iOS 26 New Feature: 2025 iPhone 17 തൂക്കി, ഇപ്പോ ഇതാ കിടു അപ്ഡേറ്റും! ഐഒസ് 26 രസകരമായ 5 ഫീച്ചറും ചില പോരായ്മകളും…

HIGHLIGHTS

ലിക്വിഡ് ഗ്ലാസ് ഉൾപ്പെടെ വളരെ രസകരമായ ഫീച്ചറുകളിലൂടെ ഐഒഎസ് 26 തരംഗമാവുകയാണ്

​iOS 26 സ്പാം ഫിൽട്ടറിംഗ് ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്

അടുത്തത് ​iOS 26 ലെ ലിക്വിഡ് ഗ്ലാസ് ഡിസൈനാണ്

iOS 26 New Feature: 2025 iPhone 17 തൂക്കി, ഇപ്പോ ഇതാ കിടു അപ്ഡേറ്റും! ഐഒസ് 26 രസകരമായ 5 ഫീച്ചറും ചില പോരായ്മകളും…

2025 ശരിക്കും ആപ്പിൾ തൂക്കി. iPhone 17 സീരീസിന് പിന്നാലെ ഇപ്പോഴിതാ iOS 26 അപ്ഡേറ്റും ഐഫോണുകളിൽ പ്രവേശിച്ചിരിക്കുന്നു. ലിക്വിഡ് ഗ്ലാസ് ഉൾപ്പെടെ വളരെ രസകരമായ ഫീച്ചറുകളിലൂടെ ഐഒഎസ് 26 തരംഗമാവുകയാണ്. iPhone 11 ഉൾപ്പെടെയുള്ള മോഡലുകളിലും പുതിയ ഐഫോൺ 16, 17 സീരീസുകളിലും ഈ ഒഎസ് ലഭിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

പ്രധാനമായും ലിക്വിഡ് ഗ്ലാസ് ഡിസൈൻ തീമിലാണ് ആപ്പിൾ ഫോക്കസ് നൽകിയത്. ഇത് ശരിക്കും നിലവിലുള്ള ഉപയോക്താക്കൾക്ക് പോലും ഐഫോൺ യൂസർ അനുഭവം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ചർച്ചയാകുന്ന ഐഒഎസ് 26 വിശേഷങ്ങൾ അറിയണ്ടേ? ഈ പുതിയ ഒഎസ് വേർഷന്റെ 5 പ്രധാന ഫീച്ചറുകളും ചില പോരായ്മകളും മനസിലാക്കാം.

iOS 26: ക്ലീൻ ഇന്റർഫേസ്

അത്ര മികച്ചതല്ല ഐഒഎസ്26. എന്നാലും MacRumors ഫോറങ്ങളിൽ, ബീറ്റ പതിപ്പുകൾ പരീക്ഷിച്ച ചില ആദ്യകാല ഉപയോക്താക്കൾ ഇതിനെ പ്രശംസിക്കുന്നുണ്ട്. ലിക്വിഡ് ഗ്ലാസ് ഇന്റർഫേസിനോട് പൊരുത്തപ്പെടാൻ കഴിഞ്ഞാൽ അത് വലിയ ഗുണം ചെയ്യുമെന്നാണ് അവർ പറയുന്നത്. ആധുനികവും, വൃത്തിയുള്ളതും, രസകരവുമായ ഇന്റർഫേസ്. തിളക്കമുള്ള ആനിമേഷനുകളും സുഗമമായ ട്രാൻസിഷനും അനുഭവിക്കാം. അതിനാൽ തന്നെ ഐഫോണിനെ കൂടുതൽ വേഗതയുള്ളതായി തോന്നിപ്പിക്കുന്നുവെന്ന് ചിലർ പറയുന്നു.

iOS 26-ലെ Spam ഫിൽട്ടർ ഫീച്ചർ

​iOS 26 സ്പാം ഫിൽട്ടറിംഗ് ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ടെക്സ്റ്റ് മെസേജുകൾക്കും ഫോൺ കോളുകൾക്കും കൂടുതൽ സുരക്ഷ ഇങ്ങനെ തരാനാകും. തട്ടിപ്പ് മെസേജുകളും മറ്റും സ്പാം ഫോൾഡറിൽ ഇടുന്നതിനായി ഇതിൽ ഓട്ടോമാറ്റിക് ഫിൽട്ടറുകൾ ഉണ്ട്.

ഇത് പ്രവർത്തിക്കുന്ന രീതിയും രസകരമാണ്. കോൺടാക്റ്റുകളിൽ ഇല്ലാത്ത നമ്പരിൽ നിന്നാണ് കോൾ വരുന്നതെങ്കിൽ അത് സിരി നോക്കിക്കൊള്ളും. സിരി തന്നെ അതിന് സ്വയം മറുപടി നൽകി, വിളിക്കുന്നയാളുടെ പേരും വിളിക്കാനുള്ള കാരണവും ആവശ്യപ്പെടും. ഇതിന് ശേഷം ഈ കോൾ ആവശ്യമുള്ളതാണോ ബ്ലോക്ക് ചെയ്യണോ എന്നത് ഉപയോക്താവിന് തീരുമാനിക്കാം.

ലിക്വിഡ് ഗ്ലാസ് കിടു വിഷ്വൽ ഫീൽ തന്നെ…

അടുത്തത് ​iOS 26 ലെ ലിക്വിഡ് ഗ്ലാസ് ഡിസൈനാണ്. UI-ക്ക് മൃദുവും കൂടുതൽ ചലനാത്മകവും അർദ്ധസുതാര്യവുമായ ഒരു ഫീൽ നൽകുന്നു. ഈ സോഫ്റ്റ് വെയറിലൂടെ ബട്ടണുകൾ, മെനുകൾ, നോട്ടിഫിക്കേഷൻ ഷേഡ് ഒഴുകി നടക്കുന്ന ഫീൽ തരും. ഒരു അർദ്ധസുതാര്യമായ ദ്രാവക രൂപത്തിലെന്ന് പറയാം. ഇത് വാൾപേപ്പറിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്.

സുഗമമായ സ്ക്രോളിങ്ങും, കൂടുതൽ പ്രതികരണശേഷിയുള്ള ആനിമേഷനുകളുമാണ് ലിക്വിഡ് ഗ്ലാസിലൂടെ ലഭിക്കുന്നത്.

iOS 26

റിങ്ടോണും ‘ഇഷ്ടം പോലെ’

അങ്ങനെ ആൻഡ്രോയിഡിലെ സ്വാതന്ത്ര്യം ഐഫോണുകളിലേക്കും കസ്റ്റം റിങ്ടോണായി കടന്നുവരികയാണ്. ​iOS 26 ഇഷ്ടാനുസൃത റിംഗ്ടോൺ സജ്ജമാക്കാൻ അനുവദിക്കുന്നു. MP3 അല്ലെങ്കിൽ M4A ഫോർമാറ്റുകളിൽ 30 സെക്കൻഡിൽ താഴെ ദൈർഘ്യമുള്ള ഒരു ഓഡിയോ ക്ലിപ്പ് സെലക്റ്റ് ചെയ്ത് ഫയൽസ് ആപ്പിൽ നിന്ന് തന്നെ റിങ്ടോൺ സെറ്റാക്കാൻ അനുവദിക്കും.

ഇതുവരെ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ഇഷ്ടാനുസൃത റിംഗ്‌ടോണുകൾ സജ്ജമാക്കുന്ന പോലെ ഐഫോണുകളിൽ സാധിച്ചിരുന്നില്ല.

അഡാപ്റ്റീവ് പവർ

അടുത്തത് എഐ സപ്പോർട്ട് ചെയ്യുന്ന അഡാപ്റ്റീവ് പവർ ഫീച്ചറാണ്. ബാറ്ററി ഉപയോഗം സാധാരണയേക്കാൾ കൂടുതലാണെങ്കിൽ അഡാപ്റ്റീവ് പവർ വഴി സെറ്റിങ്സിൽ മാറ്റം വരുത്താൻ ഐഫോണിന് സാധിക്കും. വീഡിയോ റെക്കോഡിങ്, ഗെയിമിങ് എന്നിവയിലായിരിക്കും കൂടുതലും ഇത് വരുന്നത്.

ആപ്പിൾ ഇന്റലിജൻസ് സപ്പോർട്ട് ചെയ്യുന്ന ഐഫോൺ 15 പ്രോ തൊട്ടുള്ള മോഡലുകളിലാണ് ഇത് ലഭിക്കുക. ഐഫോൺ 17 സീരീസിൽ ഇത് ഓട്ടോമാറ്റിക്കായി ലഭ്യമാണ്. മറ്റ് മോഡലുകളിൽ സെറ്റിങ്സിൽ ചെന്ന് സെറ്റ് ചെയ്യണം.

ഇതിന് പുറമെ വിഷ്വൽ ഇന്റലിജൻസ് പോലുള്ള ഐഒഎസ് ഫീച്ചറുകളും പ്രചാരം നേടുന്നുണ്ട്. ഇനി പുതിയ ഒഎസ്സിലെ പോരായ്മ/പരാതി എന്താണെന്ന് നോക്കാം…

iOS 26: ചില പോരായ്മകളും…

ചില പരാതികളും വരുന്നുണ്ട്. പുതിയ ഐഒഎസ് പെർഫോമൻസിലും റീഡബിലിറ്റിയിലും ചില പോരായ്മകളുണ്ടെന്നാണ് വിമർശനം. ആനിമേഷനുകൾ മന്ദഗതിയിലാകുകയും പഴയ ഐഫോണുകളെ മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടുണ്ട്. സ്ക്രീനിലെ നിറങ്ങൾ, ആകൃതി, ഷേഡുകൾ എന്നിവ നിരന്തരം മാറുന്നത് ഉപയോഗപ്രദമാകുന്നതിനുപകരം ഫോക്കസ് തിരിക്കുന്ന പോലെ ചിലർക്ക് തോന്നിയിട്ടുണ്ട്.

ഐഒഎസ് 26 അപ്ഡേറ്റിൽ പുതിയ ലിക്വിഡ് ഗ്ലാസ് ഡിസൈൻ ചെയ്തിരിക്കുന്നതിൽ ചിലർക്ക് തൃപ്തിയുണ്ട്. ഐഫോണുകളുടെ പ്രകടനത്തിലും പവർ കാര്യക്ഷമതയിലും പ്രശ്‌നങ്ങളുള്ളതായി പരാതി വരുന്നുണ്ട്. പഴയ ഐഫോൺ മോഡലുകളിലും ലിക്വിഡ് ഗ്ലാസ് ഡിസൈൻ വളരെ സുഗമമല്ല. ബാറ്ററി ലൈഫ് പെട്ടെന്ന് കാലിയാകുന്നെന്ന പരാതിയാണ് ഇപ്പോൾ വ്യാപകമാകുന്നത്. പക്ഷേ ഇക്കാര്യത്തിൽ ആപ്പിൾ തന്നെ വിശദീകരണം നൽകിയിട്ടുണ്ട്.

പുതിയ അപ്‌ഡേറ്റ് പൂർത്തിയാക്കിയ ഉടൻ ബാറ്ററി ലൈഫിലും താപ പെർഫോമൻസിലും ചില ഷോക്ക് വന്നേക്കും. ഇത് സാധാരണമാണെന്ന് ആപ്പിൾ പറയുന്നു. സെർച്ചിങ്ങിനും ഫയൽ സ്റ്റോർ ചെയ്യുന്നതിനും മറ്റും ബാക്ക്ഗ്രൌണ്ടിൽ പ്രക്രിയ പൂർത്തിയാക്കാൻ സമയം ആവശ്യമാണെന്നും കമ്പനി അറിയിച്ചു.

Also Read: 200MP Samsung സെൻസറുമായി Vivo X300 Pro എത്താറായി, Galaxy S സീരീസിനെ വെല്ലുന്ന ഫോട്ടോഗ്രാഫി ഒരു ലക്ഷത്തിനും താഴെ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo