HIGHLIGHTS
പ്രിയദർശന്റെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് കൊറോണ പേപ്പേഴ്സ്
സിനിമയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്
നർമവും പാട്ടുമൊന്നുമില്ലാതെ തികച്ചും ത്രില്ലറാക്കി ഒരുക്കിയ പ്രിയദർശൻ ചിത്രമാണ് 'കൊറോണ പേപ്പേഴ്സ്' (Corona Peppers). ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രമായി എത്തിയ മലയാള ചിത്രം ഏപ്രില്‍ 6ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.
Surveyഷെയിൻ നിഗത്തിനൊപ്പം ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, മണിയന്‍ പിള്ള രാജു, ജെയ്‌സ് ജോസ്, സന്ധ്യ ഷെട്ടി, കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തിട്ടുള്ളത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുക്കിയ കൊറോണ പേപ്പേഴ്സിൽ ഒരു ബസിൽ ഒരു പൊലീസിന്റെ തോക്ക് ബസിൽ വച്ച് നഷ്ടപ്പെടുന്നതും, ആ തോക്ക് ഒരാളുടെ കൊലപാതകത്തിലേക്ക് വഴിതിരിക്കുന്നതുമാണ് പ്രമേയമാകുന്നത്.
ഇപ്പോഴിതാ, കൊറോണ പേപ്പേഴ്സ് ഒടിടി(OTT)യിൽ റിലീസിനെത്തുകയാണ്. ചിത്രം മെയ് മാസം ഡിജിറ്റൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഡിസ്നി+ ഹോട്ട്സ്റ്റാറിലായിരിക്കും (Disney+ Hotstar) ചിത്രം റിലീസ് ചെയ്യുന്നതെന്നും സൂചനകളുണ്ട്. എന്നാൽ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഇതിൽ ഇതുവരെയും സ്ഥിരീകരണം വന്നിട്ടില്ല.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile