മോട്ടോ Z2 പ്ലേ എത്തുന്നത് 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയോടെ

HIGHLIGHTS

4 ജിബി റാമിനൊപ്പം 64 ജിബി സ്റ്റോറേജ് ഉൾപ്പെടുത്തിയെത്തുന്ന മോട്ടോ Z2 പ്ലേ ഉടനെത്തും

മോട്ടോ Z2 പ്ലേ എത്തുന്നത്  5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയോടെ

മോട്ടോറോളയിൽ നിന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ഹാൻഡ്‌സെറ്റായ മോട്ടോ Z2 പ്ലേ ഉടൻ ചൈനീസ്  വിപണിയിലെത്തുമെന്നു സൂചനകൾ.ഫുൾ HD റിസല്യൂഷനുള്ള 5.5 ഇഞ്ച് OLED ഡിസ്പ്ലേയാണ് ഹാൻഡ്സെറ്റിനു ള്ളത്. പുതിയ ക്വാൾകോം സ്നാപ്ഡ്രാഗൺ 626 ചിപ്സെറ്റ് കരുത്തുപകരുന്ന ഈ സ്മാർട്ട്ഫോൺ വ്യപണിയിൽ ശ്രദ്ധ നേടുമെന്നാണ് കരുതുന്നത്.

Digit.in Survey
✅ Thank you for completing the survey!

4 ജിബി റാമിനൊപ്പം 64 ജിബി സ്റ്റോറേജ് ഉൾപ്പെടുത്തിയെത്തുന്ന ഈ സ്മാർട്ട്ഫോണിൽ മോട്ടോ മോഡുകളുടെ ആഡ്-ഓണുകൾക്ക് പിന്തുണയുണ്ട്. ബാറ്ററിയുടെ കാര്യത്തിൽ  ഏറെ പ്രതീക്ഷയ്ക്കു വകനൽകാതെയാണ്  മോട്ടോ Z2 പ്ലേ എത്തുക. ഈ ഫോണിന് മുൻഗാമിയായ മോഡലിലെ 3510  എം.എ.എച്ച് ബാറ്ററി ഒഴിവാക്കി 2820 എം.എ.എച്ച് ബാറ്ററിയുമായാണ് ഈ ഫോൺ വിപണിയിലെത്തുക. 

4 ജി VoLTE പിന്തുണയോടെയെത്തുന്ന ഈ ക്യാമറയിൽ ഒരു  5  മെഗാപിക്സൽ  സെൽഫി ഷൂട്ടറാണ് പ്രതീക്ഷിക്കുന്നത്. ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷോടു കൂടിയ 12 മെഗാപിക്സൽ വ്യക്തത നൽകുന്ന പിൻ ക്യാമറ ഉൾപ്പെടുത്തി  XT1710-08 എന്ന മോഡൽ നമ്പറോടെ എത്തുന്ന ഈ  സ്മാർട്ട്ഫോൺ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വരുന്ന ആഴ്ചകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. 

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo