Portable AC
വേനൽക്കാലത്തെ കൊടുംചൂടിന് ഇപ്പോഴും ആശ്വാസമായിട്ടില്ല. ഫാനിന്‍ ചെറുത്തുനിൽക്കാനാവാത്ത അവസ്ഥയിൽ എയർ കണ്ടീഷണറുകൾ ആണ് ബെസ്റ്റ്. വീടുകളിലും ഓഫീസുകളിലും Portable AC യാണോ Window AC ആണോ നല്ലത്! എസി വാങ്ങാൻ പോകുമ്പോൾ പലരെയും അലട്ടുന്ന പ്രധാന സംശയമാണ് ഏത് തരത്തിലുള്ള എസി തിരഞ്ഞെടുക്കണം എന്നത്.
സ്ഥിരമായി ഒരു മുറിയിൽ മാത്രം ഉപയോഗിക്കുന്ന തരത്തിലുള്ള വിൻഡോ എസിയാണോ നിങ്ങൾ വാങ്ങേണ്ടത്? അതോ വാടകയ്ക്ക് താമസിക്കുന്നവരോ അല്ലെങ്കിൽ എസി സ്ഥിരമായി ഒരു ചുമരിലോ ജനലിലോ ഫിറ്റ് ചെയ്യാൻ താല്പര്യമില്ലാത്തവരോ ആണെങ്കിൽ ഏത് തരത്തിലുള്ള എയർ കണ്ടീഷണറാകും നല്ലത്. ഒരു പുതിയ എസി വാങ്ങുന്നതിന് മുൻപ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, വിൻഡോ എസി, പോർട്ടബിൾ എസിയിലൂടെ മനസിലാക്കാം.
വിൻഡോ എസി: ചൂടുള്ള വായു നേരിട്ട് പുറത്തേക്ക് തള്ളുന്നതിൽ വിൻഡോ എസി മികച്ചതാണ്. ഇത് വലിയ മുറികൾക്കും അനുയോജ്യമാണ്. വലിയ മുറിയെ എളുപ്പത്തിൽ കാറ്റ് എത്തിച്ച് തണുപ്പിക്കാൻ വിൻഡോ എസിയ്ക്ക് സാധിക്കും.
പോർട്ടബിൾ എസി: ഇതിലെ എക്സോസ്റ്റ് ഹോസ് ചൂട് ഉണ്ടാക്കുന്നതിനാൽ തണുക്കാൻ കൂടുതൽ സമയമെടുക്കുന്നു. എവിടേക്കും മാറ്റി വാങ്ങാനാകുന്നതിനാൽ, ചെറിയ മുറികൾക്ക് അനുയോജ്യമാണ്.
വിൻഡോ എസി: ഇത് ജനലിലോ ചുമരിലോ സ്ഥിരമായി ഘടിപ്പിക്കേണ്ടതാണ്. അതിനാൽ ഇൻസ്റ്റലേഷന് പ്രൊഫഷണൽ സപ്പോർട്ട് വേണ്ടി വരുന്നു. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോർട്ടബിൾ കണ്ടീഷണർ പോലെ എളുപ്പത്തിൽ മാറ്റാൻ സാധിക്കില്ല.
പോർട്ടബിൾ എസി: സ്ഥിരമായ ഇൻസ്റ്റാളേഷൻ ആവശ്യമില്ലാത്തതിനാൽ പ്രൊഫഷണൽ സപ്പോർട്ട് വേണ്ടി വരില്ല. ചക്രങ്ങൾ ഉള്ളതിനാൽ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് എളുപ്പത്തിൽ മാറ്റാനാകും. വാടകയ്ക്ക് താമസിക്കുന്നവർക്കും കോട്ടേഴ്സുകളിൽ ഉള്ളവർക്കും അനുയോജ്യമാണിത്.
വിൻഡോ എസി: കുറഞ്ഞ വൈദ്യുതി മാത്രമാണ് വിൻഡോ എസിയ്ക്ക് ആവശ്യമുള്ളത്.
പോർട്ടബിൾ എസി: ചൂട് പുറന്തള്ളാൻ കൂടുതൽ പണിയെടുക്കുന്നതിനാൽ പോർട്ടബിൾ എസിയ്ക്ക് വൈദ്യുതി കൂടുതൽ വേണ്ടി വരുന്നു.
വിൻഡോ എയർ കണ്ടീഷണർ ഫിറ്റ് ചെയ്യുമ്പോൾ മുറിക്കുള്ളിൽ ശബ്ദം കുറവായിരിക്കും. വിൻഡോസ് എസിയിൽ നിന്ന് വ്യത്യസ്തമായി എസിയുടെ മുഴുവൻ ഭാഗവും മുറിയ്ക്കുള്ളിൽ തന്നെയാകും. അതിനാൽ കൂടുതൽ നോയിസ് പോർട്ടബിൾ എസിയിൽ നിന്ന് വരുന്നു. വെള്ളം ഇടയ്ക്കിടെ കളയേണ്ടി വരുന്നു. അതുപോലെ പോർട്ടബിൾ എസിയുടെ ഫിൽട്ടറുകൾ കൂടുതൽ വൃത്തിയാക്കേണ്ട ആവശ്യവും വരുന്നു.
Also Read: ഇത്രയും കുറഞ്ഞ വിലയ്ക്കോ? Realme Buds T500 Pro TWS വൻ വിലക്കുറവിൽ!
വിൻഡോ എസി: വിലയിൽ കുറവ് വിൻഡോസ് എസി തന്നെയാണ്. ഇന്ത്യൻ വിപണിയിൽ അത്യാവശ്യം മികച്ച ഫീച്ചറുള്ള എസിയ്ക്ക് 25,000 രൂപ മുതൽ 40,000 രൂപ വിലയാകുന്നു.
പോർട്ടബിൾ എസി: എന്നാൽ പോർട്ടബിൾ കണ്ടീഷണറിന് കൂടുതൽ വിലയാണ്. 30,000 രൂപ മുതൽ 50,000 രൂപ വരെ വിലയാകുന്നു.