നവാസുദ്ദീൻ സിദ്ദിഖിയെ നായകനാക്കി കങ്കണ നിർമിച്ച ചിത്രം നേരിട്ട് OTTയിലേക്ക്…

HIGHLIGHTS

കങ്കണ ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ അവ്‌നീത് കൗർ, നവാസുദ്ദീൻ സിദ്ദിഖി എന്നിവരാണ് പ്രധാന താരങ്ങൾ

ഇന്ത്യയ്ക്ക് പുറമെ 240 രാജ്യങ്ങളിൽ ചിത്രം സ്ട്രീം ചെയ്യും

നവാസുദ്ദീൻ സിദ്ദിഖിയെ നായകനാക്കി കങ്കണ നിർമിച്ച ചിത്രം നേരിട്ട് OTTയിലേക്ക്…

അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിലൂടെയും, ആഴത്തിലും പരപ്പിലുമുള്ള അവതരണത്തിലൂടെയും ബോളിവുഡ് സിനിമാപ്രേക്ഷകർക്കിടയിൽ സ്വതസിദ്ധമായ സ്ഥാനം കണ്ടെത്തിയ താരമാണ് നവാസുദ്ദീൻ സിദ്ദിഖി. നടന്റെ ഏറ്റവും പുതിയ ഹിന്ദി ചിത്രം 'ടിക്കു വെഡ്‌സ് ഷേരു' നേരിട്ട് OTT Releaseന് എത്തുന്നു.

Digit.in Survey
✅ Thank you for completing the survey!

ടിവി സ്റ്റേജ് ഷോകളിലൂടെ പ്രശസ്തയായ അവ്‌നീത് കൗറാണ് നായിക. ബോളിവുഡ് താരം കങ്കണ റണാവത്ത് നിർമാതാവായി ഭാഗമാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടിക്കു, ഷേരു എന്നീ രണ്ട് വ്യക്തികളുടെ പ്രണയമാണ് ഇതിവൃത്തം. എങ്കിലും കോമഡി ഡ്രാമയായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സായി കബീർ ശ്രീവാസ്‌ത്വ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാതെ ഈ മാസം തന്നെ ഡിജിറ്റൽ സ്ട്രീമിങ്ങിന് വരുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ടിക്കു വെഡ്‌സ് ഷേരു എപ്പോൾ ഒടിടിയിൽ എത്തുമെന്നും ചിത്രത്തിന്റെ മറ്റ് അണിയറ വിശേഷങ്ങളും അറിയാം.

ടിക്കു വെഡ്‌സ് ഷേരു അണിയറ വിശേഷങ്ങൾ

കങ്കണ റണാവത്തിന്റെ മണികർണിക ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. കങ്കണ ആദ്യമായി നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ വർഷമാണ് ചിത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 

Tiku Weds Sheru ഒടിടിയിൽ

നവാസുദ്ദീൻ സിദ്ദിഖിയുടെ പുതിയ ബോളിവുഡ് ചിത്രം ഈ മാസം 23ന് സ്ട്രീമിങ് ആരംഭിക്കും. ആഗോളതലത്തിലാണ് സിനിമയുടെ റിലീസ്. ഇന്ത്യയ്ക്ക് പുറമെ, 240 രാജ്യങ്ങളിൽ ചിത്രം സ്ട്രീം ചെയ്യുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. Tiku Weds Sheru നേരിട്ട് ഒടിടിയിലേക്ക് എത്തുന്നുവെന്ന് നടൻ നവാസുദ്ദീൻ സിദ്ദിഖി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കൂടാതെ, നിർമാതാവ് കങ്കണയും സിനിമയുടെ റിലീസിനെ സംബന്ധിച്ചുള്ള സന്തോഷം പങ്കുവച്ചു.

'മണികർണിക ഫിലിംസിന്റെ ആദ്യ ചിത്രമായതിനാൽ തന്നെ ടിക്കു വെഡ്‌സ് ഷേരു എനിക്ക് വളരെ സവിശേഷമായ ചിത്രമാണ്. ഇതാദ്യമായാണ് ഞാൻ ഒരു നിർമാതാവിന്റെ വേഷമിടുന്നത്. എങ്കിലും നിർമാതാവായി ഞാൻ വളരെയധികം ആസ്വദിച്ചു. ആമസോൺ പ്രൈം വീഡിയോയുമായി സഹകരിച്ച് ഞങ്ങളുടെ സിനിമ ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിൽ ഞാനും എന്റെ ടീമും സന്തുഷ്ടരാണ്..' പ്രേക്ഷകരിൽ നിന്ന് എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്നും കങ്കണ പോസ്റ്റിൽ കുറിച്ചു. സിനിമയുടെ നിർമാണ പ്രവർത്തനങ്ങൾ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും കങ്കണ റണാവത്ത് കൂട്ടിച്ചേർത്തു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo