മൈക്രോസോഫ്റ്റും അവതരിപ്പിക്കുന്നു പുതിയ ചാറ്റ്ബോട്ട്

മൈക്രോസോഫ്റ്റും അവതരിപ്പിക്കുന്നു പുതിയ ചാറ്റ്ബോട്ട്
HIGHLIGHTS

സാങ്കേതിക വിദ്യാ രംഗത്ത് മൈക്രോസോഫ്റ്റിന് പിന്തള്ളിയ കമ്പനിയാണ് ഗൂഗിള്‍

ചാറ്റ്ജിപിറ്റിയെ പോലെ വിശദമായ മറുപടികള്‍ നല്‍കാന്‍ ബിങിന് സാധിക്കും

ഓപ്പണ്‍ AI വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉള്‍പ്പെടുത്തി ബിങ് (Bing) സെര്‍ച്ച് എഞ്ചിനും, എഡ്ജ് വെബ് ബ്രൗസറും പരിഷ്‌കരിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് (Microsoft). വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സെര്‍ച്ച് എഞ്ചിന്‍, ബ്രൗസര്‍ സാങ്കേതിക വിദ്യാ രംഗത്ത് മൈക്രോസോഫ്റ്റിന് പിന്തള്ളി മുന്നേറിയ കമ്പനിയാണ് ഗൂഗിള്‍ (Google). ചാറ്റ്ജിപിറ്റി (CHATGPT)യില്‍ പരിചയപ്പെട്ടത് പോലെ നിങ്ങള്‍ക്ക് അറിയേണ്ട കാര്യം ഒരു മുഴുവന്‍ ചോദ്യമായി തന്നെ ബിങ് (Bing) സെര്‍ച്ചില്‍ ചോദിക്കാം.

നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചേക്കാവുന്ന ചില ലിങ്കുകള്‍ കാണിക്കുന്നതിന് പകരം നമ്മുടെ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കുന്ന വിവിധ ഉറവിടങ്ങള്‍ തിരഞ്ഞ് സംഗ്രഹിച്ചുള്ള ഒരു മറുപടിയാണ് ബിങ് (Bing) ബ്രൗസര്‍ നല്‍കുക. നമ്മള്‍ സംസാരിക്കുന്ന, ചിന്തിക്കുന്ന, ടെക്‌സ്റ്റ് സന്ദേശങ്ങള്‍ അയക്കുന്ന രീതിയില്‍ ബിങിനോട് ചോദ്യങ്ങള്‍ ചോദിക്കാനാവും. ചാറ്റ്ജിപിടിയെ പോലെ വിശദമായ മറുപടികള്‍ നല്‍കാന്‍ ബിങി(Bing)ന് സാധിക്കും. സ്വാഭാവികമായ ചാറ്റായി ഇത് അനുഭവപ്പെടാം. ചോദ്യങ്ങളുടെ അനുബന്ധ ചോദ്യങ്ങള്‍ തുടര്‍ന്ന് ചോദിക്കാം. കവിതയെഴുതാനും കഥയെഴുതാനും, ഇമെയില്‍ സന്ദേശം എഴുതാനുമെല്ലാം ബിങ് (Bing) ഉപയോഗിക്കാം. ഓപ്പണ്‍ എഐ വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 

 ഈ സംവിധാനത്തിന്റെ ദുരുപയോഗം തടയാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഓപ്പണ്‍ എഐ (AI)യുമായി സഹകരിച്ച് നിരന്തരം പ്രവര്‍ത്തിക്കുമെന്ന് ബിങ് (Bing) വ്യക്തമാക്കുന്നു. ജനറേറ്റീവ് എഐ എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് പോയ വര്‍ഷം അവതരിപ്പിക്കപ്പെട്ട ചാറ്റ്ജിപിറ്റി ( CHATGPT) യിലൂടെ എല്ലാവരും മനസിലാക്കി യതാണ്. മനുഷ്യ സമാനമായ പ്രതികരണങ്ങള്‍ നടത്താന്‍ ഇതിന് സാധിക്കുമെന്നതാണ് മുഖ്യ സവിശേഷത. ഇതിന്റെ സാധ്യതകള്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രയോഗിക്കാന്‍ സാധിക്കുന്ന മേഖലകളില്‍ ഒന്നാണ് സെര്‍ച്ച് എഞ്ചിനുകള്‍. 

ഉപഭോക്താക്കള്‍ക്കായി പുതിയ ബിങ് (Bing) ലഭ്യമാക്കിയിട്ടുണ്ട്. വരുന്ന ആഴ്ചകളില്‍ തന്നെ മൊബൈല്‍ ഫോണുകളിലും ഈ സേവനം എത്തിക്കും. ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളും ഈ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കും.

Nisana Nazeer
Digit.in
Logo
Digit.in
Logo