ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പര ലൈവായി കാണാം
ഒടിടി ആപ്പിലൂടെ എങ്ങനെ മത്സരം കാണാമെന്ന് മനസിലാക്കാം
ലൈവ് വാച്ചിങ്ങിന് ടെലികോം ഓപ്പറേറ്റർമാർ നൽകുന്ന ഓഫറുകളും മനസിലാക്കാം
പുതുവർഷത്തിലെ ആദ്യ ടി20 പരമ്പര ഇങ്ങെത്തി. ഇന്ത്യയും അയൽപക്കകാരായ ശ്രീലങ്കയും തമ്മിലാണ് മത്സരം. ഇന്ന് രാത്രി 7:00 മണിക്ക് ആദ്യ മത്സരത്തോടെ ആവേശത്തിന് തുടക്കമാകുകയാണ്. എന്നാൽ യാത്രയിലും ഹോസ്റ്റലിലുമുള്ളവർക്ക് പലപ്പോഴും ക്രിക്കറ്റ് മത്സരം ലൈവായി ആസ്വദിക്കാൻ സാധിക്കാറില്ല. എന്നാൽ ടെലിവിഷനിൽ തന്നെ മത്സരം ലൈവായി കാണണമെന്ന് നിർബന്ധമില്ലല്ലോ? ഇന്ത്യ vs ശ്രീലങ്ക പോരാട്ടം ഒടിടി പ്ലാറ്റ്ഫോമിലൂടെ കാണാൻ സാധിക്കും. ഏത് ഒടിടിയിലൂടെ മത്സരം ആസ്വദിക്കാമെന്ന് ചുവടെ നൽകുന്നു.
SurveyDisney+ Hotstar-ൽ ഇന്ത്യ vs ശ്രീലങ്ക ലൈവായി കാണാം
ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരകളുടെയും ഏകദിന പരമ്പരകളുടെയും സ്ട്രീമിങ് അവകാശം ഡിസ്നി+ ഹോട്ട്സ്റ്റാറി(Disney+ Hotstar)നുണ്ട്. ഇതിനായി നിങ്ങൾക്ക് ഡിസ്‌നി + ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രൈബ് ചെയ്യേണ്ടതുണ്ട്. ഇതിൽ തന്നെ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന മൂന്ന് തരം സബ്‌സ്‌ക്രിപ്‌ഷനുകളുണ്ട്:
- Disney+ Hotstar മൊബൈൽ: ഇത് മൊബൈൽ-ഒൺലി എഡിഷൻ സബ്‌സ്‌ക്രിപ്‌ഷനാണ്. ഇതിന് പ്രതിവർഷം ₹499 ചിലവാകും. ഈ സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് HD വീഡിയോകൾ കാണാനാകും.
- Disney+ Hotstar സൂപ്പർ: നിങ്ങൾക്ക് ഈ സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടെങ്കിൽ, നിങ്ങളുടെ ലാപ്‌ടോപ്പിലോ ടിവിയിലോ മത്സരങ്ങൾ കാണാൻ കഴിയും. എന്നാൽ സ്‌മാർട്ട്‌ഫോണിൽ സാധിക്കില്ല. കൂടാതെ, വീഡിയോയുടെ ഗുണനിലവാരം എച്ച്‌ഡിയിലേക്ക് പരിമിതപ്പെടുന്നു.
- Disney+ Hotstar പ്രീമിയം: നാല് വ്യത്യസ്ത ഉപകരണങ്ങളിൽ ഒരേ സമയം ലൈവ് കാണാനും 4K റെസല്യൂഷൻ ആസ്വദിക്കാനും നിങ്ങൾക്ക് ഈ സബ്സ്ക്രിപ്ഷൻ ഉപയോഗിക്കാം. ഇതിന് പ്രതിവർഷം ₹999 ചിലവാകും.
ഇന്ത്യ vs ശ്രീലങ്ക ആദ്യ T20 മത്സരം എങ്ങനെ സൗജന്യമായി ഓൺലൈനിൽ കാണാം?
ഇന്ത്യയും ശ്രീലങ്കയും ഓൺലൈനിൽ സൗജന്യമായി കാണുന്നതിന് നിങ്ങൾക്ക് വ്യത്യസ്ത ടെലികോം പാക്കേജുകൾ ലഭിക്കും. അവയിൽ ചിലത് ഇവയാണ്:
എയർടെൽ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്
എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് Disney+ Hotstar മൊബൈലിലേക്ക് മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു. ₹399, ₹499, ₹839 പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾക്ക് ഇത് ലഭിക്കുന്നു. നിങ്ങൾ ₹3,359-ന് റീചാർജ് ചെയ്താൽ, Disney+ Hotstar മൊബൈലിലേക്ക് 1 വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. സൗജന്യ Disney+ Hotstar മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്ന ധാരാളം പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും ഉണ്ട്. ഈ പ്ലാനുകളുടെ വില ₹499, ₹999, ₹1,199, ₹1,499. AIrtel Xtreme Fiber ഉള്ള ഉപഭോക്താക്കൾക്ക് Disney+ Hotstar സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കാൻ ₹999, ₹1,498, ₹3,999 പ്ലാനുകൾ പ്രയോജനപ്പെടുത്താം.
Vi ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്
നിങ്ങളൊരു പ്രീപെയ്ഡ് ഉപയോക്താവാണെങ്കിൽ, നിങ്ങൾക്ക് ₹151, ₹399 പ്ലാൻ ഉണ്ടെങ്കിൽ 3 മാസത്തെ Disney+ Hotstar മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. Hotstar+ മൊബൈലിലേക്കുള്ള 1 വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് നിങ്ങൾക്ക് ₹499, ₹601, ₹901, ₹1,066, ₹3,099 മൂല്യമുള്ള പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാനും കഴിയും. നിങ്ങൾക്ക് ₹501, ₹701, ₹1,101 പ്ലാൻ എന്നിവയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ മൂല്യമുണ്ടെങ്കിൽ, നിങ്ങൾക്ക് 1 വർഷത്തെ Disney+ Hotstar പ്ലാനിലേക്ക് ആക്‌സസ് ലഭിക്കും.
കൂടുതൽ വാർത്തകൾ: 'സൗദി വെള്ളക്ക'ക്ക് ഇനി കാത്തിരിക്കേണ്ട, ഇതാ ഒടിടിയിലേക്ക്…
റിലയൻസ് ജിയോ (Jio) ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്
സൗജന്യ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്ന നിരവധി റിലയൻസ് Jio പ്ലാനുകൾ ഉണ്ട്. ₹999ൽ കൂടുതൽ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളും ₹599-ൽ കൂടുതലുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും ഇതിൽ ഉൾപ്പെടുന്നു.
മറ്റ് ഓഫറുകൾ
നിങ്ങൾക്ക് ഒരു TATA Play സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടെങ്കിൽ, ഇന്ത്യ vs ശ്രീലങ്ക മത്സരം ഉൾപ്പെടെ Disney+ Hotstar-ലെ വീഡിയോകൾ കാണുന്നതിന് Tata Play Binge ആപ്പ് ഉപയോഗിക്കാം. ടൈംസ് പ്രൈം (₹1,199 സബ്‌സ്‌ക്രിപ്‌ഷനുകൾ), അല്ലെങ്കിൽ ഫ്ലിപ്പ്കാർട്ട് കോയിനുകൾ ഉള്ളവർക്ക് ഡിസ്നി+ ഹോട്ട്‌സ്റ്റാർ കാണാൻ സേവനങ്ങൾ ഉപയോഗിക്കാം.
ഇവരാണ് ഇന്ത്യൻ ടീം അംഗങ്ങൾ
ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (WK), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (വിസി), ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക് , ശിവം മാവി, മുകേഷ് കുമാർ.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile