ചാഡ്‌വിക്ക് ബോസ്മാനില്ലാതെ മാർവെൽ ചിത്രം ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ
സിനിമ കഴിഞ്ഞ വർഷം തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടി
ഇപ്പോഴിതാ സിനിമ ഫെബ്രുവരിയിൽ ഒടിടി റിലീസിന് എത്തുന്നു
2023ൽ മാർവൽ (Marvel) ആരാധകർക്ക് ഇതാ അത്യധികം സന്തോഷമുള്ള വാർത്തയാണ് വരുന്നത്! 'ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ' തിയേറ്ററിൽ സൃഷ്ടിച്ച തരംഗം OTTയിലും ആവർത്തിക്കാൻ ഇതാ എത്തുന്നു. ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ഹോളിവുഡ് ചിത്രം OTT പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. 2018ല്‍ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ബ്ലാക്ക് പാന്തറിന്‍റെ തുടര്‍ച്ചയായ ചിത്രം ഉടൻ റിലീസ് ചെയ്യുന്നു.
Surveyചാഡ്‌വിക്ക് ബോസ്മാൻ ഇല്ലാതെ ബ്ലാക്ക് പാന്തർ
'ബ്ലാക്ക് പാന്തര്‍' എന്ന ഹിറ്റ് ചിത്രത്തിന്റെ പ്രശസ്ത സംവിധായകൻ റയാന്‍ കൂഗ്ലര്‍ തന്നെയാണ് ഈ പുതിയ സിനിമയും സംവിധാനം ചെയ്തിരിക്കുന്നത്. വൻകുടലിലെ അർബുദം ബാധിച്ച് മാർവൽ താരം ചാഡ്‌വിക്ക് ബോസ്മാൻ (Chadwick Boseman) അന്തരിച്ചതിനാൽ, തിരക്കഥയിൽ കാര്യമായ മാറ്റങ്ങളോടെയാണ് Black Panther Wakanda Forever ഒരുക്കിയത്. ആഫ്രിക്കയിലെ നിഗൂഢരാജ്യമായ വഗാണ്ടയിലെ രാജാവായ ടി’ചലയുടെ മരണത്തിന് ശേഷം രാജ്യം നേരിടുന്ന വെല്ലുവിളികളാണ് സിനിമയുടെ ഇതിവൃത്തം. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ചിത്രത്തിന്റെ തിയേറ്റർ റിലീസ്. സിനിമയുടെ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷൻ 800 മില്യൺ ഡോളർ ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ബ്ലാക്ക് പാന്തർ വഗാണ്ട ഫോർ എവർ- എവിടെ, എപ്പോൾ കാണാം?
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ചിത്രം ഒടിടിയിൽ പ്രദർശനത്തിന്- OTT streaming എത്തും. ഫെബ്രുവരി ഒന്നിന്- February 1 ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. സിനിമയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള വാർത്ത ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തങ്ങളുടെ ഇൻസ്റ്റഗ്രാം, ട്വിറ്റർ ഹാൻഡിലുകളിൽ പങ്കുവച്ചിട്ടുണ്ട്.
On February 1, the worldwide phenomenon arrives on DisneyPlus Hotstar.
Marvel Studios’ Black Panther: Wakanda Forever is streaming February 1 in Hindi, English, Tamil, Telugu & Malayalam. pic.twitter.com/OREVP2nnLh
— Disney+ Hotstar (@DisneyPlusHS) January 5, 2023
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ
Disney+Hotstar-ന്റെ പ്രതിമാസ സബ്സ്ക്രിപ്ഷൻ 299 രൂപയാണ്. പ്രതിവർഷം 1499 രൂപയിലും നിങ്ങൾക്ക്, പ്രാദേശിക, ബോളിവുഡ്, ഹോളിവുഡ് സിനിമകളും സീരീസുകളും ലൈവ് സ്പോർട്സ് ഷോകളും ആസ്വദിക്കാവുന്നതാണ്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile