Apple Watch Ultra 4 vs Samsung Galaxy Watch Ultra 2: ഒരു ലക്ഷത്തിന്റെ ആപ്പിൾ വാച്ചോ, 64000 രൂപയുടെ സാംസങ് വാച്ചോ? കേമൻ

Apple Watch Ultra 4 vs Samsung Galaxy Watch Ultra 2: ഒരു ലക്ഷത്തിന്റെ ആപ്പിൾ വാച്ചോ, 64000 രൂപയുടെ സാംസങ് വാച്ചോ? കേമൻ

Apple Event 2026 ചടങ്ങിൽ Apple Watch Ultra 4 അവതരിപ്പിച്ചു. ഏകദേശം ഒരു ലക്ഷം രൂപയോളം വരുന്ന സ്മാർട്ട്‌വാച്ചാണിത്. ഈ ആപ്പിൾ വാച്ച് സാംസങ്ങിന്റെ ഗാലക്സി വാച്ച് അൾട്രാ 2 ന് എതിരാളിയായിരിക്കും. ഇതിനേക്കാൾ വളരെ കുറഞ്ഞ വിലയിൽ സാംസങ് വാച്ച് ലഭിക്കും.

Digit.in Survey
✅ Thank you for completing the survey!

കഴിഞ്ഞ രാത്രിയാണ് ആപ്പിൾ ഐഫോൺ 18 പ്രോ മാക്സിനൊപ്പം രണ്ട് പുത്തൻ വാച്ചുകളും പുറത്തിറക്കിയത്. ആപ്പിൾ വാച്ച് അൾട്രാ 4 നൊപ്പം Apple Watch Series 12 മോഡലും അവതരിപ്പിക്കുന്നു. അത്യാധുനിക ഹെൽത്ത് സെൻസറുകളും, കരുത്തുറ്റ ഡിസൈനുമാണ് രണ്ട് വാച്ചുകളുടെയും പ്രത്യേകത. സവിശേഷതകളും പെർഫോമൻസും വിലയും എന്നാൽ ഒരുപോലെയാണോ? എന്നാലും ആരാണ് ഏറ്റവും നല്ലതെന്ന് നോക്കാം.

Apple Watch Ultra 4 vs Samsung Galaxy Watch Ultra 2: പെർഫോമൻസ്

Snapdragon SW6100 Wear Elite ചിപ്‌സെറ്റാണ് സാംസങ് വാച്ചിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം 2GB RAM-ഉം 64GB64-bit ഡ്യുവൽ-കോർ പ്രോസസറും നാല്-കോർ ന്യൂറൽ എഞ്ചിനും ഇതിലുണ്ട്. ആപ്പിളിന്റെ പുതിയ വാച്ചിൽ 64GB ഇന്റേണ സ്റ്റോറേജ് സപ്പോർട്ടുണ്ട്. ആപ്പിൾ S11 ചിപ്‌സെറ്റുള്ള ആപ്പിൾ വാച്ച് അൾട്രാ 4 ൽ 64-bit ഡ്യുവൽ-കോർ പ്രോസസറും നാല്-കോർ ന്യൂറൽ എഞ്ചിനും കൊടുത്തിരിക്കുന്നു.

ആപ്പിൾ vs സാംസങ്: ഡിസൈനും ഡിസ്പ്ലേയും

സാംസങ് വാച്ചിൽ 1.52 ഇഞ്ച് Super AMOLED ഡിസ്പ്ലേയാണുള്ളത്. ഇതിന് 498 × 498 റെസല്യൂഷനും പരമാവധി 5,000 nits വരെ പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. ഗ്രേഡ് 4 ടൈറ്റാനിയം ഫ്രെയിമും സാഫൈയർ ക്രിസ്റ്റൽ ഗ്ലാസും നൽകിയിട്ടുണ്ട്. ഇതിന് IP68, IP69K സർട്ടിഫിക്കേഷനുണ്ട്. 10 ATM വാട്ടർ റെസിസ്റ്റൻസ്, MIL-STD-810H മിലിട്ടറി-ഗ്രേഡ് ടെസ്റ്റിംഗ് ഈ സ്മാർട്ട് വാച്ചിനുണ്ട്.

Apple Watch Series

ആപ്പിൾ വാച്ച് അൾട്രാ 4 ൽ 49mm ഓൾവേയ്സ് ഓൺ റെറ്റിന ഡിസ്പ്ലേയാണുള്ളത്. OLED, LTPO3 സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന വാച്ചിന് 422 × 514 റെസല്യൂഷനും 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. സ്ക്രീൻ പ്രൊട്ടക്ഷനായി ഗ്രേഡ് 5 ടൈറ്റാനിയം കേസുമുണ്ട്. sapphire crystal glass ഡിസ്പ്ലേയാണ് വാച്ചിനുള്ളത്. ഇതിന് IP6X dust resistance, WR100 വാട്ടർ റെസിസ്റ്റൻസ്, MIL-STD-810H ടെസ്റ്റിങ്ങും ഇവയ്ക്ക് ലഭിക്കും.

Apple Watch Ultra 4 vs Samsung Galaxy Watch Ultra 2: ഹെൽത്ത് ഫിറ്റ്നെസ്

സാംസങ് ഗാലക്സി വാച്ച് അൾട്രാ 2 ൽ ECG, ഹൃദയമിടിപ്പ് ട്രാക്കിങ്, രക്തത്തിലെ ഓക്സിജന്റെ അളവ്, ശരീര താപനില നിരീക്ഷണം എന്നിവ ലഭിക്കും.

ആപ്പിളിന്റെ പുതിയ വാച്ചാകട്ടെ കൂടുതൽ വിപുലമായ ആരോഗ്യ-ഫിറ്റ്നസ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ ECG, ഹൃദയമിടിപ്പ് നിരീക്ഷണം, HRV, Recovery HRV, രക്തത്തിലെ ഓക്സിജൻ നിരീക്ഷണം, സ്ലീപ് ട്രാക്കിങ്, സ്ലീപ് സ്കോർ, Sleep Apnea Notifications, Readiness Score, Training Load, VO₂ Max, Workout Tracking എന്നിവ ഉൾപ്പെടുന്നു.

ബാറ്ററിയും കണക്റ്റിവിറ്റി ഫീച്ചറുകളും സെൻസറുകളും

800mAh ബാറ്ററിയാണ് വാച്ചിൽ നൽകിയിരിക്കുന്നത്. ഇത് ഫാസ്റ്റ് ചാർജിങ്ങും 10W വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്നു.

അതേ സമയം ആപ്പിൾ വാച്ചിൽ സാധാരണ ഉപയോഗത്തിൽ 50 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു. ലോ പവർ മോഡിൽ 84 മണിക്കൂർ വരെ ബാറ്ററി കപ്പാസിറ്റി ലഭിക്കും.

Also Read: AirPods 5, എയർപോഡ്സ് 5 വയർലെസ് ചാർജിങ്; രണ്ട് പ്രീമിയം ഇയർഫോണുകൾ എത്തി

Apple Watch Ultra 4 vs Samsung Galaxy Watch Ultra 2: വില

സാംസങ് ഗാലക്സി വാച്ച് അൾട്രാ 2 ഇന്ത്യയിൽ 64,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. ആപ്പിൾ വാച്ച് അൾട്രാ 4 ആകട്ടെ 1,09,900 രൂപയ്ക്കുമാണ് പുറത്തിറക്കിയത്.

ഐഫോൺ ഉപയോഗിക്കുന്നവർക്ക് ആപ്പിൾ Watch Ultra 4 ഗുണം ചെയ്യും. അതേ സമയം ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സാംസങ് സ്മാർട്ട് വാച്ച് മികച്ചതാണ്. iOS, Android പ്രശ്നം നിങ്ങൾക്കില്ലെങ്കിൽ ബാറ്ററിയും ബജറ്റും നോക്കി നിങ്ങൾക്ക് തെരഞ്ഞെടുക്കാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile