5,199 രൂപയ്ക്ക് ഒരു വർഷത്തേക്ക് 4ജിയുമായി റിലയൻസ്

HIGHLIGHTS

ജിയോയുടെ 4ജി വിപ്ലവത്തിനിടയിൽ മികച്ച ഓഫറുമായി റിലയൻസ് കമ്മൂണിക്കേഷൻസ്

5,199 രൂപയ്ക്ക് ഒരു വർഷത്തേക്ക് 4ജിയുമായി റിലയൻസ്

 

Digit.in Survey
✅ Thank you for completing the survey!

റിലയൻസ് കമ്മൂണിക്കേഷൻസ് (RCom)  5,199 രൂപയ്ക്ക് ഒരു വർഷത്തേക്ക് 4ജിയുമായി രംഗത്തെത്തി. ഒരു വൈഫൈ ഡോങ്കിൾ,  4ജി സിം, ഒരു വർഷത്തെ 4ജി ഉപയോഗം എന്നിവയാണ്  5,199 രൂപയ്ക്ക് റിലയൻസ് (RCom) വാഗ്‌ദാനം ചെയ്യുന്നത്.

വിപണിയിലെത്തിയിരിക്കുന്ന 3,200 രൂപ വരുന്ന JioFi  ഉപകരണവുമായി സാമ്യമുള്ള ഈ വൈഫൈ ഡോങ്കിൾ 150Mbp വരെ ഡൗൺലോഡ് സ്പീഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുമായി എത്തുന്ന ഈ ഉപകാരണത്തിൽ 5 മുതൽ 6 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് വാഗ്‌ദാനം ചെയ്യുന്ന 2,300 എം എ എച്ച്  ബാറ്ററിയാണുള്ളത്.

എച്ച്ഡി വോയിസ് കാളുകൾ പിന്തുണയ്ക്കുന്ന ഈ ഉപകരണം ഒരേ സമയം 10 ഉപകരണങ്ങളുമായി കണക്റ്റിവിറ്റി പങ്കിടാൻ ഉപയോഗിക്കാം. 1999 രൂപയ്ക്കു  ലഭ്യമാകുന്ന ഡോങ്കിളിൽ  149 മുതൽ  999 വരെ പ്ലാനുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ജിയോ ഫൈയുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന ഡാറ്റാ ഉപഭോഗം ഉള്ളവർക്ക് ഇത് നേട്ടമാകുമെന്നു കരുതാം.

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile