രാജ്യത്ത് മെയ് 1 2026 മുതൽ LPG Gas Booking ൽ നിർണായക മാറ്റങ്ങൾ! മെയ് 1 മുതൽ പാചകവാതക സിലിണ്ടറുകളുടെ ബുക്കിംഗിലും വിതരണത്തിലും കർശനമായ ചില മാറ്റങ്ങൾ വരുന്നു. സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ മുതൽ വീട്ടിലെത്തുന്ന വരെ ഒരു ഉപയോക്താവ് അറിഞ്ഞിരിക്കേണ്ട മാറ്റങ്ങളാണിവ. ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി, സിലിണ്ടർ കൈപ്പറ്റുന്ന സമയത്ത് ഒടിപി, എൽപിജി വിലക്കയറ്റം തുടങ്ങിയവ ഇനി നിർബന്ധമാക്കുന്നു.
Surveyസബ്‌സിഡി മുടങ്ങാതിരിക്കാനും തടസ്സമില്ലാതെ സിലിണ്ടർ വാങ്ങാനും മെയ് മാസം മുതൽ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾ അറിഞ്ഞിരിക്കണം. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പുതിയ നിയമങ്ങളെ കുറിച്ച് വിശദമായി അറിയാം.
LPG Gas Booking e KYC നിർബന്ധം!
എൽപിജി ഗ്യാസ് കണക്ഷനുകളിൽ ആധാറും ബന്ധിപ്പിക്കാനുള്ള നിർദേശം പെട്രോളിയം മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നു. എന്നാൽ ഇത് എല്ലാവർക്കും ബാധകമല്ല. പ്രധാൻ മന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കൾക്ക് വേണ്ടിയുള്ള നിർദേശമാണിത്. ആധാർ ഉപയോഗിച്ചുള്ള eKYC ഇതിനകം പൂർത്തിയാക്കി സബ്സിഡി ഉപയോക്താക്കൾക്ക് ഇത് ബാധകമല്ല.
സബ്‌സിഡി ലഭിക്കുന്നവർ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനാണ് നിർദേശം.
LPG ഡെലിവറി ഒടിപി
എൽപിജി വിതരണ സമയത്ത് ഒടിപി ഇനി നിർബന്ധമാക്കുന്നു. ഇപ്പോഴും നിലവിലുള്ള നിയമമാണിത്. എന്നാൽ രാജ്യത്തെ എല്ലായിടത്തും ഒടിപി അടിസ്ഥാനമാക്കിയുള്ള വിതരണം നടക്കുന്നില്ല. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാണ് ഡെലിവറി ഓതന്റിക്കേഷൻ കോഡ് വരുന്നത്.
Also Read: മോട്ടോയുടെ ചുള്ളൻ Motorola Edge 70 Pro! 6500mAh കരുത്തും 50MP സെൽഫി സെൻസറും
എൽപിജി വിലക്കയറ്റം!
ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെയും വില ഓരോ മാസവും കമ്പനികൾ പുതുക്കാറുണ്ട്. ഇത്തവണയും എൽപിജിയുടെ വിലയിൽ മാറ്റം വരുമോ എന്നത് മെയ് 1 ന് ശേഷം അറിയാം. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ മൂല്യവുമാണ് ഗ്യാസ് വിലയുടെ മാറ്റത്തിനെ സ്വാധീനിക്കുന്നത്.

Gas Booking ൽ ഇനിയും കാലതാമസമോ!
രണ്ട് എൽപിജെ ഗ്യാസ് ബുക്കിങ്ങുകൾക്കിടയിൽ വ്യത്യാസം വരുന്നു. എന്നുവച്ചാൽ ലോക്ക്-ഇൻ പിരീഡ് ഉയർത്താൻ സാധ്യതയുണ്ട്. ബിസിനസ് ടുഡേയുടെ റിപ്പോർട്ട് പ്രകാരം, നഗരങ്ങളിൽ ഇത് 21 ദിവസത്തിൽ നിന്ന് 25 ദിവസത്തിലേക്ക് മാറി. ഗ്രാമപ്രദേശങ്ങളിൽ, ഈ വിടവ് 45 ദിവസമായി മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഔദ്യോഗിക വിവരം ഇനിയും ലഭിച്ചിട്ടില്ല.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile