ അന്തരീക്ഷത്തിലെ സൂക്ഷ്മകണങ്ങളില്‍ തട്ടി പൂര്‍ണമായും വിസരണത്തിന് വിധേയമാകുന്നു. അതിനാൽ ഈ നിറങ്ങൾ ചന്ദ്രഗ്രഹണ സമയത്ത് ദൃശ്യമാകില്ല. ഓറഞ്ച്, ചുവപ്പ് നിറങ്ങളാണ് അധികം വിസരണത്തിന് വിധേയമാകില്ല.

ചൈന, ജപ്പാന്‍, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് പുറമെ ചന്ദ്രഗ്രഹണം ദൃശ്യമാകും.

Lunar Eclipse 2025 കേരളത്തിലെ സമയം

രാത്രി 08:58 മണിയ്ക്ക്- ചന്ദ്രഗ്രഹണം ആരംഭിക്കുന്നു
രാത്രി 09:57 മണിയ്ക്ക്- ഭാഗിക ചന്ദ്ര ഗ്രഹണം

രാത്രി 11 മണിയ്ക്ക്- പൂര്‍ണ ഗ്രഹണം
രാത്രി 11:41 മണിയ്ക്ക്- ചന്ദ്രഗ്രഹണം ഏറ്റവും ഉയര്‍ന്ന സമയം

പുലര്‍ച്ചെ 12:22 മണിയ്ക്ക്- പൂര്‍ണ ചന്ദ്രഗ്രഹണം അവസാനിക്കുന്നു
പുലര്‍ച്ചെ 01:26 മണിയ്ക്ക്- ഭാഗിക ചന്ദ്രഗ്രഹണം അവസാനിക്കുന്നു
പുലര്‍ച്ചെ 02:25 മണിയ്ക്ക്- ചന്ദ്ര ഗ്രഹണം പൂർണമായി അവസാനിക്കുന്നു

Also Read: OLED ഡിസ്പ്ലേയും Telephoto ക്യാമറയുമുള്ള Samsung Galaxy S25 ഫാൻ എഡിഷൻ നാളെയെത്തും, വിലയും ഫീച്ചറുകളും…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo