പണമിടപാടുകൾ ഇനി വാട്ട്സ് ആപ്പ് വഴി !! വാട്ട്സ് ആപ്പ് പേ ഇന്ത്യയിൽ എത്തുന്നു

HIGHLIGHTS

NPCI യുടെ പെർമിഷനും ഇപ്പോൾ ലഭിച്ചിരിക്കുന്നു

പണമിടപാടുകൾ ഇനി വാട്ട്സ് ആപ്പ് വഴി !! വാട്ട്സ് ആപ്പ് പേ ഇന്ത്യയിൽ എത്തുന്നു

 

Digit.in Survey
✅ Thank you for completing the survey!

കഴിഞ്ഞ വർഷം തന്നെ വാട്ട്സ് ആപ്പ് പ്രഖ്യാപിച്ച കാര്യങ്ങളിൽ ഒന്നായിരുന്നു വാട്ട്സ് ആപ്പ് ഫിംഗർ പ്രിന്റ് സെൻസറുകളും കൂടാതെ വാട്ട്സ് ആപ്പ് പേമെന്റ് ഓപ്‌ഷനുകളും .ഇതിൽ വാട്ട്സ് ആപ്പ് ഫിംഗർ പ്രിന്റ് ഓപ്‌ഷനുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിച്ചുതുടങ്ങിയിരിക്കുന്നു .എന്നാൽ വാട്ട്സ് ആപ്പിന്റെ പേയ്മെന്റ് ഓപ്‌ഷനുകൾ ഇതുവരെ എത്തിയിരുന്നില്ല .

എന്നാൽ ഇപ്പോൾ ഇതാ Mark Zuckerberg തന്നെയാണ് ഈ കാര്യം വെളുപ്പെടുത്തിയിരിക്കുന്നത് .അടുത്ത 6 മാസത്തിനുള്ളിൽ ഉപഭോതാക്കൾക്ക് ഈ സൗകര്യം ലഭ്യമാക്കിത്തുടങ്ങും .

ഇതിനു മുന്നോടിയായി NPCI ലൈസൻസുകളും ഇപ്പോൾ വാട്ട്സ് ആപ്പിന് ലഭിച്ചിരിക്കുകയാണ് .ഘട്ടം ഘട്ടമായാണ് ഉപഭോതാക്കൾക്ക് വാട്ട്സ് ആപ്പ് പേ മെന്റ് സേവനങ്ങൾ ലഭ്യമാകുന്നത് . UPI രീതിയിലിൽ ഉള്ള പേമെന്റ് സംവിധാനം ആണ് വാട്ട്സ് ആപ്പിൽ ഇനി നടപ്പിലാക്കുവാൻ പോകുന്നത് .അതുപോലെ തന്നെ ഉപഭോതാക്കളുടെ സുരക്ഷയും ഇത് ഉറപ്പുവരുത്തുന്നുണ്ട്,അതുകൊണ്ടാണ് ഇത് ഈ ഓപ്‌ഷനുകൾ ഇന്ത്യയിൽ എത്തുവാൻ വൈകിയത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .വാട്ട്സ് ആപ്പ് പേ മെന്റുകൾ എത്തിക്കഴിഞ്ഞാൽ ഗൂഗിൾ പേ ,ഫോൺ പേ തുടങ്ങിയ UPI സംവിധാങ്ങൾക്ക് ഒരു വലിയ തിരിച്ചടിതന്നെയാകും ഇത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .എന്നാൽ ഇത്തരത്തിൽ വാട്ട്സ് ആപ്പ് പേ മെന്റുകൾ നടത്തുന്നതിന് ഉപഭോതാക്കൾ അവരുടെ ബാങ്ക് അക്കൗണ്ട് UPI-യോട് ബന്ധിപ്പിക്കേണ്ടതാണ് .എന്നാൽ മാത്രമേ ഈ സംവിധാനങ്ങൾ വാട്ട്സ് ആപ്പിൽ ലഭ്യമാകുകയുള്ളു . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo