മെയ്‌സു പ്രോ 7 എത്തുന്നത് ഡെക്കാകോർ പ്രോസസറിന്റെ മികവിൽ

HIGHLIGHTS

വൺപ്ലസ് 3ടി (OnePlus 3T) ഫോണിലെ പ്രധാന ക്യാമറ മൊഡ്യൂൾ സെൽഫി ഷൂട്ടർ ആക്കി മെയ്‌സു പ്രോ 7 എന്ന ഫ്‌ളാഗ്‌ഷിപ് ഫോണെത്തുന്നു.ഡെക്കാകോർ പ്രോസസർ പിടിപ്പിച്ചാകും ഈ ഫോൺ വിപണിയിലെത്തുക.

മെയ്‌സു പ്രോ  7 എത്തുന്നത് ഡെക്കാകോർ പ്രോസസറിന്റെ മികവിൽ

ഒരു ചൈനീസ് പോർട്ടൽ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ചു മെയ്‌സുവിൽ നിന്നുള്ള പുതിയ ഫോണായ മെയ്‌സു പ്രോ  7 വിപണിയിലെത്തുന്നത് മീഡിയടെക് ഹീലിയോ എക്സ് 30 പ്രോസസർ (Mediatek Helio X30) ഉൾപ്പെടുത്തിയാകും.മീഡിയടെക്  MT6799 എന്ന കോഡ്‌ നാമത്തിലാണ് ഈ  ഡെക്കാകോർ പ്രോസസർ അറിയപ്പെടുന്നത്.

Digit.in Survey
✅ Thank you for completing the survey!

ഫ്‌ളെയിം( Flyme) ഒ എസിൽ പ്രവർത്തിക്കുന്ന മെയ്‌സു പ്രോ  7 എന്ന ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ സോഴ്സ്കോഡിൽ നിന്നും ലഭിച്ച വിവരങ്ങളാണ് GizChina എന്ന പോർട്ടൽ പുറത്ത് വിട്ടിരിക്കുന്നത്. ഈ സോഴ്സ്കോഡിലാണ് പുതിയ ഫോണിന്റെ മീഡിയടെക് ഹീലിയോ എക്സ് 30  പ്രോസസറിനെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇരട്ട പിൻക്യാമറകൾ പ്രതീക്ഷിക്കുന്ന ഫോണിൽ സോണിയുടെ IMX386,IMX286 എന്നീ സെന്സറുകളാണ് പ്രധാന ക്യാമറാ മൊഡ്യൂളുകളിൽ പ്രതീക്ഷിക്കുന്നത്. മുൻ ക്യാമറയിൽ  സാംസങ്ങ് വികസിപ്പിച്ചെടുത്ത S5K368 എന്ന ഇമേജ് സെൻസർ ആണ് ഉപയോഗിച്ചിരിക്കുന്നത്.അതായത്  വൺപ്ലസ് 3ടി (OnePlus 3T) ഫോണിലെ പ്രധാന ക്യാമറയാണ് മെയ്‌സു പ്രോ  7 ഫോണിന്റെ സെൽഫി ഷൂട്ടർ.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo