നോക്കിയ 5 ന്റെ പ്രത്യേകതകൾ

HIGHLIGHTS

12,899 രൂപയ്ക്കു വാങ്ങാനാവുന്ന ഈ ഇരട്ട സിം 4 ജി ഫോണിന് VoLTE, എൻഎഫ്സി പിന്തുണയുമുണ്ട്.

നോക്കിയ 5 ന്റെ പ്രത്യേകതകൾ

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ  വച്ച് എച്ച്എംഡി ഗ്ലോബൽ ഇന്ത്യയിലും നോക്കിയ 5 ലോഞ്ച് ചെയ്തു. 2017 ൽ സ്പെയിനിലെ ബാഴ്സലോണയിൽ മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ വച്ച് ഫെബ്രുവരിയിൽ അവതരിപ്പിക്കപ്പെട്ട നോക്കിയ 5 ആൻഡ്രോയിഡ് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സ്മാർട്ട്ഫോൺ മോഡലാണ്.

Digit.in Survey
✅ Thank you for completing the survey!

നോക്കിയ 5 സ്നാപ്ഡ്രാഗൺ 430 SoC പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. 2 ജിബി റാം, അഡ്രിനോ 505 ജിപിയു എന്നിവയുള്ള ഈ സ്മാർട്ട്ഫോൺ  ആൻഡ്രോയ്ഡ് 7.1.1 നൗഗട്ടിൽ  പ്രവർത്തിക്കുന്നു. ആൻഡ്രോയിഡ് ഒഎസിൽ ഏറെ  മാറ്റങ്ങൾ വരുത്തുന്നത് ഒഴിവാക്കി ഉപയോക്താക്കൾക്ക് ശുദ്ധമായ സ്റ്റോക്ക് ആൻഡ്രോയിഡ് അനുഭവം സമ്മാനിക്കാൻ നോക്കിയ ശ്രമിച്ചിട്ടുണ്ട്.

ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെടുത്തിയെത്തുന്ന ഈ ഫോണിന് 5.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയാണുള്ളത്. 3000 എം.എ.എച്ച്  ബാറ്ററി കരുത്ത് പകരുന്ന ഫോണിൽ 13 എംപി പ്രധാന ക്യാമറയും,8 എം.പി ഫ്രണ്ട് ക്യാമറയും ഉണ്ട്. 16 ജിബി ആന്തരിക സംഭരണ ശേഷിയുള്ള ഫോണിന് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സംഭരണ ശേഷി ഉയർത്താനാവും. 12,899 രൂപയ്ക്കു വാങ്ങാനാവുന്ന ഈ ഇരട്ട സിം 4  ജി ഫോണിന് VoLTE,ബ്ലൂടൂത്ത് 4.1, വൈഫൈ, എൻഎഫ്സി പിന്തുണയുമുണ്ട്.

 

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo