തിയേറ്ററിൽ നിന്നും പിൻവലിച്ച ‘നല്ല സമയ’ത്തിന്റെ OTT റിലീസ് പ്രഖ്യാപിച്ചു

HIGHLIGHTS

ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം

തിയേറ്ററിലെത്തി നാല് ദിവസത്തിനുള്ളിൽ സിനിമ പിൻവലിക്കേണ്ടി വന്നിരുന്നു

തിയേറ്ററിൽ നിന്നും പിൻവലിച്ച ‘നല്ല സമയ’ത്തിന്റെ OTT റിലീസ് പ്രഖ്യാപിച്ചു

ഒരു അഡാർ ലവ്, ഹാപ്പി വെഡ്ഡിങ്, ധമാക്ക  തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ സിനിമയുടെ OTT റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ 30-ന് തിയേറ്ററുകളിൽ എത്തിയെങ്കിലും നാല് ദിവസങ്ങൾക്കുള്ളിൽ സിനിമയുടെ പ്രദർശനം നിർത്തിവക്കേണ്ടിവന്നിരുന്നു. Nalla Samayam ചിത്രത്തിന്റെ ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തി എന്നാരോപിച്ച് കോഴിക്കോട് എക്സൈസ് എടുത്ത കേസിനെ തുടർന്നായിരുന്നു സിനിമ പിൻവലിക്കേണ്ടി വന്നത്.  

Digit.in Survey
✅ Thank you for completing the survey!

നല്ല സമയം OTT Update

ഇര്‍ഷാദ് നായകനായ മലയാള ചിത്രം സൈന പ്ലേ (Saina Play)യിലാണ് Nalla Samayam റിലീസിനെത്തുന്നത്. ഏപ്രില്‍ 15ന് വിഷു റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, സുവൈബത്തുല്‍ ആസ്ലമിയ്യ, നന്ദന സഹദേവന്‍, എന്നീ പുതുമുഖ നായികമാര്‍ക്കൊപ്പം, വിജീഷ്, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

സിനു സിദ്ദാർത്താണ് ചിത്രത്തിന്റെ കാമറാമാൻ. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് നല്ല സമയത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ കലന്തൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo