റെഡ്മി പ്രോ 2 അപ്രതീക്ഷിതമായി വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി ഷവോമി ഞെട്ടിച്ചു

HIGHLIGHTS

16 മെഗാപിക്സലിന്റെ ഇരട്ട പിൻ ക്യാമറയിൽ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ

റെഡ്മി പ്രോ 2 അപ്രതീക്ഷിതമായി വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി ഷവോമി ഞെട്ടിച്ചു

ഷവോമിയിൽ നിന്നുള്ള പുതിയ ഫോൺ എം.ഐ മാക്സ് 2 ഈ മാസം പുറത്തിറങ്ങാനിരിക്കെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ഫോൺ  വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി ഷവോമി ഉപഭോക്താക്കളെ ഞെട്ടിച്ചു. ഷവോമി റെഡ്മി പ്രോ 2 എന്ന ഫോണാണ് ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ  പ്രത്യക്ഷപ്പെട്ടത്.

Digit.in Survey
✅ Thank you for completing the survey!

ഷവോമിയുടെ ഔദ്യോഗിക സൈറ്റായ mi.com ലാണ് റെഡ്മി പ്രോ 2 അപ്രതീക്ഷിതമായെത്തിയത്. എന്നാൽ ഫോൺ സൈറ്റിൽ പ്രത്യക്ഷപ്പെട്ടു നിമിഷങ്ങൾക്കുള്ളിൽ അത് നീക്കുകയും ചെയ്തു. വളരെക്കുറച്ച് സമയം മാത്രം സൈറ്റിൽ ദൃശ്യമായുള്ളൂ എന്നതിനാൽ ഫോണിന്റെ വിശദമായ രൂപം പരിശോധിക്കാൻ മിക്കവർക്കും സാധിച്ചിട്ടി ല്ല.

സൈറ്റിൽ പ്രത്യക്ഷപ്പെട്ടു മുങ്ങിയ ഷവോമിയുടെ വരാനിരിക്കുന്ന ഫോണിന്റെ ചില പ്രത്യേകതകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 5.5 ഇഞ്ച് വലിപ്പമുള്ള ഒ.എൽ.ഇ.ഡി ഡിസ്പ്ലേ പ്രതീക്ഷിക്കുന്ന ഫോണിന്  ക്വാൾകോം സ്നാപ്ഡ്രാഗൺ 660 പ്രോസസറായിരിക്കും  കരുത്ത് പകരുന്നത്. 16 മെഗാപിക്സൽ സെൻസറുകൾ ഉൾപ്പെടുത്തി എത്തുന്ന ഇരട്ട പിൻക്യാമറകളാകും ഫോണിന്റെ മറ്റൊരു പ്രത്യേകത.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo