എൽജി ജി 7 എത്തുന്നത് സ്നാപ്ഡ്രാഗൺ 845 പ്രോസസറുമായി

HIGHLIGHTS

സാംസങ് ഗാലക്സി എസ് 8 നേക്കാൾ കരുത്തുറ്റ പ്രോസസറായിരിക്കും എൽജി ജി 7 നുള്ളത്

എൽജി ജി 7 എത്തുന്നത് സ്നാപ്ഡ്രാഗൺ 845 പ്രോസസറുമായി

എൽജി പുറത്തിറക്കുന്ന പുതിയ മുൻനിര സ്മാർട്ട് ഫോണിന് കരുത്ത് പകരുന്നത് ക്വാൾകോം സ്നാപ്ഡ്രാഗൺ 845 പ്രോസസറായിരിക്കുമെന്നു വ്യക്തമായി.  വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിൽ  പുതിയ ചിപ്പ് ഉപയോഗിക്കാനുള്ള നടപടിക്രമങ്ങൾ എൽജിയും ക്വാൾകോമും സംയുക്തമായി പൂർത്തിയാക്കി.

Digit.in Survey
✅ Thank you for completing the survey!

പുതിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 835 ചിപ്പ് 7nm ഫാബ്രിക്കേഷൻ അടിസ്ഥാനമാക്കിയുള്ളതാണ്. നിലവിലുള്ളതിനേക്കാൾ 30% അധികം ശക്തി പകരുന്ന ഈ ചിപ്പ് ഉപയോഗിക്കുന്ന വാർത്ത എൽജി ജി 7 കാത്തിരിക്കുന്ന ഏവർക്കും വളരെ ആവേശം പകരുന്നതാണ്.

സാംസങ് ഗാലക്സി എസ് 8 ആണ് ലോകത്തെ ആദ്യത്തെ  ക്വാൾകോം സ്നാപ്ഡ്രാഗൺ 835 പ്രോസസർ ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ. എൽജിയുടെ നിലവിൽ വിപണിയിലുള്ള പ്രധാന സ്മാർട്ട്ഫോണായ എൽജി ജി 6 ക്വാൾകോം സ്നാപ്ഡ്രാഗൺ 821 പ്രോസസർ ഘടിപ്പിച്ചാണ് വിപണിയിലെത്തിയത്. ഗൂഗിൾ പിക്സൽ, വൺപ്ലസ് 3T എന്നിവയും  കഴിഞ്ഞ വർഷം ഇതേ ചിപ്പ് പിടിപ്പിച്ച് വിപണിയിലെത്തിയ മറ്റു ഫോണുകളാണ്.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo