NEET Exam: Telegram ആപ്പ് താൽക്കാലം ബ്ലോക്കിൽ, കേന്ദ്ര സർക്കാരിന്റെ കടുത്ത നടപടി!

NEET re-exam 2026-നോടനുബന്ധിച്ച് ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ Telegram ആപ്പിന് വിലക്ക്! ചോദ്യപേപ്പർ ചോർച്ചയും സുരക്ഷാ ആശങ്കകളും കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ കടുത്ത നടപടി. ജൂൺ 21 ന് ഇന്ത്യയിൽ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അഥവാ നീറ്റ് പുനഃപരീക്ഷ നടത്തുകയാണ്. ഇതിന് ശേഷം ജൂൺ 22 വരെ ടെലിഗ്രാം ആപ്ലിക്കേഷൻ പ്രവർത്തന രഹിതമാകുന്നു. നീറ്റ് പരീക്ഷ കൂടുതൽ സുതാര്യവും സുരക്ഷിതവുമായി നടത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ടെലിഗ്രാം ആപ്പിന്റെ പ്രവർത്തനത്തെ എങ്ങനെ ഇത് ബാധിക്കുമെന്ന് വിശദമായി അറിയാം.

പേപ്പർ ലീക്കിൽ കർശന നടപടി, Telegram Ban!

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വ്യാജവിവരങ്ങളും തട്ടിപ്പുകളും വ്യാപകമായി ടെലഗ്രാമിൽ എൻടിഎ പ്രചരിക്കുന്നു. ഇതിന് പുറമെ ചില ചാനലുകളും ഗ്രൂപ്പുകളും ചോദ്യപേപ്പർ ലഭ്യമാണെന്ന് അവകാശപ്പെട്ട് വിദ്യാർഥികളെ വഞ്ചിക്കുന്നതായും വാർത്തയുണ്ട്. NTAയുടെ അഭ്യർത്ഥനപ്രകാരം ഇന്ത്യ സർക്കാർ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ വിലക്ക് ആപ്ലിക്കേഷന് പൂർണമായും ബാധിക്കില്ല. താൽക്കാലിക നിയന്ത്രണത്തിനൊപ്പം ആപ്ലിലെ മെസേജ് എഡിറ്റിങ് ഫീച്ചറിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാജ പേപ്പർ ലീക്ക് സന്ദേശങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ജൂൺ 30 വരെ മെസേജ് എഡിറ്റ് ഫീച്ചർ ഡിസെബിൾ ആക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പരീക്ഷയുടെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും.

PAPER LEAKED NEET, Re-NEET 2026, Private Mafia തുടങ്ങിയ ടെലഗ്രാം ചാനലുകൾ വിദ്യാർഥികളെ വഞ്ചിക്കുന്നതായും പണം തട്ടുന്നതായും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യം ചില ചാനലുകൾ മാത്രം നീക്കാൻ ശ്രമിച്ചെങ്കിലും അത് ഫലപ്രദമാകാത്തതിനാൽ മുഴുവൻ പ്ലാറ്റ്ഫോമിനും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :