JumpDrive F35 Pendrive: എല്ലാം ഡബിൾ സേഫ്, Lexar പെൻ​ഡ്രൈവിൽ ബയോമെട്രിക് ടെക്നോളജി!

Updated on 15-Oct-2023
HIGHLIGHTS

ഫിംഗർപ്രിന്റ് സെക്യൂരിറ്റി ഫീച്ചർ സഹിതം ഒരു പെൻ​ഡ്രൈവ് ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചിരിക്കുകയാണ് Lexar

JumpDrive F35 എന്നാണ് ഈ പെൻ​ഡ്രൈവിന്റെ പേര്

300MB/s റീഡ് സ്പീഡോടുകൂടിയ ഒരു USB 3.0 ഡ്രൈവ് ആണിത്

നമ്മുടെ ഫോട്ടോയും വീഡിയോയും മറ്റ് ഡാറ്റകളുമൊക്കെ ​സുരക്ഷിതമായി സംരക്ഷിക്കാൻ ഫിംഗർപ്രിന്റ് സെക്യൂരിറ്റി ഫീച്ചർ സഹിതം ഒരു പെൻ​ഡ്രൈവ് ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചിരിക്കുകയാണ് Lexar. 32GB, 64GB എന്നീ സ്റ്റോറേജ് വേരിയന്റുകളിലാകും ലഭിക്കുക.

സ്വന്തം ഡാറ്റയുടെ സുരക്ഷ സ്വന്തം വിരൽ കൊണ്ട് ഉറപ്പാക്കാം എന്നതാണ് ലെക്സറിന്റെ പെൻ​ഡ്രൈവിന്റെ പ്രത്യേകത. JumpDrive F35 എന്നാണ് ഈ പെൻ​ഡ്രൈവിന്റെ പേര്. 300MB/s റീഡ് സ്പീഡോടുകൂടിയ ഒരു USB 3.0 ഡ്രൈവ് ആണിത്.

ജോലി സംബന്ധമായും സ്വകാര്യ ആവശ്യങ്ങൾക്കായും ഫോട്ടോ, വീഡിയോ, മറ്റ് പലവിധ ഡാറ്റകൾ എന്നിവ നമുക്ക് ​കൈകാര്യം ചെയ്യേണ്ടിവരാറുണ്ട്. ഇവ കോപ്പി ചെയ്യുന്നതിനും ​സൂക്ഷിക്കുന്നതിനും ഒക്കെ പലപ്പോഴും​ പെൻ​ഡ്രൈവുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. എന്നാൽ ഫിംഗർപ്രിന്റ് സുരക്ഷാ സംവിധാനത്തോടുകൂടി എത്തുന്ന ലെക്സറിന്റെ ജമ്പ്​ഡ്രൈവ് എഫ് 35 പേടികയൊന്നും കൂടാതെ ഉപയോഗിക്കാം. ഉടമയുടെ വിരലടയാളം ഉപയോഗിച്ച് സുരക്ഷ ഉറപ്പുവരുത്താൻ ഇതിൽ ഓപ്ഷനുണ്ട്.

10 വിരലടയാളങ്ങൾ വരെ സംഭരിക്കാം

ലെക്സർ ജമ്പ്​ഡ്രൈവ് എഫ്35 ഡ്രൈവിൽ സംഭരിച്ചിരിക്കുന്ന ഡാറ്റ സുരക്ഷിതമാക്കാൻ 256 AES എൻക്രിപ്ഷൻ സ്റ്റാൻഡേർഡിനെ ആശ്രയിക്കുന്നു. കൂടാതെ, പെൻഡ്രൈവിന് 10 വിരലടയാളങ്ങൾ വരെ സംഭരിക്കാൻ കഴിയും,

കൂടുതൽ വായിക്കൂ: Jio 730 GB Annual Plan: 365 ദിവസം, 730 GB, അധിക ഡാറ്റയ്ക്ക് Jio-യിൽ ഇതാ വലിയൊരു പ്ലാൻ

നൂതന ബയോമെട്രിക് ടെക്‌നോളജി സിസ്റ്റം ഉപയോഗിച്ച് ജമ്പ്​ഡ്രൈവ് എഫ്35 പെൻ​ഡ്രൈവ് ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നു. 1 സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ തന്നെ പെൻഡ്രൈവ് ഡാറ്റ ആക്‌സസ് ചെയ്യാൻ ഇതിലെ അൾട്രാ ഫാസ്റ്റ് റെക്കഗ്നിഷൻ സഹായിക്കുന്നു. F35ന് സോഫ്‌റ്റ്‌വെയർ ഡ്രൈവറുകൾ ആവശ്യമില്ല. ഡ്രൈവ് പ്ലഗ് ഇൻ ചെയ്‌ത് ഒരു പാസ്‌വേഡ് സജ്ജീകരിക്കാനും വിരലടയാളം ഉപയോഗിച്ച് സുരക്ഷിതമാക്കാനും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷൻ ഉപയോഗിക്കാം.

. JumpDrive F35 പെൻ​ഡ്രൈവുമായി Lexar

Lexar-ന്റെ പ്രധാന ഫീച്ചറുകൾ

USB 3.0 പിന്തുണ, 300 MB/s വരെ ട്രാൻസ്ഫർ വേഗത, 10 ഫിംഗർപ്രിന്റ് ഐഡികൾ വരെ പിന്തുണയ്ക്കും.അൾട്രാ ഫാസ്റ്റ് ഐഡന്റിഫിക്കേഷൻ ( 1 സെക്കൻഡിൽ താഴെ സമയം മതി), ഈസി സെറ്റ്-അ‌പ്, സോഫ്റ്റ്വെയർ ഡ്രൈവർ ആവശ്യമില്ല, 256-ബിറ്റ് എഇഎസ് എൻക്രിപ്ഷൻ, മൂന്ന് വർഷത്തെ പരിമിത വാറന്റി. 32GB, 64GB എന്നീ സ്റ്റോറേജ് വേരിയന്റുകളിലും 150MB/s അല്ലെങ്കിൽ 300MB/s വരെ റീഡ് സ്പീഡ് വേരിയന്റുകളിലും ഈ പെൻ​ഡ്രൈവ് ലഭ്യമാണ്.

Lexar-ന്റെ വില

4,500 രൂപ മുതൽ 6,000 രൂപ വ​രെയാണ് ഫിംഗർ പ്രിന്റ് സുരക്ഷയോടുകൂടി എത്തുന്ന ലെക്സർ ജമ്പ്​ഡ്രൈവ് എഫ്35 ഡ്രൈവിന്റെ വില. എല്ലാ പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിലർ സ്റ്റോറുകളിലും ഈ പെൻ​ഡ്രൈവ് ലഭ്യമാണ്. സുരക്ഷിതമായ ഒരു പെൻ​ഡ്രൈവ് വാങ്ങാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും പരിഗണിക്കേണ്ട ഒരു പ്രോഡ്ക്ടാണ് ഇത്.

Connect On :