OTTയ്ക്കായി ഒരുക്കിയ 6 കഥകളുടെ ‘മോഡേൺ ലവ് ചെന്നൈ’

HIGHLIGHTS

ത്യാഗരാജൻ കുമാരരാജയാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്

6 എപ്പിസോഡുകളുള്ള ഒരു ആന്തോളജിയാണ് മോഡേൺ ലവ് ചെന്നൈ

OTTയ്ക്കായി ഒരുക്കിയ 6 കഥകളുടെ ‘മോഡേൺ ലവ് ചെന്നൈ’

ഇതിനകം നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണേണ്ട ഒരു Web series ആണ് മോഡേൺ ലവ് ചെന്നൈ. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ 6 പ്രശസ്ത സംവിധായകർ ഒരുമിച്ച 6 എപ്പിസോഡുകളുള്ള ഒരു ആന്തോളജിയാണ് സീരീസ്.

Digit.in Survey
✅ Thank you for completing the survey!

പാവൈ കഥകൾ, പുത്തം പുതു കാലൈ, സില്ലു കരുപ്പട്ട് തുടങ്ങി മികച്ച ആന്തോളജി ചിത്രങ്ങൾ ലഭിച്ച തമിഴകത്തിൽ നിന്നും തന്നെയാണ് റൊമാൻസ് വിഭാഗത്തിൽ ഒരു വെബ് സീരീസ് ആന്തോളജി രൂപത്തിൽ ലഭിക്കുന്നത്. ഭാരതിരാജ, ബാലാജി ശക്തിവേൽ, കൃഷ്ണകുമാർ രാമകുമാർ, അക്ഷയ് സുന്ദർ, ത്യാഗരാജൻ കുമാരരാജ, രാജുമുരുഗൻ എന്നിവർ ചേർന്നാണ് Web series സംവിധാനം ചെയ്തിരിക്കുന്നത്. വെബ് സീരീസ് ഒരുക്കിയിരിക്കുന്നത് ത്യാഗരാജൻ കുമാരരാജയാണ്.

മോഡേൺ ലവ് ചെന്നൈയിലെ അണിയറ വിശേഷങ്ങൾ

രമ്യാ നമ്പീശൻ, അശോക് സെൽവൻ, കിഷോർ,  റിതു വർമ്മ, വിജയലക്ഷ്മി, ഡൽഹി ഗണേഷ്, വസുന്ധര, വാമിക ഗബ്ബി എന്നിവരാണ് Modern Love Chennaiയിൽ അണിനിരന്നിരിക്കുന്നത്.

മോഡേൺ ലവ് ചെന്നൈ; എവിടെ കാണാം?

ആമസോൺ പ്രൈം വീഡിയോയിലാണ് വെബ് സീരീസ് പുറത്തിറങ്ങിയിരിക്കുന്നത്. എല്ലാ ആന്തോളജിയിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ കാണാനാകുമെന്ന് സംവിധായകൻ തന്നെ ഉറപ്പുനൽകുന്നു.

മോഡേൺ ലവ് ചെന്നൈ; കഥയും പശ്ചാത്തലവും

ലാലഗുഡ്ഡ ബൊമ്മൈകൾ, ഇമൈകൾ, മാർഗഴി, കാതൽ എൻപത് കണ്ണുല ഹാർട്ട് ഇറുക്കുറ ഇമോജി, പറവൈ കൂട്ടിൽ വാഴും മാൻഗൾ, നിനൈവോ ഒരു പാർവൈ എന്നിവയാണ് Modern Love Chennaiയിലെ ആറ് ഭാഗങ്ങൾ. പല സിനിമകളും വൃത്യസ്ത കഥാസന്ദർഭത്തിലൂടെ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ആറ് കഥകളിലും ഹാസ്യം കൊണ്ടുവരാനും ത്യാഗരാജൻ കുമാരരാജ ശ്രമിച്ചിട്ടുണ്ട്. എങ്കിലും ആദ്യത്തെ എപ്പിസോഡായ ലാലഗുഡ്ഡ ബൊമ്മൈകൾ കുറച്ച് ബ്ലാക് ഹ്യൂമർ കൂടി ചേർത്താണ് ഒരുക്കിയിട്ടുള്ളത്. ഇതിലെ കഥാസന്ദർഭവും കഥാപാത്രങ്ങളും ചിലപ്പോഴൊക്കെ ദുർഘടമായ സന്ദർഭങ്ങളിലാണെങ്കിലും അവിടെയെല്ലാം ഹാസ്യത്തിന് black humour നൽകിയാണ് കഥ വിവരിച്ചിരിക്കുന്നത്.

മലയാളി താരം രമ്യ നമ്പീശന്റെ ഗംഭീര പ്രകടനമുള്ള ആന്തോളജിയും ഇതിലുണ്ട്. ഇളയരാജയുടെ ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകളും എടുത്തുപറയേണ്ടത് തന്നെയാണ്. ഇങ്ങനെ ആകെ കണക്കുകൂട്ടിയാൽ അടുത്ത കാലത്ത് OTTയ്ക്കായി ഒരുക്കിയ മികച്ചൊരു സീരീസാണ് Modern Love Chennai എന്ന് തന്നെ പറയാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo