Digit.in

ഞെട്ടിക്കുന്ന വിലയിൽ ഇതാ ഇൻഫിനിക്സ് 40 ഇഞ്ചിന്റെ FHD ആൻഡ്രോയിഡ് ടിവി

Highlights

ഇൻഫിനിക്സിന്റെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ പുറത്തിറക്കി

40 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത്

19999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത്

ഞെട്ടിക്കുന്ന വിലയിൽ ഇതാ ഇൻഫിനിക്സ് 40 ഇഞ്ചിന്റെ FHD ആൻഡ്രോയിഡ് ടിവി


ഇൻഫിനിക്സിന്റെ പുതിയ ആൻഡ്രോയ്ഡ് ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഇൻഫിനിക്‌സിന്റെ 40 ഇഞ്ചിന്റെ FHD DHR ടെലിവിഷനുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഒരുപാടു മികച്ച ഫീച്ചറുകൾ ഈ ടെലിവിഷനുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം .

INFINIX 40-INCH FHD DHR SMART TV FEATURES, SPECIFICATIONS AND PRICE

സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ടെലിവിഷനുകൾ 40 ഇഞ്ചിന്റെ FHD DHR ലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 1920x1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ടെലിവിഷനുകൾ MediaTek 64-bit quad-core പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾ 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങിയിരുന്നു .ഗൂഗിൾ പ്ലേ സ്റ്റോറുകൾ അടക്കമുള്ള സംവിധാനങ്ങൾ ഈ INFINIX 40-INCH FHD DHR SMART ടെലിവിഷനുകളിൽ ലഭിക്കുന്നതാണ് .

ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Netflix, Prime Video, Disney+ Hotstar കൂടാതെ ഗൂഗിൾ അസിസ്റ്റന്റ് അടക്കമുള്ള സംവിധാങ്ങളും ഇതിൽ ലഭ്യമാകുന്നതാണു് .വില നോക്കുകയാണെങ്കിൽ 40 ഇഞ്ചിന്റെ ഈ Infinix FHD ടെലിവിഷനുകൾക്ക് വിപണിയിൽ 19999 രൂപയാണ് വരുന്നത് .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile