25% വിലക്കിഴിവാണ് Poco x5ന് വരുന്നത്
6.67 ഇഞ്ച് സൂപ്പർ AMOLED ഡിസ്‌പ്ലേയും, 1080 x 2400 പിക്സൽ റെസല്യൂഷനുമാണ് മറ്റ് പ്രധാന സവിശേഷതകൾ
ഡിസൈനിൽ അൽപം പിന്നോട്ടാണെങ്കിലും ഡിസ്പ്ലേയിലും ക്യാമറയിലുമെല്ലാം Poco X4നെ കടത്തിവെട്ടുന്ന ഉത്തമ പിൻഗാമിയാണ് Poco X5 എന്ന് പറയാം. 6.67 ഇഞ്ച് സൂപ്പർ AMOLED ഡിസ്‌പ്ലേയും, 1080 x 2400 പിക്സൽ റെസല്യൂഷനുമുള്ള Poco X5ന് ഇപ്പോൾ ആകർഷകമായ ഓഫറാണ് ഫ്ലിപ്പ്കാർട് പ്രഖ്യാപിച്ചിരിക്കുന്നത്.
Surveyദൈർഘ്യമേറിയ ബാറ്ററി കപ്പാസിറ്റിയുള്ള പോകോ ഫോൺ 33W ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയിലാണ് വരുന്നത്. ഇതിന്റെ ബാറ്ററി 5000mAh ലി-പോളിമറാണ്. ഇപ്പോൾ Flipkart ഫോണിന് 25% വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതായത്, 25,000 രൂപയ്ക്ക് അടുത്ത് വില വരുന്ന പോകോയുടെ ഈ 5G സെറ്റ് 17,000 രൂപയിൽ പർച്ചേസ് ചെയ്യാം. ഫോണിന്റെ പ്രധാന സവിശേഷതകളും മറ്റ് ഫീച്ചറുകളും വിശദമായി അറിയാം.
Poco X5 5G സവിശേഷതകൾ
AMOLED ഡിസ്‌പ്ലേയിൽ വരുന്ന പോകെ എക്സ്5 ഫോണിന്റെ മുൻവശത്ത് ഡിസ്‌പ്ലേയുടെ മുകളിലായാണ് ഫ്രണ്ട് ക്യാമറയ്ക്കുള്ള പഞ്ച് ഹോൾ ക്രമീകരിച്ചിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 69പ്രോസസറാണ് Xiaomi തങ്ങളുടെ ഈ പോകോ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. Octa-core Kryo dual-core 2.2GHz, Kryo, Kryo Hexa-core 1.7GHz സിപിയു എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.
മൂന്ന് ക്യാമറകളാണ് പോകോ ഫോണിന്റെ പിൻവശത്ത് ക്രമീകരിച്ചിരിക്കുന്നത്. 48MPയുടെ പ്രൈമറി ക്യാമറയും, 8MP ക്യാമറയും, കൂടാതെ 2MP ക്യാമറയുമാണ് ഇതിൽ വരുന്നത്. എൽഇഡി ലൈറ്റ്, ഐഎസ്ഒ അഡ്ജസ്റ്റ്‌മെന്റ്, എക്‌സ്‌പോഷർ കറക്ഷൻ, ടച്ച് ടു ഫോക്കസ്, ഫേസ് ഐഡന്റിഫിക്കേഷൻ, ഡിജിറ്റൽ സൂം, എച്ച്‌ഡിആർ മോഡ്, തുടർച്ചയായ ഫോട്ടോഗ്രാഫി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സെൽഫി പ്രിയർക്ക് ഷവോമി Poco X5 5Gയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 13MPയുടെ പ്രൈമറി ക്യാമറയാണ്.
Poco X5 5G ഫ്ലിപ്കാർട്ടിൽ എങ്ങനെ വിൽപ്പന?
Poco X5 5Gയ്ക്ക് 23,999 രൂപയായിരുന്നു ഇതുവരെ ചെലവായിരുന്നത്. ഇപ്പോൾ വെറും 17,999 രൂപയ്ക്ക് ഫോൺ ലഭ്യമാണ്. അതായത്, 25% Discountൽ നിങ്ങൾക്ക് ഈ ഫോൺ Flipkartൽ നിന്ന് സ്വന്തമാക്കാം.
TO BUY POCO X5, CLICK HERE
ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഡീലുകളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ പഴയ ഫോൺ കൊടുത്ത് മാറ്റി വാങ്ങുന്നവർക്ക് ഫ്ലിപ്കാർട്ട് 17,350 രൂപയുടെ എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile