മൊമ്മോയ്ക്ക് മുന്നറിയിപ്പ് നൽകി ദുബായ്
കില്ലർ ഗെയിം മോമോ ;മുന്നറിയിപ്പുമായി ദുബായും
ബ്ലൂ വെയിൽ എന്ന കില്ലർ ഗെയിമിന് പിന്നാലെ ഇപ്പോൾ ഇതാ ആളെകൊല്ലുന്ന മറ്റൊരു ഗെയിമും എത്തിയിരിക്കുന്നു .മോമൊ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഗെയിം ഇപ്പോൾ ഒഡിഷയിലും വലിയ ഭീതിയാണ് പരത്തിയിരിക്കുന്നത് .മോമോയുടെ ചലഞ്ചിൽ ഒരു മരണം കൂടി ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന എന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത് .ഒഡിഷയിലാണ് ഇപ്പോൾ സംഭവം നടന്നിരിക്കുന്നത് .
Surveyഇപ്പോൾ മൊമ്മോയ്ക്ക് എതിരായി ദുബായ് പോലീസും എത്തിയിരിക്കുന്നു .മൊമ്മോയെ സൂക്ഷിക്കണം ,ഇപ്പോൾ ഫേസ്ബുക്കിലും ,വാട്ട്സ് ആപ്പിലും മോമോ ഗെയിമുകൾ പ്രചരിക്കുന്നുണ്ട് എന്നാണ് ദുബായ് പോലീസും സൂചിപ്പിക്കുന്നത് .കഴിഞ ദിവസ്സം ഒഡീസയിൽ നടന്ന സംഭവവും പരക്കെ ഭീതിപരത്തിയിരിക്കുന്നു .ഇങ്ങനെ കളിക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചാല്‍ 901ല്‍ ഉടന്‍ വിവരം അറിയിക്കണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത് .
മൊബൈൽ ഗെയിമുകളിൽ അഡിക്റ്റ് ആയിട്ടുള്ള കുട്ടികളാണ് ഇപ്പോൾ ശ്രേദ്ധിക്കേണ്ടത് .കാരണം ഇതുപോലെയുള്ള ആളെക്കൊല്ലി ഗെയിമുകൾ ഏറ്റെടുക്കാൻ തയ്യാറാകുന്നത് അതുപോലെയുള്ള കുട്ടികളാണ് .നിങ്ങളുടെ ശ്രദ്ധയിൽ ഇതുപോലെയുള്ള ഗെയിമുകൾ പെടുകയാന്നെകിൽ തീർച്ചയായും നിങ്ങൾ പോലീസിനെ അറിയിക്കേണ്ടതാണ് .
Experienced Social Media And Content Marketing Specialist View Full Profile
