ചൂടിന് വിട! പൊള്ളുന്ന വെയിലിൽ വീടിനെ തണുപ്പിക്കാൻ Portable AC, ടാറ്റ ഓഫറിൽ!

കേരളത്തിലെ കഠിനമായ ചൂടിനെ പ്രതിരോധിക്കാൻ, Portable AC കുറഞ്ഞ വിലയ്ക്ക് വീട്ടിലെത്തിക്കാം. വാടകവീടുകളിൽ താമസിക്കുന്നവർക്കും ഭിത്തി തുരന്ന് എസി ഫിറ്റ് ചെയ്യാൻ താല്പര്യമില്ലാത്തവർക്കും പോർട്ടബിൾ എസി ടാറ്റയുടെ ക്രോമയിൽ നിന്ന് വാങ്ങാം. 1 ടൺ, 1.5 ടൺ കപ്പാസിറ്റിയുള്ള എയർ കൂളറുകൾക്ക് ആകർഷകമായ ബാങ്ക് ഓഫറുകളും ഇഎംഐ ഡീലും ക്രോമയിൽ ലഭ്യമാണ്. ടാറ്റയുടെ വിശ്വസനീയമായ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമാണിത്.

വേനൽക്കാലത്തെ കൊടും ചൂടിനെ മറികടക്കാൻ ബ്ലൂസ്റ്റാർ, ക്രോമ പോർട്ടബിൾ എസികൾക്ക് സാധിക്കും. ഇൻസ്റ്റാളേഷൻ ചാർജുകളോ ഭിത്തി തുരക്കുന്ന ബുദ്ധിമുട്ടുകളോ ഇല്ലാതെ പോർട്ടബിൾ എസി വാങ്ങിക്കാം.

Croma 1.5 Ton Portable AC

ഒരു മുറിയ്ക്ക് അനുയോജ്യമായ പോർട്ടബിൾ എസിയ്ക്ക് 1.5 ടൺ കപ്പാസിറ്റിയുണ്ട്. കാറ്റും ചൂടും പുറത്തേക്ക് വിടാൻ വിൻഡോ ഹോസ് സെറ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ചക്രങ്ങളുള്ളതിനാൽ, ക്രോമ പോർട്ടബിൾ എസി എവിടേക്കും മാറ്റി കൊണ്ടുവയ്ക്കാനാകും. ഡ്രൈ മോഡ്, സ്ലീപ്പ് മോഡ്, ഓട്ടോ റീസ്റ്റാർട്ട് തുടങ്ങിയ സംവിധാനങ്ങളും ക്രോമ എയർ കൂളറിനുണ്ട്. CRLA018PAA025801 മോഡലിലുള്ള 1.5 ടൺ പോർട്ടബിൾ എസിയാണിത്.

ഭിത്തി തുരക്കാതെ, എവിടേക്കും മാറ്റി സ്ഥാപിക്കാവുന്ന എയർ കൂളറിന് ക്രോമയിൽ 44,590 രൂപയാണ് വില. യുപിഐ, ബാങ്ക് കാർഡിലൂടെ 1500 രൂപ കിഴിവും ലഭിക്കുന്നു. ഇങ്ങനെ ക്രോമ പോർട്ടബിൾ എസി 43000 രൂപയ്ക്ക് വാങ്ങിക്കാം. നിരവധി ബാങ്ക് കാർഡുകളിലൂടെ 2,099 രൂപയുടെ ഇഎംഐ കിഴിവും ക്രോമ എയർ കൂളറിന് ലഭ്യമാണ്.

Also Read: വീട് ഹോം തിയേറ്ററാക്കാൻ, 65 ഇഞ്ച് Mini LED QLED TV കൾ ആമസോണിൽ പകുതി വിലയ്ക്ക്

Blue Star 1 Ton പോർട്ടബിൾ എസി

ഏറ്റവും പുതിയ റഫ്രിജറന്റ്, R410A ഉപയോഗിച്ചിട്ടുള്ള ബ്ലൂ സ്റ്റാർ എസിയാണിത്.കൂടുതൽ കാലം ഈട് നിൽക്കുന്നതിന് ഇത് പൂർണമായും കോപ്പറിലാണ് നിർമിച്ചിരിക്കുന്നത്. ഏകദേശം 52-54 dB നോയിസ് ലെവൽ ബ്ലൂ സ്റ്റാർ എയർ കൂളറിനുണ്ട്. എസിക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ ഡിസ്‌പ്ലേയിൽ എറർ കോഡുകൾ കാണിക്കുന്ന ഫീച്ചറും ഇതിനുണ്ട്. എസിയിലെ ഓട്ടോ സ്വിംഗ് മോഡിലൂടെ മുറിയിലെ എല്ലാ കോണുകളിലേക്കും തണുപ്പ് എത്തിക്കാനാകും.

ബ്ലൂ സ്റ്റാർ PC12DB മോഡലിന് ക്രോമയിൽ 32,590 രൂപയാകുന്നു. 1900 രൂപയുടെ ബാങ്ക് ഇളവ് ബ്ലൂ സ്റ്റാർ എയർ കൂളറിന് ലഭ്യമാണ്. എസ്ബിഐ, ആക്സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ്സി കാർഡുകൾക്കാണ് കിഴിവ്. ഇതിന് 1,534 രൂപയുടെ ഇഎംഐ ഓഫറും ക്രോമ തരുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :