പുതുവർഷം നിറയ്ക്കാൻ ഗോൾഡും മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സും… OTTയിൽ ഈ ആഴ്ച

HIGHLIGHTS

തിയേറ്ററിൽ സൂപ്പർഹിറ്റായ ഒട്ടനവധി ചിത്രങ്ങൾ ഒടിടി റിലീസിന് എത്തുന്നു

ഈ ആഴ്ച ആസ്വദിക്കാനുള്ള ഒടിടി റിലീസുകളാണ് ചുവടെ വിവരിക്കുന്നത്

മലയാളത്തിലും തമിഴ്, തെലുങ്ക്, ഹോളിവുഡ് ചിത്രങ്ങളും ലിസ്റ്റിലുണ്ട്

പുതുവർഷം നിറയ്ക്കാൻ ഗോൾഡും മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സും… OTTയിൽ ഈ ആഴ്ച

ഒട്ടനവധി സിനിമകളാണ് മലയാളത്തിലും തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായും ഒടിടി റിലീസിന് (ott releases) എത്തിയിരിക്കുന്നത്. ഒപ്പം ടോം ക്രൂസിന്റെ തകർപ്പൻ ഹോളിവുഡ് ചിത്രവും ഈ ആഴ്ച ഡിജിറ്റൽ റിലീസിന് ഒരുങ്ങുകയാണ്. 

Digit.in Survey
✅ Thank you for completing the survey!

തിയേറ്ററിൽ സൂപ്പർഹിറ്റായ ബേസിൽ ജോസഫ്- ദർശന രാജേന്ദ്രൻ ചിത്രം ജയ ജയ ജയ ജയ ഹേ, അമല പോളിന്റെ ടീച്ചർ, പെപ്പെയുടെ ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്നിവ ഇക്കഴിഞ്ഞ ആഴ്ചയാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്തത്. ഇതിന് പുറമെ, സമാന്ത–ഉണ്ണി മുകുന്ദൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച തെലുങ്ക് ആക്ഷൻ ത്രില്ലർ യശോദയും, ശ്രദ്ധ ശ്രീനാഥിന്റെ വിറ്റ്നസ് എന്നിവയും പോയ മാസം അവസാനമാണ് ഒടിടിയിൽ റിലീസിനെത്തിയത്. എന്നാൽ പുതുവർഷത്തിലെ ആദ്യവാരം മലയാളത്തിലും ബോളിവുഡിലും ഹോളിവുഡിലുമായി ഏതെല്ലാം സിനിമകളാണ് ഒടിടിയിൽ പ്രദർശനത്തിന് എത്തുന്നതെന്ന് നോക്കാം.

പുത്തൻ റിലീസുകൾ

അൽഫോൻസ് പുത്രന്റെ ഗോൾഡ്, വിനീത് ശ്രീനിവാസന്റെ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് എന്നിവയാണ് മലയാളത്തിൽ നിന്നെത്തുന്ന റിലീസുകൾ. തമിഴിൽ ഐശ്വര്യ ലക്ഷ്മിയുടെ ഗാട്ടാ കുസ്തി, വിജയ് സേതുപതിയുടെ ഡിഎസ്പി എന്നിവയും ഒടിടിയിൽ ഈ ആഴ്ച എത്തി. ടോം ക്രൂസിന്റെ ടോപ് ഗൺ മാവെറിക്കും പുതുവർഷത്തിൽ ഒടിടി പ്രദർശനത്തിന് എത്തിയ മറ്റൊരു പ്രധാന സിനിമയാണ്.

ഇതിൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് (Gold) ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഡിസംബർ 29 മുതൽ ചിത്രം ആമസോണിൽ പ്രദർശനം ആരംഭിച്ചു. നേരം, പ്രേമം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ പൃഥ്വിരാജ്, നയൻതാര എന്നിവരെ ജോഡിയാക്കി ഒരുക്കിയ സിനിമയാണ് ഗോൾഡ്. ചിത്രത്തിൽ മലയാളത്തിലെ യുവതാരനിരയിലെ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.

വിനീത് ശ്രീനിവാസൻ മുഖ്യ കഥാപാത്രമായി എത്തിയ മലയാള ചിത്രമാണ് മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് (Mukundan Unni Associates). ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിന് എത്തും. ഉടൻ തന്നെ സിനിമ ഓൺലൈൻ റിലീസ് ചെയ്യുമെന്നാണ് സംവധായകർ വ്യക്തമാക്കിയത്. അഭിനവ് സുന്ദർ നായക് ആണ് സംവിധായകൻ. ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം തിയേറ്ററുകളിലും മികച്ച അഭിപ്രായം സ്വന്തമാക്കി. അതിനാൽ തന്നെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ഒടിടി റിലീസാണ് മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്.

ബന്ധപ്പെട്ട വാർത്തകൾ: 2022ന്റെ മികച്ച 10 OTT പ്ലാറ്റ്‌ഫോമുകൾ ഇവരായിരുന്നു

ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാൽ എന്നിവർ ജോഡിയായി എത്തിയ ഗാട്ടാ കുസ്തി (Gatta Kusthi)യും നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ചെയ്തു. ജനുവരി ഒന്നിനാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഫൈറ്റും കോമഡിയുമായി തിയേറ്ററുകളിലും മികച്ച അഭിപ്രായം സ്വന്തമാക്കിയാണ് കോമഡി എന്റർടെയ്നർ ഒടിടിയിലേക്ക് എത്തിയിട്ടുള്ളത്.

അമല പോൾ മുഖ്യവേഷത്തിൽ എത്തിയ ടീച്ചർ (Teacher) എന്ന ചിത്രവും നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടുന്നുണ്ട്. നെറ്റ്ഫ്ലിക്സിലാണ് സിനിമ റിലീസ് ചെയ്തത്. 1986ൽ ഇറങ്ങിയ 'ടോപ്പ് ഗൺ' എന്ന സിനിമയുടെ സീക്വലായി 2022 മെയ് മാസമാണ് തിയേറ്ററിൽ ഇറങ്ങിയത്. ടോം ക്രൂസിന്റെ (Tom Cruise) ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെ കഴിഞ്ഞ ആഴ്ച പ്രദർശനത്തിന് എത്തിയിട്ടുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo